സംവിധാനം- ആഷിക് അബു
നിര്‍മ്മാണം- ലുകാസം ക്രിയേഷന്‍സ്
കഥ- ശ്യാം പുഷ്ക്കരന്‍്, ദിലീഷ് നായര്‍
സംഗീതം- ബിജി ബാല്‍, അവിയല്‍
ക്യാമറ- ഷൈജു ഖാലിദ്
എഡിറ്റര്‍- വി.സാജന്‍
കലാസംവിധാനം- സുരേഷ് കൊല്ലം
താരങ്ങള്‍- ലാല്‍, ആസിഫ് അലി, മൈഥിലി, ശ്വേത മേനോന്‍, കല്പന, വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖ്
മുന്നറിയിപ്പ്..!!!
Salt n’ Pepper കാണാന്‍് പോകുമ്പോള്‍് ഇത് മനസ്സില്‍ വെക്കുക. “വിശക്കുന്ന വയറുമായി Salt n’ Pepper എന്ന സിനിമ കാണാന്‍് പോകരുത്”. റ്റൈറ്റില്‍ കാര്‍ഡ് തുടങ്ങുന്നതിനു മുന്‍്പ് തന്നെ സംവിധായകന്‍ ആഷിക് അബു ഈ അറിയിപ്പ് നല്‍കേണ്ടതായിരുന്നു. ഈ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍് ഞാന്‍് ഇരയാകേണ്ടി വന്ന മാനസികപീഢനത്തിന്‍റെ സ്മരണയില്‍് പറഞ്ഞുപോയതാണ്. ഈ സിനിമയുടെ പശ്ചാത്തലം “ഭക്ഷണം” ആയതിനാല്‍് സിനിമ കണ്ടുതുടങ്ങിക്കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍് വിശപ്പിന് അടിപ്പെട്ടേക്കാം..സിനിമ ആരംഭിക്കുന്നത് തന്നെ വായില്‍ വെള്ളം നിറക്കുന്ന കേരളീയ ഭക്ഷണങ്ങളുടെ മനോഹരമായ ഫ്രെയിമിലാണ്...ദോശ, ഉണ്ണിയപ്പം, ഹല്‍വ, സദ്യ, പാല്‍പായസം, പുട്ട്, ബിരിയാണി തുടങ്ങി മലയാളി ഭക്ഷണം എന്നു കേള്‍ക്കുമ്പോള്‍് തന്നെ ഓര്‍ക്കുന്ന വിഭവങ്ങളെ ദൃശ്യപരമായി അനുഭവിപ്പിക്കുകയാണ് “ചെമ്പാവുള്‍ഠ എന്നു തുടങ്ങുന്ന പാട്ടില്‍് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ കാണാന്‍ പോകുന്ന ഏവരും വായില്‍് ഉണ്ടാകാന്‍് സാദ്ധ്യതയുള്ള വെള്ളപ്പോക്കത്തെ കരുതി ഇരിക്കുക....കാരണം ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഭക്ഷണത്തിനായുള്ള പരക്കം പാച്ചിലിലാണ്....
കാളിദാസന്‍ (ലാല്‍), മായ(ശ്വേത) എന്നീ മുഖ്യകഥാപാത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നവരാണ് ഊ സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. ഭക്ഷണം എന്ന ഒരാവശ്യത്തിനുമേല്‍ അവിചാരിതമായി പരിചയപ്പെടുന്നവരാണ് പുരാവസ്തുഗവേഷകനായ കാളിദാസനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ മായയും. അവരുടെ ആദ്യകൂടിക്കാഴ്ച്ചയും അതിനുശേഷമുള്ള വിധിവിളയാട്ടങ്ങളുമാണ് കഥാപരിസരം. ആവശ്യത്തിന് മസാല മേമ്പൊടിയോടെയുള്ള ട്രീറ്റ്മെന്‍റ് സിനിമയെ ആസ്വാദ്യമാക്കിത്തീര്‍ക്കുന്നുണ്ട്. ഭക്ഷണം സിനിമയിലെ ഒരു കഥാപാത്രമായിത്തന്നെ മാറുന്നു. മാനസികാവസ്ഥകളെ നിയന്ത്രിക്കുന്നതും പ്രകടിപ്പിക്കുന്നതും പശ്ചാത്തലമാകുന്നതും ബന്ധങ്ങളെ സൃഷ്ടിക്കുന്നതും ഓര്‍മ്മകളെ ഉണര്‍ത്തുന്നതും നായക കഥാപാത്രങ്ങളുടെ പ്രണയത്തിന് വിത്തിടുന്നതുമൊക്കെ ഭക്ഷണമാണ്. അതുകൊണ്ടായിരിക്കും ദോശ ഒരു പ്രധാന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഈ സിനിമക്ക് “ഒരു ദോശ ഉണ്ടാക്കിയ കഥ” എന്ന തലവാചകം ഇണങ്ങിച്ചേരുന്നത്. സിനിമ ആരംഭിക്കുന്നത് തന്നെ നാം ജീവിക്കുന്നത് ആഹാരം കഴിക്കാനാണ് അല്ലാതെ ആഹാരം കഴിക്കുന്നത് ജീവിക്കുന്നതിന് വേണ്ടിയല്ല എന്ന പ്രഖ്യാപനത്തില്‍ നിന്നാണ്. ഭക്ഷണത്തെ അതിജീവനത്തിനായുള്ള എന്നതിലപ്പുറം നായകന്‍റെ വിധിയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നായി കഥാകാരന്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
കരുത്തുറ്റ തിരക്കഥയോ അസാധാരണമായ അവതരണവും ഒത്തുചേര്‍ന്ന ഒരു സിനിമയായൊന്നും ഈ സിനിമയെ വിശേഷിപ്പിക്കാന്‍ ഞാന്‍് ധൈര്യപ്പെടുന്നില്ല. പക്ഷേ സംവിധായകന്‍ തനിക്ക് ലഭിച്ച തിരക്കഥയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു എന്നു പറയാതെ വയ്യ. കിടിലന്‍ ആദ്യപകുതിക്കു ശേഷം പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും വേദനയുടെ രണ്ടാം പകുതിയിലേക്ക് സിനിമ നടന്നുനീങ്ങുന്നു
ഒരു നടന്‍ എന്ന നിലയില്‍ ലാല്‍് അസ്വസ്ഥനും ഏകാകിയുമായ കാളിദാസനായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മായയായി ശ്വേതമേനോനും. നായകനും നായികയും ഒരുമിച്ച് സിനിമില്‍ പ്രത്യക്ഷപ്പെടുന്നത് വിരലിലെണ്ണാവുന്ന രംഗങ്ങളില്‍ മാത്രമാണെങ്കിലും അവര്‍ തമ്മില്‍് സംഭവിക്കുന്ന അസ്വാഭിവകമായ ഫോണ്‍് സംഭാഷണങ്ങളും അവരകപ്പെടുന്ന സാഹചര്യങ്ങളുമാണ്ഈ സിനിമയുടെ ആകര്‍ഷണങ്ങള്‍് (കാളിദാസന്‍ മായക്ക് ജോആന്‍് കേക്കുണ്ടാക്കിയ കഥ പറഞ്ഞു നല്കുന്നത് ഇത്തരത്തിലൊരു സന്ദര്‍ഭമാണ്. മൂന്ന് അടുക്കുകളുള്ള വര്‍ണ്ണാഭവും രുചികരവുമായ ചോക്കളേറ്റ് സോസാല്‍് പൊതിഞ്ഞ കേക്ക്. മായയും കാളിദാസനും കേക്ക് ഉണ്ടാക്കുകയും ഒരേ സമയം രണ്ട് സ്ഥലങ്ങളിലിരുന്ന് കേക്ക് കഴിക്കുകയും അവരുടെ ചുറ്റുവട്ടമുള്ളവര്‍ സ്വാഭാവികമായും അസൂയാലുക്കാളാവുകയും ചെയ്യുന്നു.)
മനു ഹരിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആസിഫ് അലിയും ഒരു ചെറുപ്പക്കാരന്‍റെ വേഷം നന്നായി ചെയ്തിട്ടുണ്ട്. മൈഥിലി, വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖ് എന്നിവരും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ പ്രകടനം കാഴ്ച്ചവെക്കുന്നത് ബാബുരാജാണ്. മികവുറ്റ ടൈമിംഗും അവതരണവുമാണ് ബാബുരാജ് കാഴ്ച്ച വെക്കുന്നത്. വില്ലന്‍ പ്രതിശ്ചായക്ക് പുറത്ത് സാദ്ധ്യത ബാബുരാജിനുണ്ടെന്ന് തോന്നിക്കുന്ന ആദ്യസിനിമയാണിത്. മൂപ്പന്‍ എന്ന കഥാപാത്രം സിനിമയുടെ ഭൂരിഭാഗം സമയത്തു പ്രത്യക്ഷപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിന്‍റെ പ്രത്യക്ഷപ്പെടലിന്‍റെ ലോജിക് വ്യക്തമാകുന്നില്ലെന്നു മാത്രം.
ഏതൊരു വിഭവവും രുചികരമാകുന്നതിന് എല്ലാ ചേരുവകളും വേണ്ട വിധത്തില്‍ ചേരേണ്ടതുണ്ട്. ബിജു ബാലിന്‍റെ സംഗീതം എടുത്തു പറയത്തക്ക മികവുള്ളത് തന്നെയാണ്. പ്രത്യേകിച്ചും “ചെമ്പവുള്‍ഠ, പ്രേമിക്കുമ്പോള്‍ തുടങ്ങിയ ഗാനങ്ങള്‍്..ക്യാമറ, കലാസംവിധാനം, പശ്ചാത്തലസംഗീതം എന്നിവയും മികച്ചവ തന്നെ
ഡാഡി കൂള്‍ എന്ന സിനിമയിലൂടെ ഒരു പുതുസ്പര്‍ശം മലയാള സിനിമക്ക് നല്‍കിയ ആഷിക് അബു ഈ ചിത്രത്തില്‍് നമ്മെ നിരാശപ്പെടുത്തുന്നതേ ഇല്ല. അടുത്ത നാളുകളില്‍ കണ്ടതില്‍് വെച്ച നല്ല സിനിമ എന്നു വിശേഷിപ്പിക്കാവുന്ന കച്ചവടസിനിമയാണിത്, സംശയമില്ല. വില്ലനും സംഘട്ടനവും ബോംബ് സ്ഫോടനവും ഇല്ലാത്ത ഒരു ക്ലീന്‍ സിനിമ.
താമസിച്ചാണെങ്കിലും മലയാള സിനിമ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി എന്നതും വിജയിക്കുന്നു എന്നതും സന്തോഷകരമാണ്. മലയാള സിനിമയുടെ പരമ്പരാഗത സമ്പ്രദായങ്ങളെയുമ വിശ്വാസങ്ങളെയും തകര്‍ക്കുന്ന സ്വാഗതാര്‍ഹമായ മാറ്റമാണിത് എന്നത് ആശ്വായദായകമാണ്. കോക്ക്ടെയില്‍, ട്രാഫിക് തുടങ്ങിയിങ്ങോട്ടുള്ള സിനിമകള്‍ ഒരു മാറ്റത്തിന്‍റെ തുടക്കമാകട്ടെ. മലയാള സിനിമ റൊമാന്‍റിക് കോമഡികള്‍് കൈകാര്യം ചെയ്യാന്‍ അശക്തം എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആഷിക് അബു ഈ സിനിമയിലൂടെ ആ വിശ്വാസത്തിന് തിരുത്തല്‍ രേഖപ്പെടുത്തുകയാണ്.
പ്രണയം ഇനി വെറും പൈങ്കിളി പ്രശ്നമല്ല........
ഇഷ്ടപ്പെട്ടത്..
- സംവിധാനം
- സുന്ദരവും മിതവുമായ സംഭാഷണങ്ങള്‍
- ബാബുരാജിന്‍റെ പുതിയ അവതാരം
- അവസരത്തിലെ ഗാനങ്ങള്‍
- കാളിദാസന്‍ എന്ന കഥാപാത്രം
- ടൈറ്റില്‍ കാര്‍ഡ്, അവതരണ ഗാനം
ഇഷ്ടപ്പെടാത്തത്..
- ദുര്‍ബലമായ കഥാഘടന
- ഗണിക്കാവുന്ന ക്ലൈമാക്സ്
- രണ്ടാം പകുതിയിലെ സാവധാനത
- മൂപ്പന്‍ എന്ന കഥാപാത്രം
ഇഷ്ടപ്പെട്ട രംഗങ്ങള്‍...
- കാളിദാസന്‍ പെണ്ണു കാണാന്‍ പോകുന്ന രംഗം കലക്കന്‍. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ഡയലോഗ് “പോരുന്നോ, എന്‍റെ കൂടെ?”
- കാളിദാസന്‍റെ ഡയലോഗ് “എല്ലാ മലയാളികളെയും പോലെ, ഞാനും വെള്ളമടിച്ച് വെള്ളമടി നിര്‍ത്താന്‍ പോകുന്നു”
- ബാബുരാജിന്‍റെ പ്രഥമ ഡയലോഗ് – “ മല്ലിപ്പൊടി 100, മുളകുപൊടി 50, പച്ചമുളക് 100, ഉള്ളി കാക്കിലോ, പിന്നെ രണ്ടു രാധാസും”
“ഇപ്പോ ഉപ്പുണ്ടോ. മുളകോ” ,
“എന്താടാ പന്നി”
4.ആസിഫ് അലിയുടെ ആദ്യരംഗം.
5.ടൈറ്റില്‍ കാര്‍ഡ്.