വണ്ണാന്‍മല ഗവണ്മെന്റ് മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ വിനയ ചന്ദ്രന്‍റെ അതിജീവന ത്തിന്‍റെ കഥ പറയുന്ന സിനിമയാണ് ‘മാണിക്യക്കല്ല്’. ഈ സിനിമ യിലൂടെ യുവ നായകന്‍ പൃഥ്വിരാജ് ഒരു പുതിയ ഭാവത്തില്‍ എത്തുന്നു. മലയാള ത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം എം. മോഹനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാണിക്യക്കല്ല് പ്രദര്‍ശനത്തിന് എത്തി. ഗുരു ശിഷ്യ ബന്ധ ത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം കണ്ടു മടുത്ത സ്ഥിരം ഫോര്‍മുല കളില്‍ നിന്നും വ്യത്യസ്ഥമാണ്.
ഗ്രാമീണ പശ്ചാത്തല ത്തില്‍ കാലിക പ്രസക്തി യുള്ള ഒരു വിഷയമാണ് ചിത്രം കൈ കാര്യം ചെയ്യുന്നത്. 1864 – ല്‍ ബ്രിട്ടീഷു കാര്‍ സ്ഥാപിച്ച താണ് വണ്ണാന്‍മല യിലെ സ്കൂള്‍. ഒരു കാലത്ത് അടുത്തുള്ള പഞ്ചായത്തു കളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുമായിരുന്നു. ഏകദേശം മൂവായിര ത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍. ഇന്ന് ഇത് വണ്ണാന്‍മല ഗവണ്മെന്റ് മോഡല്‍ ഹൈസ്‌കൂളാണ്. ഓരോ ക്ലാസിലും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവു മില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെ യുള്ള അദ്ധ്യാപ കര്‍ക്ക് മറ്റു ബിസിനസ്സു കളിലാണ് താല്‍പര്യം. പ്രധാന അദ്ധ്യാപക നായ കരുണാകര ക്കുറുപ്പ് ആകട്ടെ വളം മൊത്ത ക്കച്ചവടക്കാരനും. ചിത്ര ത്തിലെ നായിക യായ സംവൃത സുനില്‍ ആ വിദ്യാലയ ത്തിലെ തന്നെ കായിക അദ്ധ്യാപിക ചാന്ദിനി ആയി വേഷമിടുന്നു. എന്നാല്‍ ചാന്ദിനി യുടെ പ്രധാന തൊഴില്‍ കോഴി വളര്‍ത്തല്‍ ആണ്. ഈ സ്കൂളി ലേക്കാണ് ലക്ഷ്യ ബോധവും ഉത്തരവാദി ത്വവുമുള്ള വിനയ ചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. വെറും തൊഴില്‍ എന്ന നിലയില്‍ അല്ല, മറിച്ച് ഒരു അദ്ധ്യാപകന്‍ ആവാന്‍ ആത്മാര്‍ത്ഥ മായി ആഗ്രഹിച്ചാണ് വിനയ ചന്ദ്രന്‍ ഈ ജോലി നേടിയത്. വിനയ ചന്ദ്രന്‍ സ്‌കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെ എം. മോഹനന്‍ നമുക്ക് കാണിച്ചു തരുന്നത്. നന്മയും സ്‌നേഹവുമുള്ള അദ്ധ്യാപകന് സമൂഹ ത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് മാണിക്യക്കല്ല്.
കാണാന്‍ തരക്കേടില്ലാത്ത ഒരു സിനിമ എന്ന ലളിത പ്രതീക്ഷ മാത്രം മനസ്സില്‍ വെച്ചാണ് മാണിക്യക്കല്ല് എന്ന സിനിമ കാണാന്‍് പോയത്. ഒരിടത്തരം സിനിമ മാത്രമാണിത് എന്ന് തുടക്കത്തില്‍ തന്നെ ബോദ്ധ്യപ്പെട്ടു. സമകാല മലയാള സിനിമ ഏറ്റെടുക്കാത്ത സാമൂഹിക വിമര്‍ശനം ഈ സിനിമ ഏറ്റെടുക്കുന്നുണ്ട് എന്നത് പറയാതിരിക്ക വയ്യ. എന്നു മാത്രമല്ല ഈ വിമര്‍ശനം ക്രിയാത്മകവിമര്‍്ശനമാണ് എന്നതും പറയാതിരിക്ക വയ്യ. കേരളം സജീവമായി ചര്‍ച്ച ചെയ്തിരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ച തന്നെയാണ് സിനിമ ചര്‍്ച്ച ചെയ്യുന്നത്.
2001-06 കാലത്ത് ലാഭകരമല്ലാത്ത സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍് അടച്ചുപൂട്ടുക എന്ന ഒരു നിലപാടിലേക്ക് ഭരണകൂടം എത്തിയിരുന്നത് നാം മറന്നിട്ടില്ലല്ലോ. എന്നാല്‍ പിന്നീട് വന്ന ഗവണ്മെന്‍റ് സാധാരണക്കാരന്‍റെ അടിസ്ഥാനമാര്‍ഗ്ഗം ഈ പള്ളിക്കൂടങ്ങളാണ് എന്ന തിരിച്ചറിവിന്‍റെ കൂടി അടിസ്ഥാനത്തില്‍് ഈ തീരുമാനത്തിന് മാറ്റം വരുത്തുകയും ചെയ്തിരുന്നു. അങ്ങിനെ ഈ പള്ളിക്കൂടങ്ങള്‍ പിന്നീടും ഒരു മുടക്കവുമില്ലാതെ തുടരുകയും ചെയ്തു. പക്ഷേ അപ്പോഴും ഫലപ്രദമായി നാം ചര്‍ച്ച പൂര്‍ത്തിയാക്കാതെ പോയതും ചിലയിടങ്ങളിലെങ്കിലും ബാക്കി നില്ക്കുന്നതുമായ ഒരു പ്രശ്നമാണ് സ്കൂളൂകളുടെ നിലവാരം എന്നത്. ഈ പള്ളിക്കൂടങ്ങളുടെ നിലവാരമില്ലായ്മയാണ് തലയെണ്ണം കുറയാന്‍ കാരണം എന്ന പ്രശ്നമാണത്. ഈ പ്രശ്നത്തിലേക്കാണ് സിനിമ നമ്മെക്കൊണ്ടു പോകുന്നത്. ഇവിടെ ഈ സിനിമ ബൃഹത് തലത്തിലല്ലെങ്കിലും ഈ പ്രശ്നത്തെ ചര്‍ച്ച ചെയ്യുന്നുണ്ട്.
തകര്‍ന്ന് തരിപ്പണമായ, വിദ്യാഭ്യാസത്തോടോ മാഷുമാരോടോ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികളും, അദ്ധ്യാപനത്തിലുപരി ഉറക്കത്തിലും റിയാലിറ്റി ഷോയിലും ബിസിനസ്സിലും വസ്തുക്കച്ചവടത്തിലും മാത്രം താല്പര്യമുള്ള അദ്ധ്യാപകരും മാത്രമുള്ള, വിദ്യാര്‍ത്ഥികളുടെ തലയെണ്ണത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു സ്കൂളിലേക്ക് ആദ്യനിയമനം നേടി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വിരാജ്) എന്ന അദ്ധ്യാപകനിലൂടെയാണ് ഈ സിനിമ വളരുന്നത്. വിനയചന്ദ്രന്‍ ഈ സ്കൂളിനെ വിജയത്തിലെത്തിക്കുന്ന ഒരു അദ്ധ്യയനവര്‍്ഷമാണ് സിനിമയുടെ കഥാകാലഘട്ടം. സിനിമയുടെ രംഗപ്രത്യംഗ വര്‍ണ്ണന നിര്‍മ്മാതാവിനോടും പ്രേക്ഷകരോടും അതിലുപരി ഒരു സിനിമയോടും ചെയ്യുന്ന കൊല്ലാക്കൊല ആയതിനാല്‍ അതിനു മുതിരുന്നില്ല.
ഒരാളുടെ പ്രയത്നം കൊണ്ട് ഒരു സ്കൂളിലെ നൂറു ശതമാനം വിദ്യാര്‍ത്ഥികളും എ-പ്ലസ് നേടി വിജയുക്കുന്നത് അല്പം ഭീകരമല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷേ സിനിമ ഒരാളാല്‍ തിരുത്തപ്പെടുന്ന ഒരു സമൂഹത്തിന്‍റെ കഥയാണ് പറയുന്നത്. സദുദ്ദേശപരമായി കാര്യങ്ങള്‍് പറയുന്നതിലേക്ക് ചിലപ്പോള്‍ അല്പം കൂട്ടിപ്പറയേണ്ടിവന്നു എന്നും വരാം. സൂപ്പര്‍ താരസിനിമകളിലെപ്പോലെ അതിമാനുഷിക നായകന്‍ എല്ലാ മലയും അങ്ങ് എടുത്ത് പൊക്കി എറിഞ്ഞുകളയുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് മറ്റുള്ളവരെ എന്താണ് ശരി എന്ന് പറഞ്ഞുകൊടുത്ത് നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുകയും അതിലൂടെ വിജയിക്കയുമാണ് ചെയ്യുന്നത്.
തികച്ചും രാഷ്ട്രീയമായ ചില ചോദ്യങ്ങള്‍ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്. സ്കൂളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാത്ത, സ്കൂളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന വിനയചന്ദ്രന് വിലങ്ങുതടിയാകുന്ന, അദ്ധ്യാപകസുഹൃത്ത് തന്നെയാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ബാനറും പിടിച്ച് സമരാഹ്വാന കാല്‍നടജാഥ നടത്തുന്നത്. ചുമല ബാനറായതിനാല്‍് ഇടതു പക്ഷത്തെ അപമാനിക്കുവാന്‍് ശ്രമിക്കുന്നു എന്നൊക്കെ വേണമെങ്കില്‍് ആരോപിക്കാം. പക്ഷേ, ഇവിടെ ഉയര്‍ത്തപ്പെടുന്ന ഒരു ചോദ്യമുണ്ട്. പൊതുവിദ്യാലയങ്ങള്‍് സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ഉയര്‍ത്തിയ എല്ലാ സംഘടനകളുടെയും (സര്‍വ്വീസ് സംഘടനകള്‍് ആയിരുന്നു ഇവയില്‍് ഭൂരിപക്ഷം എന്നത് മറക്കാതിരിക്കുക) സമരത്തില്‍് പങ്കെടുത്ത എത്ര പേര്‍ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയങ്ങളില്‍് ചേര്‍ക്കാനും അതുവഴി ഈ വിദ്യാലയങ്ങളുടെ നിലവാരം തങ്ങളുടെ ഇടപെടല്‍ കൂടി ച്ചേര്‍ത്ത് നന്നാക്കാനും ശ്രമിച്ചിട്ടുണ്ട്. വളരെ തുശ്ചം എന്നായിരിക്കും കണ്ടെത്തല്‍. അല്ലെങ്കില്‍ ഈ വിദ്യാലയങ്ങളിലൊക്കെ എന്നേ വിദ്യാര്‍ത്ഥികള്‍് നിറഞ്ഞേനേ!!! ആത്മാര്‍ത്ഥതയില്ലാതെ, സമരങ്ങളില്‍് പങ്കെടുക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ ആഞ്ഞുകുത്തുന്നുണ്ട് സിനിമ. രാഷ്ട്രീയം കാട്ടിക്കൂട്ടലുകളുടെ മാത്രം കലയായി മാറുന്നു എന്ന ആരോപണത്തെയാണ് സിനിമ ക്രിയാത്മകമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
സ്വന്തം മണ്ഡലത്തിലെ വിദ്യാലയത്തിന്‍റെ നിലവാരത്തെക്കുറിച്ച് ഉദ്ഖണ്ഡാകുലനാകാത്ത വിദ്യാഭ്യാസമന്ത്രി കൂടിയായ സ്ഥലം എം.എല്‍.ഏ.യെയും സിനിമ വെറുതെ വിടുന്നില്ല. (ടിയാനും ഇടതുപക്ഷക്കാരാനാണ്. കാരണം അല്ലാതെ വന്നാല്‍് കാലഘട്ടം അഞ്ചു കൊല്ലം പിന്നോട്ടു പോകും. അവിടെ സ്കൂളേ പൂട്ടാന്‍് പോണ മന്ത്രിയല്ലേ. അപ്പോള്‍ നിലവാരത്തെക്കുറിച്ച് ചര്‍്ച്ച ഇല്ലല്ലോ).
ഈ സിനിമയിലെ നിരവധി ആശ്വാസങ്ങളിലൊന്ന് കുറേ നാളായി പ്രതിനായകനായി മാത്രം വന്നിരുന്ന സായികുമാറും സുരേഷ് കൃഷ്ണയും നല്ല വേഷങ്ങളില്‍് പ്രത്യക്ഷപ്പെടുന്നു എന്നതാണ്.
മുന്‍ചിത്രത്തിലേത് (കഥ പറയുമ്പോള്‍്) പോലെ തന്നെ പ്രതിനായകന്‍് എന്ന തല്ലുകൊള്ളി സാധനം ഈ സിനിമയിലുമില്ല. നായകന് സ്വയം സ്ഥാപിച്ചെടുക്കാന്‍് ഈ ഉരുപ്പടി ഇല്ലാതെ കഴിയില്ല എന്നതാണ് മലയാള സിനിമയുടെ ഒരു കഷ്ടകാലം. ഇവിടെ സമൂഹം എന്ന സാങ്കല്പിക പ്രതിനായകനെയാണ് നായകന്‍ മെരുക്കുന്നതും ഉരുക്കു മനസ്സുകൊണ്ട് നേരിടുന്നതും.
അടുത്ത സന്തോഷം ഈ സിനിമയില്‍ സംഘട്ടനരംഗങ്ങളില്ല എന്നതു തന്നെയാണ്. പക്ഷേ ഒരൊറ്റ പൊട്ടീരുണ്ട് ഈ സിനിമയില്‍്. അതും കൃത്യസമയത്ത് അളന്നു മുറിച്ചൊരെണ്ണം.
സിനിമയുടെ പശ്ചാത്തലം ആവശ്യപ്പെടുന്ന സാങ്കേതിക പൂര്‍ണ്ണത സിനിമക്കുണ്ടെന്ന് തോന്നുന്നു.
ഇഷ്ടപ്പെടാതെ പോയത്-
അസമയത്തെ ഹാസ്യം. അതും ഒരൊറ്റ സീനില്‍. സ്റ്റാഫ് മീറ്റിംഗില്‍ എല്ലാ അദ്ധ്യാപകരും കയ്യൊഴിഞ്ഞ നായകനോട് സ്കൂളിലെ പ്യൂണായ തമ്പുരാന്‍് (സലീം കുമാര്‍്) പറയുന്ന ഡയലോഗിലെ തമാശ. ഹാസ്യനടനോട് പ്രേക്ഷകര്‍ക്ക് ഉണ്ടാകേണ്ടുന്ന വികാരങ്ങള്‍് സ്നേഹം, അനുകമ്പ ഇതൊക്കെയാണല്ലോ. പക്ഷേ ഈ ഒരൊറ്റ സീനില്‍് മാത്രം ഒരൊറ്റ കുത്തു വെച്ചു കൊടുക്കാന്‍് തോന്നിപ്പോയി ഹാസ്യപ്രവീണനോട്.
അസ്ഥാനത്തെ ഒരു പാട്ട്. നായകനും നായികയും ഒരു അതിപ്രധാന മീറ്റിംഗിന്‍റെ ഒരു ഘട്ടത്തില്‍് പ്രണയിക്കാന്‍ ഊട്ടിക്ക് സ്വപ്നത്തില്‍ പറക്കുന്നു. ആ മീറ്റിംഗാകട്ടെ പ്രണയത്തിനുള്ള സ്കോപ്പ് നല്കുന്നുമില്ല. 5 മിനിട്ട് മുമ്പ് ബാല്യകാലസ്മരണയടക്കം ഒരു സെമി-പ്രേമകാവ്യം കഴിഞ്ഞതേയുള്ളൂ. സിനിമ കൈവിട്ടു പോയി എന്നു തോന്നിയ അഞ്ചു നിമിഷങ്ങള്‍്. തിയേറ്ററില്‍ കൂവല്‍ ലഭിച്ച ഒരേയൊരു സ്ഥലവും.
സംശയം-
1.ഈ സംവിധായകന് സ്റ്റേജിനോടും സമ്മേളനങ്ങളോടും ഉള്ള താല്പര്യം. കഥപറയുമ്പോളിലെ പോലെ അവ വീണ്ടും വീണ്ടും വരുന്നു.
പൃഥ്വി മോശമാക്കി എന്നു പറയില്ല. പക്ഷേ ആയാസരഹിതമായി ഈ വേഷം ചെയ്യാന്‍ കഴിഞ്ഞു എന്നു പറയാനുമാവുന്നില്ല. ചെറിയ മസില് പിടുത്തം പോലെ. ചിലപ്പോള്‍് ഇന്ദ്രജിത്ത് ഇതിനേക്കാള്‍് അനായാസമായി ചെയ്യുമായിരുന്നില്ലേ എന്ന് തോന്നുന്നിടത്തോളം.
2. മോഹനേട്ടാ, പിന്നെയും ഒരു സംശയം- ഈ സിനിമയിലെ പള്ളിക്കൂടത്തിലെ പിള്ളേര്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന സമയത്ത് വിദ്യാലയത്തിലെ അദ്ധ്യാപകര്‍ മൊത്തം അവിടെത്തന്നെയുണ്ടല്ലോ? ഇവര്‍്ക്ക് പരീക്ഷാ പണി ഇല്ലേ?
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, പി. ശ്രീകുമാര്‍, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല, കോട്ടയം നസീര്‍, അനൂപ് ചന്ദ്രന്‍, കൊച്ചു പ്രേമന്‍, മനുരാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, മുത്തുമണി, ദീപിക, ജാനറ്റ് തുടങ്ങിയ ഒരു വലിയ താര നിര യോടൊപ്പം ഗാന രചയിതാവ് അനില്‍ പനച്ചൂരാനും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. ഗൗരീ മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ എ. എസ്. ഗിരീഷ് ലാലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
No comments:
Post a Comment