ഒരു ദിവസം, പലര്‍ക്കും പല സമയത്താവും ആരംഭിക്കുക..... ഇന്നലത്തെ ദിവസം എനിക്ക് ആരംഭിച്ചത് ഏതായാലും രാവിലെ അല്ല. ഏതാണ്ട് ഉച്ച ഉച്ചര ഉച്ചേമുക്കാലായ സമയത്ത്, നവനീത് എന്ന് വലിയ ശരീരവും വലിയ മനസ്സുമുള്ള മനുഷ്യന് “ഭായി നിങ്ങള്‍ നാട്ടില്‍ പൊണുണ്ടെങ്കില് ഇന്ന് പൊക്കോണം ഇല്ലെങ്കില്‍ ഓണം ഇവിടെ കൂടിക്കോണം” എന്ന് പറഞ്ഞ് കാശ്മീരൊക്കെ കണ്ട് തിരികെ വന്ന ശേഷമുള്ള അകാരണമായ എന്റെ ഡെല്‍ഹി ജീവിതത്തിന് അന്ത്യം കുറിക്കുന്ന പഞ്ച് ഡയലോഗ് അടിച്ചത്. വീട്ടിലെ ഓണത്തിനും ഡെല്‍ഹി ഓണത്തിനും ഇടയിലുള്ള (അവിടെ പാലുകാച്ച് ഇവിടെ താലികെട്ട്) ലൈനിലുള്ള ഫ്രെയിം അവസാനം വീട്ടിലെ ഇലക്ക് മുമ്പിലാണ് കട്ട് പറഞ്ഞത്. അപ്പോ പുറപ്പെട്ടേക്കാം.... ഇന്നെത്താന്‍ പറ്റുന്ന അകലത്തിലേക്ക് ഇന്ന് പോവുക.... ദെല്‍ഹിയോട് വിട പറയുക. അതാണ് ലക്ഷ്യം. ഒരു രാവ് കൂടെ പുലര്‍ന്നാല്‍ പിന്നെ വിട പറയാന്‍ പറ്റാനാവാത്ത വിധം ഈ നഗരം എന്നെ വരിഞ്ഞു മുറുക്കിയേക്കാം എന്ന തിരിച്ചറിവാണ് ഉച്ചേമുക്കാലിനുള്ള ആ പുറപ്പെടലിന്റെ കാരണം.... ലക്ഷ്യം, മുണ്ടക്കയം.... ഏത് വഴി, പോണ വഴി ഏതാണോ അത് തന്നെ......
കെട്ടും കിടക്കയും കെട്ടിവെച്ച് യാത്ര പുറപ്പെട്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പോ തീരുമാനമെടുത്തു.... അജ്മീര്‍, അതാണ് ആദ്യലക്ഷ്യം.....
ദെല്‍ഹിയില്‍ നിന്നും കാതങ്ങളകലെയുള്ള അജ്മീറില്‍ ഇന്നലെ പാതിരാത്രിക്കും ശേഷമുള്ള ഒരു സമയത്ത് ഒഴുകി എത്തുമ്പോള്‍ എന്ത് ആത്മവിശ്വാസമാണ് എനിക്കുണ്ടായിരുന്നത് എന്നറിയില്ല. ഹിന്ദി നന്നായി അറിയില്ല. മലയാളത്തിനും അപ്പുറത്ത് തമിഴര്‍ക്ക് പോലും മനസ്സിലാകാത്ത തമിഴും മത്സരപ്പരീക്ഷക്ക് ചാടിക്കടക്കാന്‍ മാത്രം എന്നെ കരുത്തനാക്കിയ ഇംഗ്ലീഷുമാണ് കൈമുതല്‍. വെല്‍ക്കം റ്റു ഊട്ടി, നൈസ് പ്ലേസസ് ലൈന്‍ മാത്രം......
പക്ഷേ,യാത്രകളിലൂടെ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. ഹിന്ദിവാലക്ക് മലയാളിയുടെ പിടിവാശിയില്ല. തളര്‍ന്നു ചെന്ന് ഒരു മലയാളിയോട് വെള്ളം എന്ന് ചോദിച്ചു നോക്കൂ, എന്തിനാ, തണുത്തതോ അതോ, എത്ര വേണം തുടങ്ങി ഒരു മാതിരി ചോദ്യങ്ങളൊക്കെ കഴിഞ്ഞേ വെള്ളമൊഴുകൂ. ഹിന്ദിവാല അങ്ങിനെ അല്ല. അതായിരുന്നിരിക്കണം എന്റെ ആത്മവിശ്വാസം.
അജ്മീര്‍ എന്ന പട്ടണത്തില്‍ ഞാനെത്തുമ്പോഴേക്കും ഒരു ചുള്ളന് ചെക്കന് പള്‍സറില്‍ എന്നെ പിന്തുടര്ന്ന് തുടങ്ങിയിരുന്നു. താമസിയാതെ അവന് നുമ്മടെ ഇംഗ്ലീഷില്‍ പണി തുടങ്ങി. റൂമുണ്ട്, എങ്ങിനാ എന്നത് തന്നെ ചോദ്യം. അല്പസമയത്തിനുള്ളില് ഞങ്ങ ഡീലായി. ഏതോ ഒരു എ.റ്റി.എമ്മില്‍ നിന്ന് പണവും സംഘടിപ്പിച്ച് മൂന്നാം നിലയിലുള്ള ലോഡ്ജിലേക്ക്. റൂം കിട്ടിയപ്പോ വിശപ്പായി പ്രശ്നം. റൊട്ടിയും എന്തോ കറിയും ഫ്രൈഡ് പപ്പടവും. റൊട്ടി+പപ്പടം ഉഷാര്‍. കറി, തെറ്റു പറയല്ലോ ഓരോ തവണയും അത് വായിലോട്ട് വെക്കുമ്പോഴും വേറേ എന്തോ (അതന്നെ....!!!! :-O)വായിലോട്ട് വെക്കുന്ന സുഖം....
പിന്നെ ഒരുറക്കം..... നേരം വെളുത്ത് എഴുന്നേല്‍ക്കുമ്പോ ശശിത്തിരുമേനിയുടെ പുത്രന്റെ ശബ്ദമായിരുന്നു ചെവിയില്‍. അജ്മീറില്‍ പോയാല്‍ പുഷ്കറില്‍ പോണം. ഭാരതത്തിലെ തന്നെ ബ്രഹ്മാവിന്റെ ഏകക്ഷേത്രം. എലിക്ക് പാല് കൊടുക്കുന്ന ക്ഷേത്രം. ഒരു പടം ഒക്കെ വേണം. വണ്ടി അങ്ങോട്ട് പായിച്ചു.... അജ്മീര്‍ നഗരത്തെ പിന്നിലാക്കി പുഷ്കറിലേക്കുള്ള ഗ്രാമീണപാതയിലൂടെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍, പിന്നില്‍ പടാപടാ ശബ്ദം..... ചെയിന്‍ കവര്‍ ഖലാഷ്..... ഒരു സൈഡ് തൂങ്ങി ആടുകയാണ്..... സ്പാനര്‍ സെറ്റിലേക്ക് കൈയോടി.... നട്ടുകള്‍ അങ്ങ് ഊരി മാറ്റി... ചെയിന്‍ കവര്‍ അടുത്ത ഡെസ്റ്റ് ബിന്നിലേക്ക്.... സലാം ചെയിന്‍ കവര്‍.....
‘മൂന്ന് വശങ്ങളില് തലയുയര്‍ത്തി നില്ക്കുന്ന വലിയ മലകള്‍. ഇനിയൊരുവശത്ത് ശീതള ഛായ പരത്തിക്കൊണ്ട് ശയിക്കുന്ന തടാകം'. പുഷ്കര്‍ എന്ന കൊച്ചുപട്ടണം രാജ്സ്ഥാന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്‘. തീര്‍ത്ഥയാത്രയും വിനോദ സഞ്ചാരവും സമന്വയിക്കുന്ന കാഴ്ചയാണിവിടെ.
അജ്മീറില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു പട്ടണമാണ് പുഷ്കര്‍. ഹിന്ദു വിശ്വാസികളുടെ അഞ്ച് പ്രധാന ധാമങ്ങളില്‍ ഒന്നാണ് ഈ സ്ഥലം. ബദരീ നാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവയ്ക്കൊപ്പമാണ് പുഷ്കറിന്റെയും സ്ഥാനം. അവാച്യമായ നിഗൂഢ സൌന്ദര്യമാണ് ഈ പട്ടണത്തിന്റെ ആകര്‍ഷണം. നാഗ് പര്‍വതമാണ് പുഷ്കറിനെ അജ്മീറില്‍ നിന്ന് വേര്‍തിരിക്കുന്നത്.
പുഷ്പത്താല്‍ നിര്‍മ്മിതമായ കുളമെന്നാണ് പുഷ്കര്‍ എന്ന പദത്തിന്റെ അര്‍ത്ഥം. വജ്രനാഭ് എന്ന രാക്ഷസനെ ബ്രഹ്മദേവന് ഒരു താമരപ്പൂ കൊണ്ട് വധിച്ച സമയത്ത് പൂവിന്റെ ഇതളുകള്‍ പുഷ്കറിന് ചുറ്റുമുള്ള മൂന്നിടങ്ങളിലായാണ് വന്ന് പതിച്ചത്. ഇങ്ങനെയാണ് പുഷ്കര്‍ തടാകം രൂപം കൊള്ളുന്നത്.
പുഷ്കര്‍ പരിസരം ഞാന്‍ കരുതിയത് പോലെ വിജനമായിരുന്നില്ല. ആളുകള്‍ ഒഴുകുകയാണ്. നമ്മുടെ ഗുരുവായൂര്‍ ഒക്കെ പോലെ. പുറത്ത് മണല്‍ നിറഞ്ഞ മണ്ണ്. കെട്ടിയിടപ്പെട്ടിരിക്കുന്ന ഒട്ടകങ്ങള്‍. വണ്ടി വെറുത ഒന്ന് പാര്‍ക്ക് ചെയത് ഒന്നു നടന്നു. പുഷ്കറിലെ വിശാലമായ കുളം പരന്നു കിടക്കുന്നു.
പ്രതിഷ്ഠയും വിഗ്രഹവുമൊന്നുമില്ലാത്ത ക്ഷേത്രമാണ് പുഷ്കറില്‍. അല്ലെങ്കിലും ബ്രഹ്മാവിനെ അങ്ങിനെ പ്രതിഷ്ഠിക്കാനാവുമോ....എല്ലാ പൂരപ്പറമ്പുകളിലും നാം കാണുന്ന വിപണി സജീവമാണ് പുഷ്കറില്‍. കരിമൂര്‍ഖനെ കയ്യിലെടുത്ത് മാടിവിളിക്കുന്ന ഒരു സുന്ദരി.... (എല്ലാ സ്ത്രീകളും സുന്ദരികളാണ്. പുരുഷന്മാര് സുന്ദരന്മാരും. നുമ്മടെ ബഷീറും ഞാനുമൊക്കെ ആ ലൈനാ....!!!) പാമ്പിനെക്കണ്ട് പേടിച്ച എന്നെ നോക്കി അവള് കൂട്ടുകാരിയോട് എന്തോ പറഞ്ഞു... അവര്‍ക്ക് ചിരി തന്നെ.... കാലാ മദ്രാസി....
ഈ മദ്രാസിയെക്കാത്ത് ഒരു സുഹൃത്ത് അവിടെ പതുങ്ങി നില്പുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിനും മുന്‍പുള്ള മൂന്നാമത്തെ വളവിലാണ് ആ ചങ്ങാതി ഒരു യമഹാ RX1ല്‍ എത്തുന്നത്. യമഹയോട് പണ്ടേ നമഹ പറഞ്ഞിട്ടുള്ള ഞാന്‍ അവന്റെ ചിരിയില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യാനൊരിടം, അത് അവന് അവന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മുന്‍പ് പാര്‍ക്ക് ചെയ്ത അസുരക്ഷിതമായ ഇടത്ത് നിന്ന് അന്വേഷണം ആരംഭിച്ച എനിക്ക് അവന് ബൈക്കിംഗ് ദേവന്റെ പ്രതിരൂപമായിരുന്നു അപ്പോള്‍. ബൈക്ക് പാര്‍ക്ക് ചെയ്യിച്ച് അവിടെ നിന്ന പയ്യനോട് കര്‍ശ്ശന നിര്‍ദ്ദേശം നല്കി എന്നോടൊപ്പം ആശാന് കൂടിയപ്പോ ആശ്വാസത്തിന്റെ പുഷ്കര്‍ പര്‍വ്വം തുറന്നു കിട്ടിയ സന്തോഷം എനിക്ക്. പുഷ്കര്‍ കാണുക, പറ്റുക ആണെങ്കില്‍ എലിക്ക് പാല് നല്കുന്ന ആ ക്ഷേത്രത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലും കാര്‍ഡിലും പകര്‍ത്തി പിന്മാറുക എന്നതാണ് എന്റെ ലളിത ലക്ഷ്യം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. KL രജിസ്റ്റ്രേഷന് വാഹനത്തിലെത്തിയ എന്നോടുള്ള ബഹുമാനം അവന് പ്രകടിപ്പിക്കയും ചെയ്തു. കാശ്മീര്‍, ലേ എന്നൊന്നും പറഞ്ഞ് ആ കൊച്ചു മനസ്സിനെ ഞെട്ടിപ്പിക്കാന്‍ ഞാന്‍ പോയതുമില്ല....
.
വീണ്ടും പുഷ്കറിലെ കുളത്തിനരികിലേക്ക്.... നൂറുകണക്കിനാളുകള്‍ സ്നാനം നടത്തുന്നു.... പുഷ്പങ്ങള്‍ ഒഴുകിനടക്കുന്ന കാവിനിറമുള്ള ഒരു കുളം... പിതൃക്കള്‍ക്കായുള്ള പ്രാര്‍ത്ഥനയാണ് പ്രധാനം.... ഒരു പാട് ആളുകള്‍...
നുമ്മടെ പയ്യന് എന്നെ പതിയെ അടുത്ത മണ്ഡപത്തിലേക്ക് ആനയിച്ചു. അവിടെ സുമുഖനായ മറ്റൊരു ചെറുപ്പാക്കാരന്. മൃദുഭാഷി. എന്റെ ഭാഷാപ്രശ്നം മനസ്സിലാക്കി അയാള്‍ ഇംഗ്ലീഷില്‍ പേച്ചാരംഭിച്ചു. ഇരിക്കാനാവശ്യപ്പെട്ടു. സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. കുളത്തിന്റെ പടവിലിരുന്ന് സ്വാതികനായ ആ ചെറുപ്പക്കാരന് പുഷ്കറിന്റെ ചരിത്രം, ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ എല്ലാം പറഞ്ഞു തന്നു. അതിനിടയില്‍ എപ്പോഴോ ഒരു താലം ഞങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ട സുഹൃത്ത് എപ്പോഴോ അവിടെയെത്തിച്ച ഒന്ന്. അതില്‍ നിന്ന് ഒരു പൂവെടുക്കൂ എന്ന് പറഞ്ഞപ്പോഴാണ് സംഗതി വേറേ തലത്തിലേക്കൊഴുകുകയാണ് എന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. പ്രവീണ്‍ എന്ന ആദ്യഭാഗത്തിന്റെ രണ്ടാം ഭാഗത്തെയും മൂന്നാം ഭാഗത്തെയും അവരുടെ മരണശേഷമുള്ള ആത്മാക്കളെയും കുറിച്ച് ചോദ്യങ്ങളെത്തി. എന്റെ പുരികങ്ങള്‍ വളഞ്ഞിരുന്നുവെങ്കിലും വല്ലാത്ത ഒരു മാനസിക അടിമത്തം എന്റെ മേല്‍ ആ മൃദുഭാഷി നേടിക്കഴിഞ്ഞിരുന്നു. അനങ്ങനാവാത്ത വിധം ഞാന്‍ കെട്ടപ്പെട്ടിരിക്കുന്നു. പിന്നെ മന്ത്രോച്ചാരണങ്ങള്‍, ഏറ്റുപറച്ചിലുകള്‍.... ഏതൊക്കെയോ കര്‍മ്മങ്ങളുടെ വിവിധ ഘട്ടങ്ങള്‍....
ഒടുവില്‍ പൂക്കളടങ്ങിയ താലം കുളത്തില്‍ അര്‍പ്പിച്ച് തിരികെ വരാന്‍ കല്പന വന്നു. അനുസരിക്കുക തന്നെ..... തിരികെ വന്നു. വീണ്ടും പുഷ്കറിനെപ്പറ്റിത്തന്നെ ഭാഷണം. രത്നച്ചുരുക്കം ഇതായിരുന്നു. “പുഷ്കര്‍ ക്ഷേത്രവും ട്രസ്റ്റും കേവലം ലാഭം കണക്കാക്കി പ്രവര്‍ത്തിക്കുന്ന ഒന്നല്ല, ഇവിടെ കര്‍മ്മികളായ ഞങ്ങള്‍ ദക്ഷിണ വാങ്ങാറുമില്ല. മറിച്ച് ഇവിടെ സാധാരണക്കാരായ ആളുകള്‍ക്ക് ഭക്ഷണം നല്കാന് ഉള്ള സംഭാവന മാത്രമേ വാങ്ങാറുള്ളൂ”
ആശ്വാസത്തിന്റെ കാറ്റ് പോലെ തോന്നിയ ആ വാക്കുകളുടെയുള്ളിലുള്ള അസ്ത്രത്തെപ്പറ്റി അറിയാന്‍ മൂന്നേ മൂന്ന് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.ഏറ്റവും കുറഞ്ഞ സംഭാവന 2500 രൂപയാണ്. പക്ഷേ എന്നെപ്പോലെയുള്ളവരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് അതിനും മേലേ 3500 രൂപയാണ്. കിളി പോയെന്ന് പറയേണ്ടല്ലോ.... നാലാം ക്ലാസ്സ് മുതല്‍ അതികായന്മാരായ സാറന്മാരില്‍ നിന്നും സ്കിപ്പ് ആയിട്ടുള്ള നുമ്മള്‍ക്ക് ഇവിടുന്ന് സ്കിപ്പാവാനാണോ പുതിയ സ്കീമിന്റെ ആവശ്യം എന്നാലോചിച്ച് ശങ്കിക്കേണ്ടി വന്നില്ല. നുമ്മടെ സ്കില്ലൊന്നും സ്കില്ലല്ല എന്ന് വല്ല്യ താമസമില്ലാതെ മനസ്സിലായി. നാല് “സാത്വിക”രാണ് ചുറ്റും. രസീതെഴാതെ മൂവ്മെന്റ് റെസ്ട്രിക്റ്റഡ് ആണെന്ന് മനസ്സിലായി. എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നതെന്ന് മനസ്സിലായപ്പോ, രാജപ്പനെ ജഗതി അഭ്യസിപ്പിച്ച കരുണം പുറത്തെടുത്തു. അഞ്ഞൂറൂ രൂപയേയുള്ളൂ കയ്യില്‍ പണമായി എന്ന സത്യം പറഞ്ഞു. രക്ഷയുടെ സൈറണ്‍ മുഴങ്ങും എന്ന പ്രതീക്ഷയിലാണ് ഇത് പറഞ്ഞത്. പക്ഷേ ഇമ്മാതിരി തുക്കിടി നമ്പര്‍ വേണ്ടാ എന്ന ഭാവത്തില്‍, കാഴ്ച്ചയില്‍ മാഫിയാശശിയുടെ വെളുത്ത ലുക്കുള്ള സാത്വികന്റെ ചോദ്യം വന്നു – “Don’t you have a credit or debit card?”
അപ്പോ അവിടെ വരെ എത്തി. ഇവിടുന്ന് പുറത്ത് കടക്കാനുള്ള പിടിവള്ളി കയ്യില്‍ കിട്ടിയല്ലോ എന്ന് വിചാരിച്ച് “ഉണ്ട്“ അതില്‍ നോക്കാം എന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് അഡ്വാന്‍സ് നല്കി പുറത്തുള്ള എ.ടി.എമ്മിന്റെ ലൊക്കേഷന്‍ ഇന്ഫോയും ചോയ്ച്ച് പുറത്തേക്കിറങ്ങി ഒരൊറ്റ നടപ്പ്. നേരത്തേ കണ്ട കരിമൂര്‍ഖന്റെ കറുപ്പ് തിരിച്ച് നടക്കുമ്പോ അല്പം കൂടിയിരുന്നോ..... കാലാ മദ്രാസിയുടെ ഭയം നോക്കിയുള്ള ചിരി പ്രകടിപ്പിച്ച സുന്ദരിയുടെ സൗന്ദര്യം കൂടി മൂര്‍ഖന്‍ കടം വാങ്ങിയത് പോലെ.....
എ.ടി.എമ്മിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് മനസ്സിലായത് എന്റെ കാലടികള്‍ക്ക് പുറകേ ആ യമഹാ സ്പര്‍ശമുണ്ടെന്ന്. എ.ടി.എമ്മിലെ എന്റെ ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന രണ്ട് കണ്ണുകള്‍ പുറത്ത്...... മെഷീന് ഒരിക്കലും പുറത്തേക്ക് പണം തരാന്‍ സാദ്ധ്യത ഇല്ലാത്ത ഇടപാടുകളുമായി ഞാന്‍ അകത്ത്...... ആത്മവിശ്വാസം നാലായി മടങ്ങി അടിവസ്ത്രത്തിന്റെ മടക്കിലേക്ക് ചുരുണ്ട് കയറുന്ന ചില നിമിഷങ്ങള്‍.... ഒരൊന്നാന്തിര മാഫിയയുടെ ഉള്ളില്‍ ചെന്ന് പെട്ടത് പോലെ...... പാല് കുടിക്കുന്ന എലികളും, ബ്രഹ്മാവ് മനസ്സിലില്ലാത്ത ചില നിമിഷങ്ങള്‍......
ഒടുവില്‍ എന്‍ട്രന്‍സ് പരീക്ഷാ റിസല്‍ട്ട് വന്ന ദിവസം സ്വയം മുഖത്തുണ്ടാക്കി വീട്ടില്‍ അവതരിപ്പിച്ച നാടകത്തിലെ അതേ മുഖഭാവവുമായി ഞാന്‍ പുറത്തേക്ക്..... വിമ്മിട്ടമുണ്ടായിട്ടും കാര്യം നടക്കാതെ ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുമ്പോഴുള്ള അതേ വൈക്ലഭ്യവും ആയിരുന്നിരിക്കണം മുഖത്തപ്പോള്‍...... അക്കൗണ്ടില്‍ പണം ഇല്ലെന്നും ചേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഉച്ച തിരിഞ്ഞേ പണം വരൂ എന്നും കണ്ണടച്ചൊരടി.... നാട്ടില്‍ വരേ വണ്ടി ഓടിച്ചെത്താനുള്ള കാശേ കയ്യിലുള്ളൂ എന്നും ഇപ്പോ രസീതെഴുതിയ വകയില്‍ മുന്‍കൂര്‍ നല്കിയ അഞ്ഞൂറ് രൂപാ വഴിച്ചിലവിലെ ഏതിനത്തില്‍ കുറക്കുമെന്ന ആശങ്കയാണ് വയറിനെ കത്തിക്കുന്നതെന്നുമൊന്നും ഈ ചെക്കനോട് പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള ബോദ്ധ്യത്തിലുമാണ് ഈ കിക്ക് തൊടുത്തത്. ചെക്കന് കനിഞ്ഞു. പക്ഷേ മൊബൈല്‍ നമ്പര്‍ തരൂ,ഉച്ചക്ക് വിളിച്ച് ഓര്‍മ്മിപ്പിക്കാം എന്നായി.
ആശ്വാസം... ഇവന് എന്നെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കുമല്ലോ..... അത് തന്നെ ആശ്വാസം.... ഇവിടുന്ന് പോയാല്‍ പിന്നെ എന്ത് നോക്കാന്‍.... നമ്പര്‍ കൊടുത്തു, നാട്ടിലെ പോലീസുകാരെപ്പോലെ വിളിച്ച് ബെല്ലടി കേട്ട് ഉറപ്പാക്കിയിട്ടേ ആശാന് എന്നെ വിട്ടുള്ളൂ എന്ന് മാത്രം....
15 കിലോമീറ്റര്‍ അകലെയുള്ള അജ്മീറിലേക്ക് തിരികെ വണ്ടി ഓടിക്കുമ്പോ, മനസ്സില്‍ കഴിഞ്ഞ നിമിഷങ്ങളില്‍ അനുഭവിച്ച ഭയത്തിന്റെ ആഴം അളക്കയായിരുന്നു.... ഇനി ലോഡ്ജ് മുറി വെക്കേറ്റ് ചെയ്ത്, പുഷ്ക്കറിലെ സാത്വികരുടേയും സുഹൃത്തിന്റെയും കയ്യെത്താത്ത ദൂരത്തേക്ക് നാഷണല്‍ ഹൈവേയിലൂടെ പറന്നു പോകണം..... എന്റെ നാടിനോട് അടുത്ത് ചെന്നിരുന്ന് ഇതൊക്കെ ഓര്‍ത്ത് ഒരു ഗ്ലാസ്സ് തണുത്ത നാരാങ്ങാവെള്ളം കുടിക്കണം.....
പോകാനിരിക്കുന്ന വഴിയില്‍ പതിയിരിക്കുന്ന സന്ദിഗ്ധതകളെക്കുറിച്ച് അറിയാതെ അജ്മീറിലെ ലോഡ്ജിലേക്ക് പായുകയായിരുന്നു ഞാന്‍.......
(തുടരും)
Very good write up! enjoyed every bit of reading it! :) I miss my tripping days!
ReplyDeleteതനിക്കിതെന്തിന്റെ കേടാടോ 'കാലാ മദ്രാസി' ഭായ് ..... ഒരിടത് അടങ്ങിയിരുന്നു ഫെയ്സ്ബുക്കാനും സമ്മതിക്കത്തില്ലേ ? ചുമ്മാ അങ്ങ് കൂടെ കൊണ്ടുപോകുവാ ? എന്തായാലും പുഷ്കറിൽ പോയി ശശിയാകാതെ തിരിച്ചെത്തിയത് സൂപ്പർ ആയി അവതരിപ്പിച്ചു ... ഭാഷ ഇത്രയും ലൈറ്റ് ആക്കേണ്ടിയിരുന്നോ എന്നൊരു സംശയം ... ബാല്‍ക്കണി ക്കാര് ഇപ്പോഴും ഉച്ചത്തിൽ കൂവാൻ പോയിട്ട് ചിരിക്കാൻ പോലും മടിക്കുന്നവരാ ..
ReplyDeleteകലക്കിട്ട്ണ്ട് ട്ടോ , ഉത്തരേന്ത്യൻ പീഢാനുഭവങ്ങൾ .. മ്മളും കുരിശു വരച്ചുട്ടോ..
ReplyDeletenannayittundedo...valare....namukkithoru pusthakamakkanam.. oru jeevanillatha e pusthakamalla.. aksharangalkku jeevanulla..mashiyude manamulla pusthakam..
ReplyDeletegood one Praveen.. :)
ReplyDeleteAlways an inspiration to chotta bikers like myself...
ReplyDeleteനന്നായിട്ടുണ്ട് ചേട്ടായി... :)
Waiting for the next part... ;)
ഗൊള്ളാം!
ReplyDeleteരസകരം.
ഇനി ഈ സുന്ദന്ദ ‘പുഷ്കർ’ ഇവിടുത്തുകാരിയെങ്ങാനും ആണോ!?
Major Milesínte veeragaadhakal iniyum thudaratte!
ReplyDeleteThanks a lot man :-)
ReplyDeleteHope you will start tripping again, atleast for vacations... Passions won't end like that ....
അണ്ണാ.... നുമ്മളും ഒന്ന് ഫേമസ് ആകട്ടേന്ന്.....
ReplyDeleteപണ്ടേ നമ്മള് തറടിക്കറ്റാണല്ലോ....
നുമ്മക്കിടയിലെന്തിനാ നന്ദിപ്രകടനം, അല്ലിയോ?
;-)
ReplyDeleteനന്ദ്രി :-D
Thanks a lot for the support man....
ReplyDeleteEzhuthu valarumo varalumonnu nokkatte.... nnitt pedakkaam
Thanks a lot for the support that you are showing all the time :-)
ReplyDeleteThanks a lot man :-)
ReplyDeletengaLakk athrakk chottaa onnumallallo :-D
വിലപ്പെട്ട സമയം നല്‍കിയതിന് നന്ദി....
ReplyDeleteവാക്കുകള്‍ക്കും.... :-)
കാശ്മീരി സുന്ദരിയെ നുമ്മക്ക് രാജസ്ഥാനില്‍ കെട്ടിയിടണോ...? :-P
Thanks a lot man
ReplyDeletegood one bhai
ReplyDeletePani varunna vazhiiye.. :D
ReplyDeletethanks a lot bro
ReplyDelete:-D
ReplyDeletenalla 8nte pani nattil kittum pinnenthina bhai avidem vare poyi medichathu...
ReplyDeleteanyway very niCe praveen bhai... urangan kidannenkilum 1 cheriya yathra njanum manassal nadathi avidekku.. expect more from u
thanks a lot dear bro... :-)
ReplyDeleteGo on wth ur trvelogue,nyz piez f wrk,smply.. njoyd....
ReplyDeleteAdipoli.. vayanaseelam ottum illatha enne pidichu iruthi kalanju. nalla avatharam
ReplyDeleteadutha bhagathinu vendi kathirikkunnu. :)
Thanks a lot for the support dear...
ReplyDeleteThanks a lot dear.... This supprt will definitely fuel me... :-)
ReplyDeleteHaaay, Praveen...assalayirikkunnu......kathirikkunnu bakki vayikkan.......Manassukondu avideyokke chennapole, nannayittundu.....
ReplyDeleteമാഷെ നിങ്ങള്‍ നമ്മളെ പറ്റി ഒരു പരാമർശവും നടത്താത്തത് സങ്ങടായി നിങ്ങളുടെ ദൽഹി നിമിഷങ്ങളിൽ .........
ReplyDeleteഡെല്‍ഹിക്ക് മുന്‍പും ഡെല്‍ഹിക്ക് ശേഷവുമുള്ള കാര്യങ്ങളല്ലേ പറഞ്ഞിട്ടുള്ളൂ.... ഡെല്‍ഹി മുതല്‍ ഡെല്‍ഹി വരെയുള്ള കഥയിലേക്കെത്തിയില്ലല്ലോ.... നമ്മുടെ ആ കൂട്ടായ്മ ഇല്ലാതെ എന്ത് ഡെല്‍ഹി..... വരും.... :-)
ReplyDelete