Tuesday, November 1, 2011

കിനാവുറങ്ങുന്ന വഴിയിലൂടെ.......

വിവാഹനിശ്ചയവും വിവാഹവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്ന ഒരു കാലമായിപ്പോയല്ലോ ഇത്. ഇരുപത്തിനാലാം തിയതി വിളിച്ചിട്ട് ഇരുപത്തിയേഴാം തീയതി കല്യാണമാണെന്ന് ഒരു (പെണ്‍)സുഹൃത്ത് പറഞ്ഞപ്പോള്‍ അതുകൊണ്ടുതന്നെ അതിശയം തോന്നിയില്ല. ഗുരുവായൂരാണ് കല്യാണം എന്ന് പറഞ്ഞപ്പോള്‍ വര്‍ഷാന്ത്യത്തില്‍  ഒന്നിനും താഴെ നില്ക്കുന്ന അവധിപുസ്തകം മനസ്സിലേക്ക് വന്നു. വീണ്ടും ശമ്പളരഹിത അവധിയുടെ അക്കൗണ്ടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് അപ്പോളാണ് മനസ്സിലായത്...

ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നാണല്ലോ.. ;) അത് കൊണ്ട് തന്നെ ഗുരുവായൂരിലെ കല്യാണത്തിനു ശേഷം അന്ന് പിന്നെ എങ്ങോട്ട് എന്ന ചോദ്യം ഉയര്‍ന്നു വരാന്‍ മണിക്കൂറൊന്നെടുത്തില്ല. ചാവക്കാട് മുതല്‍ ഊട്ടി വരെയുള്ള എല്ലാ സാദ്ധ്യതകളും അളന്നുകൊണ്ടിരിക്കവെയാണ്, യദു എന്ന ചുള്ളന്‍ Xbhpയുടെ വാഗമണ്ണിലെ കൂട്ടുകൂടലില്‍ വെച്ച് തന്‍റെ ഒരു പഴയ മൂന്നാര്‍-വാല്‍പ്പാറ-അതിരപ്പള്ളി യാത്രയുടെ വര്‍ണ്ണന ഓര്‍മ്മയിലേക്ക് വന്നത്.  ഒപ്പം പഴയ ചില ഓര്‍മ്മകളും. ഈ പുതിയ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിന്‍റെ പാതിക്ക് ശേഷമെപ്പോഴോ ആയിരുന്നു ബജാജ് പള്‍സറില്‍ ഒരു സുപ്രഭാതത്തില്‍ മൂന്നാറില്‍ നിന്നാരംഭിച്ച് വാല്‍പ്പാ റ, ആതിരപ്പള്ളി വഴി കാലടിയില്‍ എത്തിയ ഒരു യാത്ര... ഏതൊരു യാത്രികനെയും മോഹിപ്പിക്കുന്ന മോഹിനിയായി ഇണ ചേര്‍ന്ന് കിടക്കുന്ന, ആളിയാര്‍ മുതല്‍ വാല്‍പാറ വഴെയുള്ള മഞ്ഞു വീഴുന്ന പാത... ഏതൊരു തിരിവിലും ഒറ്റയാനെ പ്രതീക്ഷിക്കാവുന്ന പടര്‍ന്നു കിടക്കുന്ന വനം.... നൊടിയിടയില്‍ പ്ലാനിന്‍റെ  പാതിയും തയ്യാറായി എന്ന് പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല.... പക്ഷേ ബാലികേറാമല ബാക്കി പാതിയായിരുന്നു. പോക്കറ്റിലെ പഴ്സിലേക്ക് ചൂണ്ടുവിരലിന്‍റെ അങ്ങേയറ്റം വരെ എത്തിച്ചുനോക്കിയപ്പോളാണ് സ്വപ്നവും യാഥാര്ത്ഥ്യവും തമ്മിലുള്ള അകലം മനസ്സിലായത്.... ഗ്രിപ്പുള്ള പുതിയ മുന്‍ ടയറിനോട് പിണങ്ങി നീങ്ങുന്ന പിഞ്ചുകുഞ്ഞിന്‍റെ മോണപോലുള്ള പിന്‍ടയറാണ് ഒന്നാമത്തെ വില്ലനായി തലപൊക്കിയത്... അതും കഴിഞ്ഞിട്ടു വേണം ഇന്ധനം.... “അല്ലാഹു വലിയ വാഹനങ്ങളിലും ചിലപ്പോള്‍ സഞ്ചരിക്കും” എന്ന് ബെന്യാമീന്‍ പറയുന്നതു പോലെ വ്യാസ് സുകുമാരന്‍ എന്ന സുഹൃത്ത് കനിഞ്ഞു. മുന്നിലെയും പിന്നിലെയും പുതിയ ടയറുകളുടെ ബലത്തിലും വഴി തെറ്റി പോക്കറ്റിലേക്ക് കയറി വന്ന വേറേ ചില ഗാന്ധികളും നല്കിയ ആത്മവിശ്വാസമാണ് ഇരുപത്തിയേഴാം തിയതി രാവിലെ നാലേകാല്‍ മണിക്ക് ചിലക്കുന്ന അലാറത്തിലേക്ക് സംഗതികള്‍ എത്തിയത്. നാലേകാലിന്‍റെ അലാറം നല്കിയ സന്ദേശം കാലുകളെ ചലിപ്പിച്ചത് പക്ഷേ അഞ്ചേകാലിനാണ്.... തണുപ്പുള്ള പ്രഭാതത്തില്‍ 198 കിലോമീറ്ററകലത്തേക്കുള്ള യാത്രയുടെ തുടക്കം. പതിനൊന്ന് മണിക്കുള്ള മുഹൂര്ത്തംക കണക്കാക്കിയുള്ള യാത്ര.... ഈരാറ്റുപേട്ടയും കടന്ന് തൊടുപുഴയിലെത്തുമ്പോള്‍ സമയം ഏഴര... വിസ്താരമുള്ള ഗട്ടറുകളില്ലാത്ത പാത, സ്വാഭാവികമായും ആക്സിലേറ്റര്‍. കേബിളിലെ സമ്മര്‍ദ്ദം വര്ദ്ധിപ്പിക്ക തന്നെ ചെയ്തു..... ഫലം... പറഞ്ഞേറ്റതിനും ഒന്നേ കാല്‍ മണിക്കൂര്‍ മുന്‍പ് ഗുരുവായൂരില്‍.....

[caption id="attachment_191" align="aligncenter" width="692" caption="ഗുരുവായൂര്‍ കേശവന്‍റെ പ്രതിമ"][/caption]

പതിനൊന്നേമുക്കാലിന് പാല്‍പായസം കുടിച്ച നാലാമത്തെ ഗ്ലാസ്സിന് പിന്നാലെ വെള്ളം ഒഴിഞ്ഞ അഞ്ചാമത്തെ ഗ്ലാസ്സ് താഴെ വെക്കുമ്പോഴേക്കും തലച്ചോറില്‍ നിന്നും പായ്ക്ക് അപ്പ് കമാന്‍റ് പുറപ്പെട്ടു കഴിഞ്ഞിരുന്നു.......യാത്ര, അഭിവാദ്യങ്ങള്‍ എന്നിവക്ക് പതിനഞ്ച് മിനുട്ട്.... പന്ത്രണ്ട് മണിക്ക് വീണ്ടും റോ‍ഡിന്‍റെ സുഖത്തിലേക്ക്........................

തൃശ്ശൂര്‍ നഗരം പിന്നിടുമ്പോള്‍ ഹെല്മെറ്റ് വൈസറില്‍ വീണ മഴത്തുള്ളികളാണ് വരാനിരിക്കുന്ന പെരുമഴയെക്കുറിച്ചറിയിച്ചത്.നാഷണല്‍ ഹൈവേയിലെത്തുമ്പോഴേക്കും മഴ അതിന്‍റെ സംഹാരതാണ്ഡവം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒന്നരമണിക്കൂര്‍ ഹൈവേക്കരികിലെ കടത്തിണയില്‍.... കെട്ടിപ്പൊതിഞ്ഞ ബാഗിലെ ലാപ്ടോപ്പും ക്യാമറയും നല്കിയ ഭയത്തിന്‍റെ മുകളിലിരുന്ന ഒന്നരമണിക്കൂ‍ര്‍..... മഴ വഴിമാറിത്തന്നിട്ട് തുടരാന്‍ കഴിയില്ല എന്ന വ്യക്തമായപ്പോള്‍ മഴയെ അവഗണിച്ച് പ്ലാസ്റ്റിക് കവറുകള്‍ നല്കിയ ആത്മവിശ്വാസത്തില്‍ യാത്ര തുടര്ന്നു....

അഞ്ചുമണിക്കാണ് അതിരപ്പള്ളിയിലെത്തുന്നത്.... നേരേ ഒരു മുറിയാണന്വേഷിച്ചത്... കാരണം ലളിതം. നനയാത്തതായി ശരീരത്തില്‍ ഒരിഞ്ചു പോലും ബാക്കിയില്ല.... കാലിനും ഷൂവിനുമിടയില്‍ ഒരു സാഗരം തന്നെ അവശേഷിക്കുന്നു എന്ന ഓര്‍മ്മ പ്പെടുത്തലും....Motorcycle Diaries ഒരിക്കല്‍ കൂടി ലാപ്ടോപ്പിന്‍റെ സ്ക്രീനില്‍... കഴിഞ്ഞു പോയ മണിക്കൂറിലെ പേമാരിയെ നിസ്സാരവല്ക്കനരിക്കുന്ന യാത്രാനുഭവം കണ്ടു തീരുമ്പോഴേക്കും രാവിലെ യാത്ര തുടരാന്‍ തയ്യാറായ മനസ്സുമായി ഉറക്കത്തിന്‍റെ കയത്തിലേക്ക്.....

ഏഴുമണിക്കേ ഉറക്കം തെളിഞ്ഞുള്ളൂ.... ജനലിനിടയിലൂടെ പുറത്തേക്ക് ഒരു നോട്ടമെറിഞ്ഞു...... നേരം വെളുക്കാത്തതാണോ സൂര്യനെ കാര്‍മേഘങ്ങള്‍ ഘെരാവോ ചെയ്തതാണോ എന്നൊന്നും പിടികിട്ടുന്നില്ല....എന്തായാലും ഒരു തരി സൂര്യതാപം പോലും ഭൂമിയിലെത്തുന്നില്ലെന്നുറപ്പ്.. എന്തായാലും യാത്ര തുടരാനുള്ള തയ്യാറെടുപ്പുകളിലേക്ക്....ബാഗുകള്‍ വീണ്ടും പഴയ ബന്ധനങ്ങളിലേക്ക്....

ആതിരപ്പള്ളി വെള്ളച്ചാട്ടം....

[caption id="attachment_152" align="aligncenter" width="500" caption="ആതിരപ്പള്ളി വെള്ളച്ചാട്ടം"][/caption][caption id="attachment_153" align="aligncenter" width="1024" caption="ആതിരപ്പള്ളി വെള്ളച്ചാട്ടം"][/caption]



[caption id="attachment_172" align="alignnone" width="225" caption="ആതിരപ്പള്ളി-വാഴച്ചാല്‍ പാത"][/caption]

എട്ടരക്കാണ് ചെക്ക് പോസ്റ്റിലെത്തിയത്.....നേരത്തെ വന്നപ്പോളുണ്ടായിരുന്നതില്‍ നിന്നും ചെറിയ മാറ്റങ്ങള്‍..... മുമ്പ് പേരും വാഹനത്തിന്‍റെ വിവരങ്ങളും ഒപ്പും രേഖപ്പെടുത്തി പോകലായിരുന്നു രീതി.... ഇപ്പോള്‍ ഒരു സ്ലിപ്പ് കൂടി പൂരിപ്പിച്ച് നല്കുന്നുണ്ട്... എത്ര പ്ലാസ്റ്റിക് സാധനങ്ങള്‍ ബാഗുകളിലുണ്ട് എന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്ലിപ്പ് മലക്കപ്പാറയിലെ ചെക്ക് പോസ്റ്റില്‍ നല്കണമെന്നും സ്ലിപ്പില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും കാട്ടില്‍ ഉപേക്ഷിക്കരുതെന്ന നിര്ദ്ദേശവും ലഭിച്ചു......

[caption id="attachment_161" align="aligncenter" width="300" caption="വനം"][/caption]

കാടിന്റെ‍ ഊഷരതയിലേക്ക് പതിയെ.... വാല്‍പ്പാറയിലേക്ക് 85 കിലോമീറ്റര്‍ ദൂരം.... വഴി പഴയതിനേക്കാള്‍ മോശമായിട്ടില്ല എന്ന് യാത്ര തുടങ്ങിയപ്പോഴേ ബോദ്ധ്യപ്പെട്ടു.... പണ്ട് ഈ വഴിയേ ആദ്യമായി വരുമ്പോള്‍ ആനയെക്കണ്ടിട്ടുണ്ട്.. പിന്നീടൊരിക്കല്‍ കാട്ടുപോത്തിനെയും... എന്നാല്‍ പിന്നീട് പലവട്ടം ഈ വഴി വന്നിട്ടുണ്ടെങ്കിലും ഒരു മൃഗത്തെയും കണ്ടിട്ടില്ല. ഇപ്രാവശ്യവും പ്രതീക്ഷ കുറക്കുന്നതു പോലെ തൊട്ടു മുന്‍പേ പോയ ഒരു ഇന്‍ഡിക്ക കാറും എതിര്‍ദിശയില്‍ നിന്നു വന്ന ട്രാന്‍സ്പോര്‍ട്ട് ബസും  ഇപ്രാവശ്യവും വഴിയില്്ട മൃഗങ്ങളുണ്ടാവില്ല എന്നുറപ്പിച്ചു... കാട്ടില്‍ മൃഗങ്ങളെ നേരിട്ടു കാണുക എന്നത് ഭാഗ്യമാണ് എന്ന് കാടുകയറാന്‍ തുടങ്ങിയ കാലത്തേ പഠിച്ചിരുന്നത് കൊണ്ട് പരിഭവമില്ലാതെ യാത്ര തുടര്‍ന്നു....കാടു തന്നെ ഒരു വലിയ അനുഭവമാണെന്ന് ഒരു പ്രാവശ്യമെങ്കിലും ഈ വഴി പോയിട്ടുള്ളവര്‍ക്ക് അറിയാം..... കോടമഞ്ഞിറങ്ങുന്ന വനമാണ് മുന്‍പിലേക്ക്. വര്‍ഷങ്ങളായി വാഹനങ്ങള്‍ക്ക് പ്രവേശനങ്ങളുള്ള വനപ്രദേശമായതിനാല്‍ സ്വാഭാവികമായും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പകല്‍സമയത്ത് ഇപ്പോള്‍ ഉണ്ടാവാറില്ല. പക്ഷേ, ഈ വനം തുടരുന്നത് ഇടതു വശത്ത് പറമ്പിക്കുളത്തേക്കും വലത് വശത്ത് ചിന്നാര്‍ കാടുകളിലേക്കുമാണെന്ന് അറിയുമ്പോളാണ് ഈ വനത്തിന്‍റെ ജൈവവൈവിധ്യത്തെക്കുറിച്ച് ബോദ്ധ്യപ്പെടൂ. ശുദ്ധവായു എന്നത് മൂക്കിലൂടെ അരിച്ചെത്തുന്നത് തിരിച്ചറിയാം..... നഗരവാസികള്‍ക്ക് അദ്ഭുതം തോന്നുന്ന അനുഭവം......

ഇല്ലിക്കാടുകളും കണ്ണെത്താപ്പൊക്കം വരെ ഉയര്‍ന്നു  നില്ക്കുന്ന മരങ്ങളും കാട്ടുചോലകളും മനസ്സിനും കണ്ണുകള്‍ക്കും ശരീരത്തിനും നല്കുന്ന ശീതളിമയില്‍ യാത്ര മുന്നോട്ട്..... കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ മുന്‍പില്‍  മൂന്ന് ബൈക്കുകള്‍... തമിഴ്നാട്ടില്‍ നിന്നുള്ള ആറുപേര്‍, കയ്യില്‍ കാനോണ്‍; അതിരുകളില്ലാത്ത യാത്ര ആസ്വദിക്കുന്ന അപരിചിതരായ ആറു പേര്‍...

[caption id="attachment_153" align="aligncenter" width="1024" caption="അപ്പര്‍ ഷോളയാര്‍ ഡാം"][/caption]



കാടിനുള്ളില്‍ വളരെ കുറച്ച് സമയം ഫോട്ടോക്ക് വേണ്ടി ചിലവഴിച്ച് 11 മണിക്ക് മലക്കപ്പാറയിലെത്തി.... പ്രതീക്ഷിച്ചതുപോലെ ബാഗുകള്‍ പരിശോധിക്കപ്പെട്ടില്ല. വാഴച്ചാലിലെ ചെക്ക് പോസ്റ്റില്‍ വെച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പുതിയ രീതികളെക്കുറിച്ച് തോന്നിയ സന്തോഷം അസ്ഥാനത്താണെന്നു തോന്നിയ നിമിഷം..... ലൈസന്‍സ് കാണിച്ച് ഞാന്‍ ഞാന്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തി യാത്ര തുടര്‍ന്നു ....

ഇനിയുള്ള യാത്ര പൊളിയാത്ത വഴികളിലൂടെയാണ്. സ്ഥിരമായി പോകുന്ന വഴിക്ക് പകരം ഷോളയാര്‍ ഡാം വഴിയാക്കി യാത്ര. ഷോളയാര്‍ ഡാമിന്‍റെ മുന്‍പില്‍ എത്തിയതോടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടു. ഈ ചിത്രങ്ങള്‍ നിങ്ങളെയും അത് ബോദ്ധ്യപ്പെടുത്തും എന്ന് കരുതുന്നു....

[caption id="attachment_171" align="aligncenter" width="300" caption="ഷോളയാര്‍ ഡാം"][/caption][caption id="attachment_174" align="aligncenter" width="1024" caption="മലക്കപ്പാറക്കും ഷോളയാര്‍ ഡാമിനും മദ്ധ്യേ..."][/caption][caption id="attachment_159" align="aligncenter" width="1024" caption="ഷോളയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശം..."][/caption][caption id="attachment_160" align="aligncenter" width="1024" caption="ഷോളയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശം..."][/caption][caption id="attachment_156" align="aligncenter" width="1024" caption="ചിത്രം വരക്കുന്ന മേഘങ്ങള്‍"][/caption]

വാല്‍പ്പാ റ.... അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ചെറുപട്ടണം.പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് വാല്പാറ. ഒറ്റനോട്ടത്തില്‍ വാല്‍പ്പാറ-മലക്കപ്പാറ ഭാഗം മൂന്നാറിന് സമമാണ്.സൗകര്യങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ ഉള്ളൂ എന്ന് മാത്രം. 100 വര്ഷം മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയില കൃഷി ആരംഭിച്ചത്.

വാല്‍പ്പാ റ പട്ടണം കടന്ന് പുറത്തെത്തിയപ്പോളാണ് മാനത്തേക്ക് അറിയാതെ കണ്ണോടിയത്....കാര്‍മേഘങ്ങള്‍ വിദൂരത്ത് നിന്ന് വിരുന്നുവരുന്നത് കണ്ടപ്പോള്‍ തലേദിവസത്തെ പെരുമഴയെ ആണ് മനസ്സിലേക്ക് കൊണ്ടുവന്നത്... ലോ‍ഡ്ജിലെ തൊട്ടടുത്ത റൂമില്‍ കഴിഞ്ഞ തമിഴാനാട്ടുകാരന്‍ സ്വന്തം നാട്ടില്‍ ഒരാഴ്ച്ചയായി മഴയാണെന്ന് സംസാരമദ്ധ്യേ പറഞ്ഞത് മനസ്സില്‍ മിന്നിമറഞ്ഞു.... ഇനിയും ഉണങ്ങാത്ത ജീന്‍സും നനവു മാത്രം നല്കുന്ന ഷൂവും മനസ്സിനെ വിറപ്പിക്കാന്‍ തുടങ്ങി...പക്ഷേ യാത്രകളിലൂടെ മനസ്സിലുറച്ച ഒരു കാര്യമുണ്ട്. മലമുകളിലെ കാലാവസ്ഥ സമതലത്തില്‍ അതേപോലെ തന്നെ ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ തരമില്ല..... ആവതും വേഗം മലയിറങ്ങുക തന്നെ ശരണം...

[caption id="attachment_177" align="aligncenter" width="1024" caption="വിരുന്നിനെത്തുന്ന കാര്‍മേഘങ്ങള്‍"][/caption]

ആതിരപ്പള്ളി- പൊള്ളാച്ചി യാത്രയുടെ ഹൃദയഭാഗം വാല്‍പ്പാറ മുതല്‍ ആളിയാര്‍ വരെയുള്ളതാണ്..40 ഹെയര്പി ന്നുകളാണ് കാത്തിരിക്കുന്നത്. അതും സാധാരണ ഹെയര്‍പിന്‍ വളവുകളെപ്പോലെ 40 എണ്ണം ഒറ്റയടിക്കല്ല. പാതിയോളമെണ്ണങ്ങള്‍ താഴേക്കും മുകളിലേക്കുമായി... അതായത് എവിടെനിന്ന് എങ്ങോട്ടുപോയാലും കയറ്റത്തിലും ഇറക്കത്തിലും ഉള്ള ഹെയര്‍പിന്നുകള്‍ കണ്ടു കൂടിയേ മതിയാകൂ.....1866 ല്‍ മാത്യു ലോം സായ്പാണ് വാല്‍പാറ പൊള്ളാച്ചി റോ‍ഡ് രൂപകല്പന ചെയ്തത്. വന്‍പാറക്കെട്ടുകള്‍  മുറിച്ച് ഒരുക്കിയ പാത തമിഴ്നാട് സര്‍ക്കാരിന്‍റെ കരുതല്‍.....

40, 39,38…..35. കടുവകളുടെ സ്വന്തം വനമാണ്..... പകല്‍ കടുവയുടെ പൊടി പോലും കാണില്ല.

ചെറുവെള്ളച്ചാട്ടങ്ങള്‍ കണ്ണിനു കൗതുകം പകരുന്ന യാത്ര.... മലയുടെ ഉച്ചിയിലേക്ക് കയറുന്ന ആദ്യത്തെ 12 ഹെയര്‍പിന്നുകള്‍..... പിന്നെ താഴേക്ക് 28 ഹെയര്‍പിയന്നുകള്‍ . ഇറക്കം തുടങ്ങിയപ്പോള്‍ കാലാവസ്ഥ മാറിത്തുടങ്ങി... മഴമേഘങ്ങള്‍ നീങ്ങിത്തുടങ്ങി.... കോടമഞ്ഞ് കടന്നുവരുകയും ക്രമേണ കുറയുകയും ചെയ്തു. ക്രമേണ ചൂട് കടന്നുവന്നു തുടങ്ങി....

20…19…18…17…16…16…16…16…. പതിനാറാമത്തെ ഹെയര്പിന്നില്‍ പെട്ടെന്നാണ് ഫ്രീസായിപ്പോയത്.... Butterfly Effect........... വഴിയരികില്‍ ഇരുകൈകളും വിടര്‍ത്തി നില്ക്കു ന്ന AJ എന്ന ജയമോഹന്‍ ചേട്ടന്‍....മുന്‍പില്‍ കൊച്ചു എന്ന വിവേക്... വളവില്‍ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന മട്ടില്‍ എന്‍റെ ബൈക്ക്........... രണ്ടാഴ്ച്ചകള്‍ക്കു മുന്‍പ് കൊച്ചിയില്‍  നിന്നും പുത്തനോയി ഓടിത്തുടങ്ങിയ കരിസ്മയാണ് നിലത്ത്..... വേദനിപ്പിക്കുന്ന സ്ക്രാച്ചുകള്‍ കവിളുകളില്‍..... വര്‍ത്തമാനത്തിലേക്ക് തിരിച്ചുവന്നപ്പോഴാണ് ആ പതനം ഒന്നര വര്‍ഷത്തിനു മുന്‍പ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്..... കൊച്ചിയില്‍ നിന്നും ഏര്‍ക്കാടിനു പോയ വഴിക്ക് ഒരു ചെറിയ സ്ലിപ്പ്....

[caption id="attachment_163" align="aligncenter" width="1024" caption="ആളിയാര്‍ ഡാം"][/caption]

16 ല്‍ നിന്നും 15….14 വഴി പതിമൂന്നാം വളവില്‍ വ്യൂ പോയിന്‍റില്‍ ഒരു നിര്‍ത്തല്‍.... ലോം വ്യൂ പോയിന്‍റ്.... താഴെ, പരന്നു കിടക്കുന്ന ആളിയാര്‍ ജലസംഭരണി... വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാത.... വെയിലിലും പ്രണയ പരവശരായ രണ്ട് ജോ‍‍ഡികളെയും വിരുന്നുകാര്‍ വലിച്ചെറിയുന്ന ആഹാരത്തിനായി കാത്തിരിക്കുന്ന വാനരസംഘങ്ങളെയും പിന്നില്‍ ഉപേക്ഷിച്ച് ആളിയാര്‍ ഡാമിന്‍റെ പരപ്പിലേക്ക് പതിയെ നീങ്ങി.... വഴിയില്‍ Monkey Falls .... തമിഴ്നാട്ടില്‍ ചെറിയ ജലസ്രോതസ്സുകളില്‍ പോലും എപ്പോഴുമുള്ളതു പോലെ നല്ല തിരക്ക് ഇവിടെയും...... ആളിയാറിന്‍റെ പരപ്പില്‍ നിന്നും നേരേ പൊള്ളാച്ചി റോ‍‍ഡിലേക്ക്.....

[caption id="attachment_149" align="aligncenter" width="1024" caption="ആളിയാര്‍ ഡാം"][/caption]

അടുത്ത ലക്ഷ്യം ഉഡുമല്‍പേ ട്ട റോഡാണ്..... ആളിയാര്‍ കഴിഞ്ഞ് അടുത്ത ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നേരേ... പൊള്ളാച്ചി അയല്‍വക്കത്തായതിന്‍റെ ഗുണം അറിഞ്ഞുതുടങ്ങി.... പൊള്ളാച്ചിയിലെ കാറ്റ് എന്നേക്കാളുമധികം വണ്ടി നിയന്ത്രിക്കാന്‍ തു‍ടങ്ങി....ഇടത്തേക്കുള്ള വളവ് അതിന്‍റെ രസത്തില്‍ ആസ്വദിച്ചു വന്നപ്പോഴാണ് കാറ്റ് ബൈക്കിനെ മറിച്ചുകളയും എന്ന് മനസ്സിലായത്...

ദളിയും കുറിച്ചിക്കോട്ടയും കടന്ന് അമരാവതിയിലെത്തുമ്പോള്‍ സമയം 2.15… പന്ത്രണ്ട് കിലോമീറ്ററിന് ശേഷമുള്ള ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തി വീണ്ടും മുന്നോട്ട്.......................... രാവിലെ 9 മണിക്ക് വാഴച്ചാലില്‍ നിന്നും കഴിച്ച രണ്ട് അപ്പം ശരീരവുമായി സന്ധിയിലായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. അടുത്ത അരമണിക്കൂര്‍ കൊണ്ട് മറയൂരിലെത്തി സ്ഥിരം ഹോട്ടലില്‍ നിന്നും ഭക്ഷണം....

[caption id="attachment_135" align="aligncenter" width="692" caption="അമരാവതി ഡാം"][/caption]

മൂന്നാര്‍..........

വൈകുന്നേരം അഞ്ചിന് മൂന്നാറില്‍.................മൂന്നാറിനെക്കുറിച്ച് എന്ത് പറഞ്ഞു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്ന് പിടിയില്ലാത്തവണ്ണം പ്രണയത്തിലായിപ്പോയ മൂന്നാര്‍..... സീസണ്‍ വ്യത്യാസമില്ലാതെ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സ്ഥലമായി മാറിയ മൂന്നാറില്‍ ഒരു രാത്രി കൂടി....

29.10.2011…. കഴിഞ്ഞ ഒരു വര്‍ഷം പടിയിറങ്ങുകയാണ്.... ഒരു വയസ്സു കൂടി പൂര്‍ത്തി യാകുന്നു എനിക്ക്.... അതും ഒരു യാത്രമദ്ധ്യത്തിലാണ്.... മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ തന്നെ സംഭവിച്ച ഒന്ന്....

പിറ്റേ ദിവസം രാവിലെ 7 മണിക്ക് മൂന്നാറിനോട് വിട ചൊല്ലി... കരയില്‍ ഏകയായ കാമുകിയെപ്പോലെ മൂന്നാര്‍ പിന്നില്‍ മറഞ്ഞു.... 10 മണിക്ക് വീട്ടിലെത്തുമ്പോള്‍ ഓഡോ മീറ്ററില്‍ 670 കിലോമീറ്റര്‍.... റോഡിനോടും പ്രകൃതിയോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി ജീവിതത്തിന്‍റെ അടുത്ത ഏടിലേക്ക്.............................



===========================================================================================

പിന്‍കുറിപ്പുകള്‍.....

1. ചാലക്കുടിയില്‍ നിന്നും ആതിരപ്പള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ട് വാല്പ്പാറ വഴി ആളിയാറിലെത്താം.ചാലക്കുടിയില്‍ നിന്നും വാല്പ്പാറ വരെ 120 കിലോമീറ്ററാണ് ദൂരം. ഈ റൂട്ടില്‍ തമിഴ്നാട്, കേരള സര്‍ക്കാരുകളുടെ ബസ് സര്‍വ്വീസുണ്ട്. ആളിയാറില്‍ നിന്നും പറമ്പിക്കുളം,കോയമ്പത്തൂര്‍,ഷോളയാര്‍,പൊള്ളാച്ചി, കൊടൈക്കനാല്‍, പളനി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് പോകാം

2. ചാലക്കുടി വിട്ടാല്‍ പെട്രോള്‍ പമ്പ് വാല്പ്പാറയിലേ ഉള്ളൂ. 120 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ പമ്പുകള്‍ ഇല്ല.

3. വനപാതകളില്‍ ഇടക്ക് ഇറങ്ങുന്ന സ്ഥലം സുരക്ഷിതമെന്ന് ഉറപ്പാക്കണം. (ഇറങ്ങരുത് എന്നതാണ് ഔദ്യോഗിക നിര്ദ്ദേശം)

4. വാഴച്ചാലില്‍ നിന്ന് മലക്കപ്പാറ എത്തുന്നത് വരെ ഭക്ഷണവും ചായയും കിട്ടില്ല. വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലത്.

5. വാല്‍പ്പാ റയില്‍  താമസിക്കാന്‍

I. ഹോട്ടല്‍  ട്രീറ്റ് - 04253 222981

II. ഹോട്ടല്‍ കൃഷ്ണ - 04253 222387

III. ഹോട്ടല്‍ ഗ്രീന്‍ഇന്‍ - 04253 222861;04253 222862;04253 222863

============================End of the blog=====================================================

 

Wednesday, July 13, 2011

Salt N Pepper



സംവിധാനം- ആഷിക് അബു

നിര്‍മ്മാണം- ലുകാസം ക്രിയേഷന്‍സ്

കഥ- ശ്യാം പുഷ്ക്കരന്‍്, ദിലീഷ് നായര്‍

സംഗീതം- ബിജി ബാല്‍, അവിയല്‍

ക്യാമറ- ഷൈജു ഖാലിദ്

എഡിറ്റര്‍- വി.സാജന്‍

കലാസംവിധാനം- സുരേഷ് കൊല്ലം

താരങ്ങള്‍- ലാല്‍, ആസിഫ് അലി, മൈഥിലി, ശ്വേത മേനോന്‍, കല്പന, വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖ്

 

മുന്നറിയിപ്പ്..!!!

Salt n’ Pepper കാണാന്‍് പോകുമ്പോള്‍് ഇത് മനസ്സില്‍ വെക്കുക. “വിശക്കുന്ന വയറുമായി Salt n’ Pepper എന്ന സിനിമ കാണാന്‍് പോകരുത്”. റ്റൈറ്റില്‍ കാര്‍ഡ് തുടങ്ങുന്നതിനു മുന്‍്പ് തന്നെ സംവിധായകന്‍ ആഷിക് അബു ഈ അറിയിപ്പ് നല്‍കേണ്ടതായിരുന്നു. ഈ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍് ഞാന്‍് ഇരയാകേണ്ടി വന്ന മാനസികപീഢനത്തിന്‍റെ സ്മരണയില്‍് പറഞ്ഞുപോയതാണ്. ഈ സിനിമയുടെ പശ്ചാത്തലം “ഭക്ഷണം” ആയതിനാല്‍് സിനിമ കണ്ടുതുടങ്ങിക്കഴിഞ്ഞ് എ​പ്പോള്‍ വേണമെങ്കിലും നിങ്ങള്‍് വിശപ്പിന് അടിപ്പെട്ടേക്കാം..സിനിമ ആരംഭിക്കുന്നത് തന്നെ വായില്‍ വെള്ളം നിറക്കുന്ന കേരളീയ ഭക്ഷണങ്ങളുടെ മനോഹരമായ ഫ്രെയിമിലാണ്...ദോശ, ഉണ്ണിയപ്പം, ഹല്‍വ, സദ്യ, പാല്‍പായസം, പുട്ട്, ബിരിയാണി തുടങ്ങി മലയാളി ഭക്ഷണം എന്നു കേള്‍ക്കുമ്പോള്‍് തന്നെ ഓര്‍ക്കുന്ന വിഭവങ്ങളെ ദൃശ്യപരമായി അനുഭവിപ്പിക്കുകയാണ് “ചെമ്പാവുള്‍ഠ എന്നു തുടങ്ങുന്ന പാട്ടില്‍് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ കാണാന്‍ പോകുന്ന ഏവരും വായില്‍് ഉണ്ടാകാന്‍് സാദ്ധ്യതയുള്ള വെള്ളപ്പോക്കത്തെ കരുതി ഇരിക്കുക....കാരണം ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഭക്ഷണത്തിനായുള്ള പരക്കം പാച്ചിലിലാണ്....

കാളിദാസന്‍ (ലാല്‍), മായ(ശ്വേത) എന്നീ മുഖ്യകഥാപാത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നവരാണ് ഊ സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. ഭക്ഷണം എന്ന ഒരാവശ്യത്തിനുമേല്‍ അവിചാരിതമായി പരിചയപ്പെടുന്നവരാണ് പുരാവസ്തുഗവേഷകനായ കാളിദാസനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ മായയും. അവരുടെ ആദ്യകൂടിക്കാഴ്ച്ചയും അതിനുശേഷമുള്ള വിധിവിളയാട്ടങ്ങളുമാണ് കഥാപരിസരം. ആവശ്യത്തിന് മസാല മേമ്പൊടിയോടെയുള്ള ട്രീറ്റ്മെന്‍റ് സിനിമയെ ആസ്വാദ്യമാക്കിത്തീര്‍ക്കുന്നുണ്ട്. ഭക്ഷണം സിനിമയിലെ ഒരു കഥാപാത്രമായിത്തന്നെ മാറുന്നു. മാനസികാവസ്ഥകളെ നിയന്ത്രിക്കുന്നതും പ്രകടിപ്പിക്കുന്നതും പശ്ചാത്തലമാകുന്നതും ബന്ധങ്ങളെ സൃഷ്ടിക്കുന്നതും ഓര്‍മ്മകളെ ഉണര്‍ത്തുന്നതും നായക കഥാപാത്രങ്ങളുടെ പ്രണയത്തിന് വിത്തിടുന്നതുമൊക്കെ ഭക്ഷണമാണ്. അതുകൊണ്ടായിരിക്കും ദോശ ഒരു പ്രധാന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഈ സിനിമക്ക് “ഒരു ദോശ ഉണ്ടാക്കിയ കഥ” എന്ന തലവാചകം ഇണങ്ങിച്ചേരുന്നത്. സിനിമ ആരംഭിക്കുന്നത് തന്നെ നാം ജീവിക്കുന്നത് ആഹാരം കഴിക്കാനാണ് അല്ലാതെ ആഹാരം കഴിക്കുന്നത് ജീവിക്കുന്നതിന് വേണ്ടിയല്ല എന്ന പ്രഖ്യാപനത്തില്‍ നിന്നാണ്. ഭക്ഷണത്തെ അതിജീവനത്തിനായുള്ള എന്നതിലപ്പുറം നായകന്‍റെ വിധിയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നായി കഥാകാരന്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കരുത്തുറ്റ തിരക്കഥയോ അസാധാരണമായ അവതരണവും ഒത്തുചേര്‍ന്ന ഒരു സിനിമയായൊന്നും ഈ സിനിമയെ വിശേഷിപ്പിക്കാന്‍ ഞാന്‍് ധൈര്യപ്പെടുന്നില്ല. പക്ഷേ സംവിധായകന്‍ തനിക്ക് ലഭിച്ച തിരക്കഥയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു എന്നു പറയാതെ വയ്യ. കിടിലന്‍ ആദ്യപകുതിക്കു ശേഷം പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും വേദനയുടെ രണ്ടാം പകുതിയിലേക്ക് സിനിമ നടന്നുനീങ്ങുന്നു

ഒരു നടന്‍ എന്ന നിലയില്‍ ലാല്‍് അസ്വസ്ഥനും ഏകാകിയുമായ കാളിദാസനായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മായയായി ശ്വേതമേനോനും. നായകനും നായികയും ഒരുമിച്ച് സിനിമില്‍ പ്രത്യക്ഷപ്പെടുന്നത് വിരലിലെണ്ണാവുന്ന രംഗങ്ങളില്‍ മാത്രമാണെങ്കിലും അവര്‍ തമ്മില്‍് സംഭവിക്കുന്ന അസ്വാഭിവകമായ ഫോണ്‍് സംഭാഷണങ്ങളും അവരകപ്പെടുന്ന സാഹചര്യങ്ങളുമാണ്ഈ സിനിമയുടെ ആകര്‍ഷണങ്ങള്‍് (കാളിദാസന്‍ മായക്ക് ജോആന്‍് കേക്കുണ്ടാക്കിയ കഥ പറഞ്ഞു നല്കുന്നത് ഇത്തരത്തിലൊരു സന്ദര്‍ഭമാണ്. മൂന്ന് അടുക്കുകളുള്ള വര്‍ണ്ണാഭവും രുചികരവുമായ ചോക്കളേറ്റ് സോസാല്‍് പൊതിഞ്ഞ കേക്ക്. മായയും കാളിദാസനും കേക്ക് ഉണ്ടാക്കുകയും ഒരേ സമയം രണ്ട് സ്ഥലങ്ങളിലിരുന്ന് കേക്ക് കഴിക്കുകയും അവരുടെ ചുറ്റുവട്ടമുള്ളവര്‍ സ്വാഭാവികമായും അസൂയാലുക്കാളാവുകയും ചെയ്യുന്നു.)

മനു ഹരിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആസിഫ് അലിയും ഒരു ചെറുപ്പക്കാരന്‍റെ വേഷം നന്നായി ചെയ്തിട്ടുണ്ട്. മൈഥിലി, വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖ് എന്നിവരും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ പ്രകടനം കാഴ്ച്ചവെക്കുന്നത് ബാബുരാജാണ്. മികവുറ്റ ടൈമിംഗും അവതരണവുമാണ് ബാബുരാജ് കാഴ്ച്ച വെക്കുന്നത്. വില്ലന്‍ പ്രതിശ്ചായക്ക് പുറത്ത് സാദ്ധ്യത ബാബുരാജിനുണ്ടെന്ന് തോന്നിക്കുന്ന ആദ്യസിനിമയാണിത്. മൂപ്പന്‍ എന്ന കഥാപാത്രം സിനിമയുടെ ഭൂരിഭാഗം സമയത്തു പ്രത്യക്ഷപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിന്‍റെ പ്രത്യക്ഷപ്പെടലിന്‍റെ ലോജിക് വ്യക്തമാകുന്നില്ലെന്നു മാത്രം.

ഏതൊരു വിഭവവും രുചികരമാകുന്നതിന് എല്ലാ ചേരുവകളും വേണ്ട വിധത്തില്‍ ചേരേണ്ടതുണ്ട്. ബിജു ബാലിന്‍റെ സംഗീതം എടുത്തു പറയത്തക്ക മികവുള്ളത് തന്നെയാണ്. പ്രത്യേകിച്ചും “ചെമ്പവുള്‍ഠ, പ്രേമിക്കുമ്പോള്‍ തുടങ്ങിയ ഗാനങ്ങള്‍്..ക്യാമറ, കലാസംവിധാനം, പശ്ചാത്തലസംഗീതം എന്നിവയും മികച്ചവ തന്നെ

ഡാഡി കൂള്‍ എന്ന സിനിമയിലൂടെ ഒരു പുതുസ്പര്‍ശം മലയാള സിനിമക്ക് നല്‍കിയ ആഷിക് അബു ഈ ചിത്രത്തില്‍് നമ്മെ നിരാശപ്പെടുത്തുന്നതേ ഇല്ല. അടുത്ത നാളുകളില്‍ കണ്ടതില്‍് വെച്ച നല്ല സിനിമ എന്നു വിശേഷിപ്പിക്കാവുന്ന കച്ചവടസിനിമയാണിത്, സംശയമില്ല. വില്ലനും സംഘട്ടനവും ബോംബ് സ്ഫോടനവും ഇല്ലാത്ത ഒരു ക്ലീന്‍ സിനിമ.

താമസിച്ചാണെങ്കിലും മലയാള സിനിമ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി എന്നതും വിജയിക്കുന്നു എന്നതും സന്തോഷകരമാണ്. മലയാള സിനിമയുടെ പരമ്പരാഗത സമ്പ്രദായങ്ങളെയുമ വിശ്വാസങ്ങളെയും തകര്‍ക്കുന്ന സ്വാഗതാര്‍ഹമായ മാറ്റമാ​ണിത് എന്നത് ആശ്വായദായകമാണ്. കോക്ക്ടെയില്‍, ട്രാഫിക് തുടങ്ങിയിങ്ങോട്ടുള്ള സിനിമകള്‍ ഒരു മാറ്റത്തിന്‍റെ തുടക്കമാകട്ടെ. മലയാള സിനിമ റൊമാന്‍റിക് കോമഡികള്‍് കൈകാര്യം ചെയ്യാന്‍ അശക്തം എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആഷിക് അബു ഈ സിനിമയിലൂടെ ആ വിശ്വാസത്തിന് തിരുത്തല്‍ രേഖപ്പെടുത്തുകയാണ്.

പ്രണയം ഇനി വെറും പൈങ്കിളി പ്രശ്നമല്ല........

ഇഷ്ടപ്പെട്ടത്..

  1. സംവിധാനം

  2. സുന്ദരവും മിതവുമായ സംഭാഷണങ്ങള്‍

  3. ബാബുരാജിന്‍റെ പുതിയ അവതാരം

  4. അവസരത്തിലെ ഗാനങ്ങള്‍

  5. കാളിദാസന്‍ എന്ന കഥാപാത്രം

  6. ടൈറ്റില്‍ കാര്‍ഡ്, അവതരണ ഗാനം


ഇഷ്ടപ്പെടാത്തത്..

  1. ദുര്‍ബലമായ കഥാഘടന

  2. ഗണിക്കാവുന്ന ക്ലൈമാക്സ്

  3. രണ്ടാം പകുതിയിലെ സാവധാനത

  4. മൂപ്പന്‍ എന്ന കഥാപാത്രം


ഇഷ്ടപ്പെട്ട രംഗങ്ങള്‍...

  1. കാളിദാസന്‍ പെണ്ണു കാണാന്‍ പോകുന്ന രംഗം കലക്കന്‍. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ‍ഡയലോഗ് “പോരുന്നോ, എന്‍റെ കൂടെ?”

  2. കാളിദാസന്‍റെ ഡയലോഗ് “എല്ലാ മലയാളികളെയും പോലെ, ഞാനും വെള്ളമടിച്ച് വെള്ളമടി നിര്‍ത്താന്‍ പോകുന്നു”

  3. ബാബുരാജിന്‍റെ പ്രഥമ ഡയലോഗ് – “ മല്ലിപ്പൊടി 100, മുളകുപൊടി 50, പച്ചമുളക് 100, ഉള്ളി കാക്കിലോ,  പിന്നെ രണ്ടു രാധാസും”


“ഇപ്പോ ഉപ്പുണ്ടോ. മുളകോ” ,

“എന്താടാ പന്നി”

4.ആസിഫ് അലിയുടെ ആദ്യരംഗം.

5.ടൈറ്റില്‍ കാര്‍ഡ്.

Friday, May 27, 2011

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.


ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്‌.

'പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത ഞഞ്ഞമിഞ്ഞ എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.

നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.

സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.

എന്ന് സ്വന്തം അച്ഛന്‍.

Wednesday, May 25, 2011

വണ്ണാന്‍മല യിലെ ‘മാണിക്യക്കല്ല്’



വണ്ണാന്‍മല ഗവണ്മെന്‍റ് മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ വിനയ ചന്ദ്രന്‍റെ അതിജീവന ത്തിന്‍റെ കഥ പറയുന്ന സിനിമയാണ് ‘മാണിക്യക്കല്ല്’.   ഈ  സിനിമ യിലൂടെ യുവ നായകന്‍ പൃഥ്വിരാജ് ഒരു പുതിയ ഭാവത്തില്‍ എത്തുന്നു. മലയാള ത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം എം. മോഹനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാണിക്യക്കല്ല് പ്രദര്‍ശനത്തിന് എത്തി. ഗുരു ശിഷ്യ ബന്ധ ത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം കണ്ടു മടുത്ത സ്ഥിരം ഫോര്‍മുല കളില്‍ നിന്നും വ്യത്യസ്ഥമാണ്.

ഗ്രാമീണ പശ്ചാത്തല ത്തില്‍ കാലിക പ്രസക്തി യുള്ള ഒരു വിഷയമാണ് ചിത്രം കൈ കാര്യം ചെയ്യുന്നത്. 1864 – ല്‍ ബ്രിട്ടീഷു കാര്‍ സ്ഥാപിച്ച താണ് വണ്ണാന്‍മല യിലെ സ്കൂള്‍. ഒരു കാലത്ത് അടുത്തുള്ള പഞ്ചായത്തു കളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുമായിരുന്നു. ഏകദേശം മൂവായിര ത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍. ഇന്ന് ഇത് വണ്ണാന്‍മല ഗവണ്‍മെന്‍റ് മോഡല്‍ ഹൈസ്‌കൂളാണ്. ഓരോ ക്ലാസിലും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവു മില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെ യുള്ള അദ്ധ്യാപ കര്‍ക്ക് മറ്റു ബിസിനസ്സു കളിലാണ് താല്‍പര്യം. പ്രധാന അദ്ധ്യാപക നായ കരുണാകര ക്കുറുപ്പ് ആകട്ടെ വളം മൊത്ത ക്കച്ചവടക്കാരനും. ചിത്ര ത്തിലെ നായിക യായ സംവൃത സുനില്‍ ആ വിദ്യാലയ ത്തിലെ തന്നെ കായിക അദ്ധ്യാപിക ചാന്ദിനി ആയി വേഷമിടുന്നു. എന്നാല്‍ ചാന്ദിനി യുടെ പ്രധാന തൊഴില്‍ കോഴി വളര്‍ത്തല്‍ ആണ്. ഈ സ്കൂളി ലേക്കാണ് ലക്ഷ്യ ബോധവും ഉത്തരവാദി ത്വവുമുള്ള വിനയ ചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. വെറും തൊഴില്‍ എന്ന നിലയില്‍ അല്ല, മറിച്ച് ഒരു അദ്ധ്യാപകന്‍ ആവാന്‍ ആത്മാര്‍ത്ഥ മായി ആഗ്രഹിച്ചാണ് വിനയ ചന്ദ്രന്‍ ഈ ജോലി നേടിയത്. വിനയ ചന്ദ്രന്‍ സ്‌കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെ എം. മോഹനന്‍ നമുക്ക് കാണിച്ചു തരുന്നത്. നന്മയും സ്‌നേഹവുമുള്ള അദ്ധ്യാപകന് സമൂഹ ത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് മാണിക്യക്കല്ല്.



കാണാന്‍ തരക്കേടില്ലാത്ത ഒരു സിനിമ എന്ന ലളിത പ്രതീക്ഷ മാത്രം മനസ്സില്‍ വെച്ചാണ് മാണിക്യക്കല്ല് എന്ന സിനിമ കാണാന്‍് പോയത്. ഒരിടത്തരം സിനിമ മാത്രമാണിത് എന്ന് തുടക്കത്തില്‍ തന്നെ ബോദ്ധ്യപ്പെട്ടു. സമകാല മലയാള സിനിമ ഏറ്റെടുക്കാത്ത സാമൂഹിക വിമര്‍ശനം ഈ സിനിമ ഏറ്റെടുക്കുന്നുണ്ട് എന്നത് പറയാതിരിക്ക വയ്യ. എന്നു മാത്രമല്ല ഈ വിമര്‍ശനം ക്രിയാത്മകവിമര്‍്ശനമാണ് എന്നതും പറയാതിരിക്ക വയ്യ. കേരളം സജീവമായി ചര്‍ച്ച ചെയ്തിരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ച തന്നെയാണ് സിനിമ ചര്‍്ച്ച ചെയ്യുന്നത്.
2001-06 കാലത്ത് ലാഭകരമല്ലാത്ത സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍് അടച്ചുപൂട്ടുക എന്ന ഒരു നിലപാടിലേക്ക് ഭരണകൂടം എത്തിയിരുന്നത് നാം മറന്നിട്ടില്ലല്ലോ. എന്നാല്‍ പിന്നീട് വന്ന ഗവണ്മെന്‍റ് സാധാരണക്കാരന്‍റെ അടിസ്ഥാനമാര്‍ഗ്ഗം ഈ പള്ളിക്കൂടങ്ങളാണ് എന്ന തിരിച്ചറിവിന്‍റെ കൂടി അടിസ്ഥാനത്തില്‍് ഈ തീരുമാനത്തിന് മാറ്റം വരുത്തുകയും ചെയ്തിരുന്നു. അങ്ങിനെ ഈ പള്ളിക്കൂടങ്ങള്‍ പിന്നീടും ഒരു മുടക്കവുമില്ലാതെ തുടരുകയും ചെയ്തു. പക്ഷേ അപ്പോഴും ഫലപ്രദമായി നാം ചര്‍ച്ച പൂര്‍ത്തിയാക്കാതെ പോയതും ചിലയിടങ്ങളിലെങ്കിലും ബാക്കി നില്ക്കുന്നതുമായ ഒരു പ്രശ്നമാണ് സ്കൂളൂകളുടെ നിലവാരം എന്നത്. ഈ പള്ളിക്കൂടങ്ങളുടെ നിലവാരമില്ലായ്മയാണ് തലയെണ്ണം കുറയാന്‍ കാരണം എന്ന പ്രശ്നമാണത്. ഈ പ്രശ്നത്തിലേക്കാണ് സിനിമ നമ്മെക്കൊണ്ടു പോകുന്നത്. ഇവിടെ ഈ സിനിമ ബൃഹത് തലത്തിലല്ലെങ്കിലും ഈ പ്രശ്നത്തെ ചര്‍ച്ച ചെയ്യുന്നുണ്ട്.
തകര്‍ന്ന് തരിപ്പണമായ, വിദ്യാഭ്യാസത്തോടോ മാഷുമാരോടോ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികളും, അദ്ധ്യാപനത്തിലുപരി ഉറക്കത്തിലും റിയാലിറ്റി ഷോയിലും ബിസിനസ്സിലും വസ്തുക്കച്ചവടത്തിലും മാത്രം താല്പര്യമുള്ള അദ്ധ്യാപകരും മാത്രമുള്ള,  വിദ്യാര്‍ത്ഥികളുടെ തലയെണ്ണത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു സ്കൂളിലേക്ക് ആദ്യനിയമനം നേടി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വിരാജ്) എന്ന അദ്ധ്യാപകനിലൂടെയാണ് ഈ സിനിമ വളരുന്നത്. വിനയചന്ദ്രന്‍ ഈ സ്കൂളിനെ വിജയത്തിലെത്തിക്കുന്ന ഒരു അദ്ധ്യയനവര്‍്ഷമാണ് സിനിമയുടെ കഥാകാലഘട്ടം. സിനിമയുടെ രംഗപ്രത്യംഗ വര്‍ണ്ണന നിര്‍മ്മാതാവിനോടും പ്രേക്ഷകരോടും അതിലുപരി ഒരു സിനിമയോടും ചെയ്യുന്ന കൊല്ലാക്കൊല ആയതിനാല്‍ അതിനു മുതിരുന്നില്ല.

ഈ സിനിമ ഒന്നാം പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെട്ട ഒരു ചെറിയ അദ്ധ്യാപക ഗണത്തെത്തന്നെയാണ്. “ഇവനൊന്നും നന്നാവില്ല” എന്ന കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള പണിയല്ല അദ്ധ്യാപനം എന്ന് സിനിമ വ്യക്തമായിത്തന്നെ പറയുന്നു. മോന്തായം വളഞ്ഞാല്‍് അറുപത്തിനാലും വളയുമെന്ന് തന്നെ വളരെ വ്യക്തമായി അദ്ധ്യാപകരെപ്പറ്റി പറയുന്നു നായകന്‍. കുഴലിലിട്ടാലും നേരേയാവാത്ത വാലല്ല മനുഷ്യനെന്നും സ്നേഹം, ക്ഷമ, തുടങ്ങിയ നിരവധി സദ്ഗുണങ്ങള്‍് കൊണ്ട് നന്നാക്കാവുന്നതേയുള്ളൂ ഏതൊരാളേയെന്നും സിനിമ ഉദ്ഘോഷിക്കുന്നു
ഒരാളുടെ പ്രയത്നം കൊണ്ട് ഒരു സ്കൂളിലെ നൂറു ശതമാനം വിദ്യാര്‍ത്ഥികളും എ-പ്ലസ് നേടി വിജയുക്കുന്നത് അല്പം ഭീകരമല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷേ സിനിമ ഒരാളാല്‍ തിരുത്തപ്പെടുന്ന ഒരു സമൂഹത്തിന്‍റെ കഥയാണ് പറയുന്നത്. സദുദ്ദേശപരമായി കാര്യങ്ങള്‍് പറയുന്നതിലേക്ക് ചിലപ്പോള്‍ അല്പം കൂട്ടിപ്പറയേണ്ടിവന്നു എന്നും വരാം. സൂപ്പര്‍ താരസിനിമകളിലെപ്പോലെ അതിമാനുഷിക നായകന്‍ എല്ലാ മലയും അങ്ങ് എടുത്ത് പൊക്കി എറിഞ്ഞുകളയുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് മറ്റുള്ളവരെ എന്താണ് ശരി എന്ന് പറഞ്ഞുകൊടുത്ത് നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുകയും അതിലൂടെ വിജയിക്കയുമാണ്  ചെയ്യുന്നത്.

തികച്ചും രാഷ്ട്രീയമായ ചില ചോദ്യങ്ങള്‍ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്. സ്കൂളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാത്ത, സ്കൂളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന വിനയചന്ദ്രന് വിലങ്ങുതടിയാകുന്ന, അദ്ധ്യാപകസുഹൃത്ത് തന്നെയാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ബാനറും പിടിച്ച് സമരാഹ്വാന കാല്‍നടജാഥ നടത്തുന്നത്. ചുമല ബാനറായതിനാല്‍് ഇടതു പക്ഷത്തെ അപമാനിക്കുവാന്‍് ശ്രമിക്കുന്നു എന്നൊക്കെ വേണമെങ്കില്‍് ആരോപിക്കാം. പക്ഷേ, ഇവിടെ ഉയര്‍ത്തപ്പെടുന്ന ഒരു ചോദ്യമുണ്ട്. പൊതുവിദ്യാലയങ്ങള്‍് സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ഉയര്‍ത്തിയ എല്ലാ സംഘടനകളുടെയും (സര്‍വ്വീസ് സംഘടനകള്‍് ആയിരുന്നു ഇവയില്‍് ഭൂരിപക്ഷം എന്നത് മറക്കാതിരിക്കുക) സമരത്തില്‍് പങ്കെടുത്ത എത്ര പേര്‍ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയങ്ങളില്‍് ചേര്‍ക്കാനും അതുവഴി ഈ വിദ്യാലയങ്ങളുടെ നിലവാരം തങ്ങളുടെ ഇടപെടല്‍ കൂടി ച്ചേര്‍ത്ത് നന്നാക്കാനും ശ്രമിച്ചിട്ടുണ്ട്. വളരെ തുശ്ചം എന്നായിരിക്കും കണ്ടെത്തല്‍. അല്ലെങ്കില്‍ ഈ വിദ്യാലയങ്ങളിലൊക്കെ എന്നേ വിദ്യാര്‍ത്ഥികള്‍് നിറഞ്ഞേനേ!!! ആത്മാര്‍ത്ഥതയില്ലാതെ, സമരങ്ങളില്‍് പങ്കെടുക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ ആഞ്ഞുകുത്തുന്നുണ്ട് സിനിമ. രാഷ്ട്രീയം കാട്ടിക്കൂട്ടലുകളുടെ മാത്രം കലയായി മാറുന്നു എന്ന ആരോപണത്തെയാണ് സിനിമ ക്രിയാത്മകമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
സ്വന്തം മണ്ഡലത്തിലെ വിദ്യാലയത്തിന്‍റെ നിലവാരത്തെക്കുറിച്ച് ഉദ്ഖണ്ഡാകുലനാകാത്ത വിദ്യാഭ്യാസമന്ത്രി കൂടിയായ സ്ഥലം എം.എല്‍.ഏ.യെയും സിനിമ വെറുതെ വിടുന്നില്ല. (ടിയാനും ഇടതുപക്ഷക്കാരാനാണ്. കാരണം അല്ലാതെ വന്നാല്‍് കാലഘട്ടം അഞ്ചു കൊല്ലം പിന്നോട്ടു പോകും. അവിടെ സ്കൂളേ പൂട്ടാന്‍് പോണ മന്ത്രിയല്ലേ. അപ്പോള്‍ നിലവാരത്തെക്കുറിച്ച് ചര്‍്ച്ച ഇല്ലല്ലോ).

ഈ സിനിമയിലെ നിരവധി ആശ്വാസങ്ങളിലൊന്ന് കുറേ നാളായി പ്രതിനായകനായി മാത്രം വന്നിരുന്ന സായികുമാറും സുരേഷ് കൃഷ്ണയും നല്ല വേഷങ്ങളി‍ല്‍് പ്രത്യക്ഷപ്പെടുന്നു എന്നതാണ്.
മുന്‍ചിത്രത്തിലേത് (കഥ പറയുമ്പോള്‍്) പോലെ തന്നെ പ്രതിനായകന്‍് എന്ന തല്ലുകൊള്ളി സാധനം ഈ സിനിമയിലുമില്ല. നായകന് സ്വയം സ്ഥാപിച്ചെടുക്കാന്‍് ഈ ഉരുപ്പടി ഇല്ലാതെ കഴിയില്ല എന്നതാണ് മലയാള സിനിമയുടെ ഒരു കഷ്ടകാലം. ഇവിടെ സമൂഹം എന്ന സാങ്കല്പിക പ്രതിനായകനെയാണ് നായകന്‍ മെരുക്കുന്നതും ഉരുക്കു മനസ്സുകൊണ്ട് നേരിടുന്നതും.
അടുത്ത സന്തോഷം ഈ സിനിമയില്‍ സംഘട്ടനരംഗങ്ങളില്ല എന്നതു തന്നെയാണ്. പക്ഷേ ഒരൊറ്റ പൊട്ടീരുണ്ട് ഈ സിനിമയില്‍്. അതും കൃത്യസമയത്ത് അളന്നു മുറിച്ചൊരെണ്ണം.

സിനിമയുടെ പശ്ചാത്തലം ആവശ്യപ്പെടുന്ന സാങ്കേതിക പൂര്‍ണ്ണത സിനിമക്കുണ്ടെന്ന് തോന്നുന്നു.

ഇഷ്ടപ്പെടാതെ പോയത്-
അസമയത്തെ ഹാസ്യം. അതും ഒരൊറ്റ സീനില്‍. സ്റ്റാഫ് മീറ്റിംഗില്‍ എല്ലാ അദ്ധ്യാപകരും കയ്യൊഴിഞ്ഞ നായകനോട് സ്കൂളിലെ പ്യൂണായ തമ്പുരാന്‍് (സലീം കുമാര്‍്) പറയുന്ന ‍ഡയലോഗിലെ തമാശ. ഹാസ്യനടനോട് പ്രേക്ഷകര്‍ക്ക് ഉണ്ടാകേണ്ടുന്ന വികാരങ്ങള്‍് സ്നേഹം, അനുകമ്പ ഇതൊക്കെയാണല്ലോ. പക്ഷേ ഈ ഒരൊറ്റ സീനില്‍് മാത്രം ഒരൊറ്റ കുത്തു വെച്ചു കൊടുക്കാന്‍് തോന്നിപ്പോയി ഹാസ്യപ്രവീണനോട്.
അസ്ഥാനത്തെ ഒരു പാട്ട്. നായകനും നായികയും ഒരു അതിപ്രധാന മീറ്റിംഗിന്‍റെ ഒരു ഘട്ടത്തില്‍് പ്രണയിക്കാന്‍ ഊട്ടിക്ക് സ്വപ്നത്തില്‍ പറക്കുന്നു. ആ മീറ്റിംഗാകട്ടെ പ്രണയത്തിനുള്ള സ്കോപ്പ് നല്കുന്നുമില്ല. 5 മിനിട്ട് മുമ്പ് ബാല്യകാലസ്മരണയടക്കം ഒരു സെമി-പ്രേമകാവ്യം കഴിഞ്ഞതേയുള്ളൂ. സിനിമ കൈവിട്ടു പോയി എന്നു തോന്നിയ അഞ്ചു നിമിഷങ്ങള്‍്. തിയേറ്ററില്‍ കൂവല്‍ ലഭിച്ച ഒരേയൊരു സ്ഥലവും.
സംശയം-
1.ഈ സംവിധായകന് സ്റ്റേജിനോടും സമ്മേളനങ്ങളോടും ഉള്ള താല്പര്യം. കഥപറയുമ്പോളിലെ പോലെ അവ വീണ്ടും വീണ്ടും വരുന്നു.
പൃഥ്വി മോശമാക്കി എന്നു പറയില്ല. പക്ഷേ ആയാസരഹിതമായി ഈ വേഷം ചെയ്യാന്‍ കഴിഞ്ഞു എന്നു പറയാനുമാവുന്നില്ല. ചെറിയ മസില് പിടുത്തം പോലെ. ചിലപ്പോള്‍് ഇന്ദ്രജിത്ത് ഇതിനേക്കാള്‍് അനായാസമായി ചെയ്യുമായിരുന്നില്ലേ എന്ന് തോന്നുന്നിടത്തോളം.

2. മോഹനേട്ടാ, പിന്നെയും ഒരു സംശയം- ഈ സിനിമയിലെ പള്ളിക്കൂടത്തിലെ പിള്ളേര്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന സമയത്ത് വിദ്യാലയത്തിലെ അദ്ധ്യാപകര്‍ മൊത്തം അവിടെത്തന്നെയുണ്ടല്ലോ? ഇവര്‍്ക്ക് പരീക്ഷാ പണി ഇല്ലേ?

നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, പി. ശ്രീകുമാര്‍, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല, കോട്ടയം നസീര്‍, അനൂപ്‌ ചന്ദ്രന്‍, കൊച്ചു പ്രേമന്‍, മനുരാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, മുത്തുമണി, ദീപിക, ജാനറ്റ് തുടങ്ങിയ ഒരു വലിയ താര നിര യോടൊപ്പം ഗാന രചയിതാവ് അനില്‍ പനച്ചൂരാനും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. ഗൗരീ മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ എ. എസ്. ഗിരീഷ്‌ ലാലാ​​​ണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Sunday, April 10, 2011

Worshipping Lord Bahubali - The Jain Pilgrimage Site at Shravanabelagola

The ascent of the 660 rock-cut steps, all of them polished smooth by uncounted bare feet of humble worshippers seeking to perform Darshan (“the beholding of a deity”) at Shravanabelagola, one of the oldest and most important Jain pilgrimage sites in the world, is truly worth each drop of sweat shed. The gigantic 18 meters tall and blindingly white gleaming statue of Lord Bahubali carved from a single piece of granite stone and located on the summit of the Indragiri Hill can be seen even from as much as 24 km afar and is considered to be the world's largest monolithic stone statue. Each day thousands of Jain pilgrims as well as curious visitors make their way up, passing the numerous smaller shrines. Even elderly or handicapped people get the chance to take a closer glimpse at the towering statue on top, as there is a palanquin transport service available to avoid the strenuous hike.The magnificent sculpture is depicting Lord Bahubali (or Gomateshwara as he is also referred to), a highly revered saint in Jain history. The splendid art used showcases the ancient glory of Jains in the tenth century in the whole of South India. Shravanabelagola in Karnataka state was a key centre for their activities and continues to occupy this prominent position even up to the present day.

So, who are these Jains, one might ask. Jainism is a religion that is mostly associated with India, but its followers can be found all over the world as well. The principles that are central to the Jain religion are the utmost respect for all living beings and the strict practice of non-violence (Ahimsa). Although Ahimsa is recognised by Buddhists and Hindus, too, it is practised ritually only amongst the Jains. Under the obligation of non-violence they abstain entirely from meat, dairy products, alcohol, and even honey, as its collection would amount to violence against bees .

 

Jain monks take the concept of Ahimsa even a step further and move around only by foot, do not light any fire, and breathe only with a piece of white cloth tied around their mouth, so as to prevent the inadvertent killing of living organisms in the air by inhaling them. All the above rules might sound rather strange to people of other faiths.

Besides, there is also a very special event held at Shravanabelagola only every twelve years: the Jain community performs a highly exceptional and intriguing ceremony called Mahamastakabhisheka (Maha = great, excellent; Mastaka = head; Abhisheka = anointing, coronation) and myriads of people flock there to witness it. The usually purely white coloured statue turns yellow, orange or red when being showered and bathed with milk, ghee, yogurt, saffron, sandalwood, turmeric, flowers, sugarcane juice, precious stones and gold coins. The anointing ceremony last took place in February 2006, and the next one will occur in 2018. But you do not have to wait. Visiting this unique pilgrimage place is worth the effort anytime!

Saturday, April 9, 2011

Albert Einstein: “I Am Truly A Lone Traveler”

Excerpts from a classic essay by the rad scientist himself, on life, traveling, and how to be a good person.



 

 

 

 

To many, Albert Einstein is an iconic figure. Scientist. Humanist. German-accent-ist.

But he also had the spirit of the traveler, evident in his essay “The World As I See It.”

On being a lone traveler:

 
My passionate sense of social justice and social responsibility has always contrasted oddly with my pronounced lack of need for direct contact with other human beings and human communities. I am truly a ‘lone traveler’ and have never belonged to my country, my home, my friends, or even my immediate family, with my whole heart; in the face of all these ties, I have never lost a sense of distance and a need for solitude…

On the pursuit of happiness:
I have never looked upon ease and happiness as ends in themselves — this critical basis I call the ideal of a pigsty. The ideals that have lighted my way, and time after time have given me new courage to face life cheerfully, have been Kindness, Beauty, and Truth.

Without the sense of kinship with men of like mind, without the occupation with the objective world, the eternally unattainable in the field of art and scientific endeavors, life would have seemed empty to me. The trite objects of human efforts — possessions, outward success, luxury — have always seemed to me contemptible.

On the marvel of life:
The most beautiful experience we can have is the mysterious. It is the fundamental emotion that stands at the cradle of true art and true science. Whoever does not know it and can no longer wonder, no longer marvel, is as good as dead, and his eyes are dimmed.

And finally, on how to be a good person:
It is the duty of every man of good will to strive steadfastly in his own little world to make this teaching of pure humanity a living force, so far as he can. If he makes an honest attempt in this direction without being crushed and trampled under foot by his contemporaries, he may consider himself and the community to which he belongs lucky.

 

Read the entire essay online here.

Monday, April 4, 2011

KONARK, the fact file



Konark Sun Temple is a 13th-century Sun Temple (also known as the Black Pagoda), at Konark, in Puri District of Orissa. It was constructed from oxidizing and weathered ferruginous sandstone by King Narasimhadeva I (1236-1264 CE) of the Eastern Ganga Dynasty. The temple is one of the most well renowned temples in India and is a World Heritage Site.

Architecture

The temple takes the form of the chariot of Surya (Arka), the sun god, and is heavily decorated with stone carving. The entire complex was designed in the form of a huge chariot drawn by seven spirited horses on twelve pairs of exquisitely decorated wheels.

The entrance is guarded by two giant lions, which are each shown crushing a war elephant. Each elephant in turn lies on top of a human body. The temple symbolizes the majestic stride of the Sun god. At the entrance of the temple is a Nata Mandir. This is where the temple dancers used to perform dances in homage to the Sun god. All around the temple, there are various floral and geometric patterns.The temple is now partly in ruins, and a collection of its sculptures is housed in the Sun Temple Museum, which is run by the Archaeological Survey of India. The poet Rabindranath Tagore wrote of Konark: “Here the language of stone surpasses the language of man.”


 



The Sun Temple, built in the thirteenth century, was conceived as a gigantic chariot of the Sun God, with twelve pairs of exquisitely ornamented wheels pulled by seven pairs of horses. Majestic in conception, this temple is one of the most sublime monuments of India, famous as much for its imposing dimensions and faultless proportions as for the harmonious integration of architectural grandeur with plastic allegiance. Every inch of the temple is covered with sculpture of an unsurpassed beauty and grace, in tableaux and freestanding pieces ranging from the monumental to the miniature. The subject matter is fascinating. Thousands of images include deities, celestial and human musicians, dancers, lovers, and myriad scenes of courtly life, ranging from hunts and military battles to the pleasures of courtly relaxation. These are interspersed with birds, animals (close to two thousand charming and lively elephants march around the base of the main temple alone), mythological creatures, and a wealth of intricate botanical and geometrical decorative designs. The famous jewel-like quality of Orissan art is evident throughout, as is a very human perspective which makes the sculpture extremely accessible. The temple is famous for its erotic sculptures, which can be found primarily on the second level of the porch structure. It will become immediately apparent upon viewing them that the frank nature of their content is combined with an overwhelming tenderness and lyrical movement. This same kindly and indulgent view of life extends to almost all the other sculptures at Konark, where the thousands of human, animal, and divine personages are shown engaged in the full range of the ‘carnival of life’ with an overwhelming sense of appealing realism. It is admittedly the best in Orissa. Its fine traceries and scrollwork, as well as the beautiful and natural cut of animal and human figures, give it a superiority over other temples.


The Sun temple belongs to the Kalinga school of Indian temples with characteristic curvilinear towers mounted by cupolas. In shape, the temple did not make any major departure from other sikhara temples of Orissa. The main sanctum which (229 ft. high) was constructed along with the audience hall (128 ft. high) having elaborate external projections. The main sanctum which enshrined the presiding deity has fallen off. The Audience Hall survives in its entirely, but only small portions of the Dancing Hall (nata Mandir) and the Dining Hall (Bhoga-Mandap) have survived the vagaries of time. The Temple compound measures 857 ft (261 m) by 540 ft (160 m). The alignment of the Sun Temple is on the east-west direction. The Temple is located in natural surroundings, abounding with casuarina plantations and other types of trees such as mahogany, rosewood, eel which grow on sandy soil.



 


 


 


 


 


 


 


 


History

The large structure seen today is actually the mantapa (jagmohan). Of the main tower, which once stood in the front, only the remains can be seen. This tower (deul) was perhaps 200 feet (60 metres) tall, higher than any other temple in India.

Kalapahad

The most popular theory about the root of the fall of Konark temple rests with the Kalapahad, the general of Bengal Sultan Sulaiman Khan Karrani. According to some accounts Kalapahad was formerly a Hindu Kayastha officer, however he had converted to Islam. According to Afsanah-i-Shahan of Shaikh Kabir Batini , he was a Batini Afghan. According to the history of Orissa, Kalapahad invaded Orissa in 1508. He destroyed Konark temple, as well as a number of Hindu temples in Orissa. The Madala Panji of Puri Jagannath temple describes how Kalapahad attacked Orissa in 1568. Including Konark temple, he broke most of the images in most of the Hindu temples in Orissa. Though the stone walls are of 20 to 25 feet (7.6 m) thick, he somehow managed to displace the Dadhinauti (Arch stone) and thus caused the tower to collapse. He also damaged most of the images and other side temples of Konark. Due to displacement of the Dadhinauti, the tower gradually collapsed and the roof of the Mukasala was also damaged, due to the stones falling down from the temple top.



Orissa came under Muslim control in 1568. There were constant attempts to destroy the Hindu temples. The Pandas (priests) of Puri, to save the sanctity of the Puri temple, took away the Lord Jagannath from the Srimandir and kept the image in a secret place. Similarly, it is said that the Pandas of Konark took away the presiding deity of the Sun temple and buried it under the sand for years. Latter on the image was said to have been removed to Puri and kept in the temple of Indra, in the compound of the Puri Jagannath temple. According to others, the Puja image of the Konark temple is yet to be discovered. But others hold the view that the Sun image now kept in the National Museum of Delhi was the presiding deity of the Konark Sun temple.

The Sun worship in the Konark temple ended upon the removal of the sacred image from the temple. This resulted in the end of pilgrimages to Konark. The port at Konark was also closed, due to pirate attacks. Konark was as glorious a city for Sun worship as it was for commercial activities, but after the cessation of these activities, Konark became deserted and was left to develop as a dense forest for years.



In 1626 the then king of Khurda, Raja Narasimha Dev, son of Purusottam Dev, took away the Sun image to Puri along with two other moving deities – Sun and Moon. Now they are found in a temple in the compound of Puri Jagannath temple.

As described earlier there was a big block of stone called Navagraha Paata placed in front of the Mukhasala. The then king of Khurda removed the block. The king had taken away many sculptured stones from Konark and constructed some portions of Puri temple with them. During Marahatta’s time the outer compound wall of the Puri temple was constructed of stones from Konark temple.

It is reported that among all the temples the Naata Mandir or the Dancing hall of Konark was in its original form for the longest period, and that it was broken intentionally since it was considered an unnecessary structure during the Maratha administration.

In the year 1779, a Marhatta Sadhu had taken away the Arun Pillar from Konark and put it in front of the Lion’s Gate of Puri Jagannath temple. Thus by the end of 18th century Konark lost all its glories and had been turned to a dense forest. In course of time, the temple area thus became devoid of people, covered with dense forest, full of sand, filled with wild animals and became the abode of pirates. It is said that even the locals feared to go to Konark in broad daylight.