Tuesday, March 20, 2018

യാത്രകളിലേക്ക് എത്തിപ്പെടുന്നത്....!!

പുറത്ത് കാറ്റു വീശുന്നുണ്ട്.

തണുപ്പ് അപരിചിതത്വമില്ലാത്ത ആതിഥേയനായി മുറിക്കുള്ളില്‍ രോമകൂപങ്ങളെപ്പോലും തലോടിയുണര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്.

നാട്ടില്‍ മഴ പെയ്യുകയാണെന്ന് സിതാര പറഞ്ഞതേയുള്ളൂ.

ഇവിടെ, ഇപ്പോള്‍ ഒരു മഴ പെയ്തിരുന്നുവെങ്കില്‍…. മരണത്തിലേക്കുള്ള പാത എത്രയോ അടുത്താണെന്ന് മഴയെക്കുറിച്ചുള്ള ചിന്തകള്‍ പോലും പറഞ്ഞു തരുന്നുണ്ട്.
മക് ഡോവല്‍ വിസ്കിയുടെ രണ്ടാമത്തെ പെഗ്ഗ് ടാപ്പു വെള്ളവും ചേര്‍ത്തത് ശരീരോഷ്മാവ് എത്തിപ്പെട്ടേക്കാവുന്ന പുതിയ ഉന്നതിയെക്കുറിച്ച് ചിന്തിപ്പിക്കുന്നുണ്ട്. പക്ഷേ മനുഷ്യനിര്‍മ്മിതമായ വിസ്കിക്ക് അസ്ഥിയെ തുളച്ചു കടന്നു പോകുന്ന 9 ഡിഗ്രി തണുപ്പിനെ ചൂടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എപ്പോഴോ അസ്ഥമിച്ചിരുന്നു….

 

നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയില്‍ ഒരു രാത്രിസ്വപ്നത്തിന്റെ അവസാന രംഗത്ത് എത്തിപ്പെട്ടതല്ല. സാര്‍വ്വ ലൗകികനായ സുഹൃത്ത് സന്ദീപ് നാഗാലാന്റിലെ അതിപ്രസിദ്ധമായ ഹോണ്‍ബില്‍ ഫെസ്റ്റിവലിനു വന്നു പോയതു മുതല്‍ കൊഹിമ ഹൃദയത്തെ ആകര്‍ഷിച്ചിരുന്നു. നാഗാലാന്റിനെ പറ്റി പണ്ടു മുതലേ കേട്ടു ശീലിച്ചതും ഇപ്പോളും മാറ്റമേതുമില്ലാതെ കേരളത്തില്‍ പാടിക്കൊ​ണ്ടിരിക്കുന്നതുമായ അസത്യപ്രസ്ഥാവനയെ ചെവിക്കൊ​ണ്ടിരുന്നതു കൊണ്ട് ഈ നാട് യാത്രാപദ്ധതിയിലൊരിക്കലും പെട്ടിരുന്നില്ല. ആസ്സാം, സിക്കിം, പഛിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോളും ഏഴു സുന്ദരിസഹോദരിമാരിലെ ബാക്കി ഭാഗം അപ്രാപ്യം എന്നു വിളിച്ചുപേക്ഷിക്കയായിരുന്നു. ദേശീയഗാനം ഉറച്ചു ചൊല്ലിയാല്‍, ദേശീയ പതാക വീശിയാല്‍ മരണം സുനിശ്ചിതമായ നാടായാണ് മലയാളി എക്കാലവും നാഗാലാന്റിനെ അറിയുന്നത്. 2015ല്‍ സന്ദീപും ഷെല്‍ജയും പോയി വരും വരെ ആ ചിന്തകള്‍ മാറ്റമില്ലാതെ ഇരുന്നു. അവരുടെ തിരിച്ചു വരവ് പുതിയ നാഗാലാന്റിന്റെ ചിത്രം വരച്ചിട്ടിരുന്നു. അപ്പോഴും എന്നാണ് അവിടേക്ക് എന്നതു തീര്‌ച്ചപ്പെടുത്തിയിരുന്നില്ല.

 

ഇന്ത്യാമഹാരാജ്യത്തിന്റെ ബാക്കി ഭാഗങ്ങളുമായി ഭൂപ്രകൃതി കൊണ്ടും ഉള്‍ക്കൊള്ളുന്ന ജനസാമാന്യത്തിന്റെ സാംസ്കാരിക അവസ്ഥകള്‍ കൊണ്ടും വ്യത്യസ്ഥമാണ് ഏഴുസുന്ദരികള്‍. രാഷ്ട്രീയമായി പോലും സങ്കീര്‍ണ്ണതകള്‍ നേരിടുന്ന ഭൂവിഭാഗമാണിത്.

 

നരേന്ദ്രമോഡി ഡീമൊണിട്ടൈസേഷന്‍ പ്രഖ്യാപിക്കുന്ന സമയത്ത് ബാംഗ്ലൂരില്‍ നിന്നും ഗുവാഹത്തിയിലേക്കുള്ള എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും ജിബിയും. രണ്ടും തമ്മില്‍ പരസ്പരബന്ധമില്ലെങ്കിലും വരാനിരിക്കുന്ന യാത്രയേ സംബന്ധിച്ച ആകുലതകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് പാതിരാത്രി പ്രഖ്യാപനത്തിനു ശേഷമുള്ള രണ്ടു മൂന്നു ദിവസങ്ങള്‍ മനസ്സിലാക്കി തന്നു. സര്‍ക്കാര്‍ തന്നെ നേരിട്ടു നടത്തുന്ന ഹോണ്‍ബില്‍ ഉത്സവം നടക്കുമെന്നുറപ്പ്, പക്ഷേ യാത്രാപദ്ധതികള്‍ ഉറപ്പിക്കാന്‍ വയ്യാത്ത ഒരു വല്ലാത്ത അവസ്ഥയുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍. അതിനിടയില്‍ മണിപ്പൂരടക്കമുള്ള നാഗാലാന്റ്ന്റെ അയല്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സന്ദിഗ്ദകള്‍ ആവോളം അലട്ടുന്നുമുണ്ട്

 

കൂട്ടുകാരനെപ്പറ്റി പറഞ്ഞില്ല.

ഒരിടത്തു പോകണമെന്ന് പറഞ്ഞാല്‍ നടന്നു വേണമെങ്കിലും പോകാന്‍ തയ്യാറുള്ള, മനസ്സുറപ്പുള്ള ചങ്ങാതി ആണ് ജിബി. തികഞ്ഞ സസ്യാഹാരി. മലകളോടാണ് പ്രണയം. മലകള്‍ മനുഷ്യന്റെ സംസ്കൃതിയുമായി വല്ലാത്ത ഇടപെടല്‍ നടത്തുന്നുണ്ടെന്ന് സംശയം ഇല്ലാത്ത ആളാണ്. എന്നു വെച്ചാല്‍, നമ്മള്‍ പത്താമത്തെ സ്റ്റെപ്പ് വെക്കുമ്പോ ആ മലക്കും മേലേ ചിരിച്ചു കൊണ്ടിരിക്കാനും മാത്രം കായികക്ഷമത ഉള്ള ബലവാന്‍ കൂടിയാണ് പുമാന്‍. യാത്ര എന്നാല്‍, പണത്തിന്റെ സാഹചര്യത്തിനപ്പുറേ വേറേ ഒന്നും ചിന്തിക്കാത്തയാള്‍.

അങ്ങിനെ ഒരു ദിവസത്തെ പ്ലാനിംഗ് കൊണ്ട് ബാംഗ്ലൂരില്‍ നിന്നും ഗുവാഹത്തി വരെയുള്ള യാത്ര തയ്യാറായിക്കഴിഞ്ഞു. ബാംഗ്ലൂര്‍ വരേ ഏതെങ്കിലും ട്രെയിനിന്റെ ലോക്കല്‍ ക്ലാസ്സ് അവിടെ നിന്നും വായൂമാര്‍ഗ്ഗം ഗുവാഹത്തി….

കടമ്പ ഒന്നു കൂടി ഉണ്ട്.

2016 മെയ് 22ന് കൂടെ കൂട്ടിയ ഒരു കടമ്പ. പിരിഞ്ഞിരിക്കുന്നതിലുള്ള അസ്ക്യതയൊന്നമില്ല അവളെ അലട്ടുന്നത്. അവള്‍ക്ക് അവധി കിട്ടാത്ത, സ്കൂള്‍ വെക്കേഷന്‍ അല്ലാത്ത കാലത്ത് യാത്ര പോകുന്നത് അത്ര പിടിച്ച ലക്ഷണം ഇല്ല. ഒന്നര മണിക്കൂര്‍ മുന്നേ യാത്രക്ക് തയ്യാറെടുക്കുന്ന ആളെ ജീവിതത്തില്‍ കൂടെ കൂട്ടിയാലുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷം. അതു പ്രതീക്ഷിച്ചതു പോലെ അപകടകാരണമായില്ല..

 

കോട്ടയത്തു നിന്നും പാസഞ്ചറില്‍ കൊച്ചിക്ക്…

കൊച്ചിയില്‍ നിന്നും എക്സ്പ്രസ് ട്രെയിനില്‍ ബാംഗ്ലൂര്‍….
പിറ്റേന്ന് അതികാലത്തേ എയര്‍പോര്‍ട്ടില്‍ നിന്നും ചെക്കിന്‍…

ഗുവാഹത്തി നഗരം 2006ല്‍ കണ്ടതു പോലെയേ ആയിരുന്നില്ല,

നഗരഹൃദയത്തില്‍ തന്നെ മനോഹരമായ ഒരു മുറി കരസ്ഥമാക്കി.

ഒരു ചായകുടിച്ച് ബൈക്കിംഗ് കമ്മ്യൂണിറ്റികളിലൂടെ കിട്ടിയ സുഹൃത്തിനെ രണ്ടു തവണ ഫോണ്‍ ചെയ്തപ്പോളേ യാത്രക്കുള്ള ബൈക്ക് റെഡി. പ്രതിദിനം 1100 രൂപാ വാടക. എന്‍ഫീല്‍ഡ് 350+രണ്ട് ഹെല്‍മെറ്റ്+ജാക്കറ്റ്+ഗ്ലൗസ്സ്….

സംഗതി ഡീലാക്കി അപ്പോ തന്നെ ഓടിച്ചോണ്ടും പോന്ന്…..

തെരുവിലെവിടെയും മദ്യശാലകളില്ല.

“എടേ ഇന്നു പട്ടിണിയോ”

“ഇല്ല. ഇവിടെ ആവില്ല. വേറേ എവിടെയെങ്കിലും ആവും”

ആ സമാധാനത്തില്‍ ഹോട്ടലിലെത്തി.

വീണ്ടും ദൂരമകലെയുള്ള ഡെക്കാത്തലോണില്‍ സ്ലീപ്പിംഗ് ബാഗ് തപ്പിയിറങ്ങുന്നതിനും മുന്നേ ആസ്സാംകാരനും സുഹൃത്തുമായ ഘനേന്ദ്രിനെ വിളിച്ച് മദ്യം ഇന്നു കിട്ടില്ലേ എന്ന് ചോദിച്ചപ്പോഴാണറിയുന്നത് അന്ന് ആസ്സാമില്‍ ഡ്രൈ ഡേ ആണെന്ന്. 18 കിലോമീറ്റര്‍ അപ്പുറത്ത് മേഘാലയയില്‍ പോയാല്‍ കിട്ടും എന്നു കൂടി അവന്‍ പറഞ്ഞില്ലായിരുന്നേല്‍ അന്ന് അനങ്ങാതായിപ്പോയേനേ. അങ്ങിനെ ആദ്യം ഡെക്കാത്തലോണിലേക്ക് വെച്ചു പിടിച്ചു. 15 ഡിഗ്രിക്ക് പറ്റിയ സ്ലീപ്പിംഗ് ബാഗ് ഒരെണ്ണം കരസ്ഥമാക്കി, അവിടെ നിന്നും ഒരു ഷോര്‍ട്ട്കട്ട് (ഗൂഗിളമ്മാവന്‍ ഉണ്ടാക്കിയത്. അമ്മാവന്‍ പൊളിച്ച് തീര്‍ത്തു തന്ന കഥ അടുത്ത ദിവസങ്ങളിലുണ്ട്) വഴി മേഘാലയയിലെ ആദ്യഗ്രാമമായ ഘാന്‍പരയയിലെത്തി.അതിര്‍ത്തി എന്നൊക്കെ പറഞ്ഞാല്‍‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേര്‍ത്ത രേഖയാണ്. വേര്‍തിരിക്കുന്ന ചെക്ക് പോസ്റ്റുകളൊന്നുമില്ല.ഗുവാഹത്തി നഗരം അവസാനിക്കുന്നയിടത്ത് കോട്ടയത്തിന് കോടിമതയെന്ന പോലെയോ എറണാകുളത്തിന് അരൂര് എന്ന പോലെയോ അടുത്ത സംസ്ഥാനം ആരംഭിക്കുകയാണ്. ഒരു റോയല്‍ സ്റ്റാഗ് ഫുള്‍ 450 രൂപാ കൊടുത്ത് മേടിച്ചു. ഇനിയൊരു കടമ്പ കൂടി ഉണ്ടെന്ന് ഘനേന്ദര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. എവിടെയും പോലീസ് പിടി കൂടാം. പ്രത്യേകിച്ച് ഡ്രൈ ഡേയില്‍. അതു കൊണ്ടു കുപ്പി സുരക്ഷിതമായി സ്ലീപ്പിംഗ് ബാഗിനുള്ളില്‍‍ ഒളിപ്പിച്ച് പിന്നിലിരിക്കുന്ന ജിബിയെ ഏല്‍പ്പിച്ചു. 500 മീറ്ററിനപ്പുറത്ത് പോലീസ് കാത്തുനില്‍പ്പുണ്ട് എന്നറിയാതെ….

പോലീസ് കൈ കാണിച്ചു.

 

ലൈസന്‍സ്

 

ഹേം

 

ആര്‍ സി

 

ഹേം

 

ദിഖാവോ

മിന്നല്‍പ്പിണര്‍ പാഞ്ഞത് മാനത്തല്ലെന്ന് മനസ്സിലായ നിമിഷങ്ങള്‍.
വണ്ടി വാങ്ങി തിരികെ വന്നപ്പോ ആര്‍ സി ലോഡ്ജില്‍ വെച്ചിട്ടാണ് പോന്നത്.

ബാംഗ്ലൂരില്‍ രാത്രി തങ്ങാന്‍ റൂമെടുത്തപ്പോ കൊടുത്ത ലൈസന്‍സ് തിരികെ വാങ്ങിയതുമില്ല.

മറന്നു പോകുന്ന ചിലത് നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട് ഓര്‍മ്മയിലേക്ക് വരും എന്നപ്പോഴാണ് മനസ്സിലായത്..

മദ്യമടങ്ങിയ സ്ലീപ്പിംഗ് ബാഗ് അപ്പോഴേക്കും സേഫ് സോണിലേക്ക് മാറ്റിയിരുന്നു.

കൊടും തെറ്റ് ചെയ്തവന്റെ കീശയിലിനിയെന്തിന് മദ്യം തപ്പണം എന്ന മട്ടിലേക്ക് പോലീസും.

 

ഇന്‍സ്പെട്കറോട് ടൂറിസ്റ്റാണെന്ന് അവകാശവാദത്തില്‍ സംസാരിക്കാനോങ്ങിയപ്പോഴേ അവഗണ ആയിരുന്നു ഫലം…..

 

പോക്കറ്റിലൊന്നാഞ്ഞു തപ്പി. ഒരു വള്ളി തടഞ്ഞു. അതെന്ത് വള്ളി….!!!

റെയില്‍വേ സ്റ്റേഷനില്‍ കാര്‍ പാര്‍ക്ക് ചെയ്യവേ അതിനുള്ളില്‍ കിടന്ന സര്‍ക്കാര്‍ ഐ ഡി കാര്‍ഡ് പോക്കറ്റിലേക്ക് വെറുതേ എടുത്തു തള്ളിയതാണ്. ആ വള്ളിയാണ് തടയുന്നത്. അത് വെറും വള്ളിയല്ല, പിടി വള്ളിയായാലോ എന്ന് വെറുതെ ചിന്ത പോയി.
രണ്ടും കല്പിച്ച് ഐ ഡി കാര്‍ഡ് കയ്യിലെടുത്തു. അവസാന പ്രതീക്ഷയാണ്. ഇന്‍സ്പെക്ടറുടെ ശ്രദ്ധ ക്ഷണിച്ചു. തിരിഞ്ഞു പോലും നോക്കിയില്ല.
രണ്ടും കല്പിച്ച് അദ്ദേഹത്തിന്റെ മുന്നിലേക്ക് നീങ്ങി നിന്ന്…
മേം ഏക് സര്‍ക്കാരീ ആദ്മീ ഹേ….
എന്നു പറഞ്ഞൊപ്പിച്ചു
ഐ ഡി ചോദിക്കുന്നതിനു മുന്നേ കയ്യിലേക്ക് വെച്ചു കൊടുത്തു.

ആ മുഖത്ത് ശൗര്യം മാറി സൗഹൃദം വിടരുന്നത് അദ്ഭുദത്തോടെ നോക്കി നിന്നു.

ഓഹ്...അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്…
എന്നും പറഞ്ഞ് ഐ ഡി തിരികെ തന്നു

ജിബിയോട് ഐ ഡി ആവശ്യപ്പെട്ടു. അവന്‍ ലൈസന്‍സ് കൊടുത്തു.
പൊക്കോളാന്‍ പറയാന്‍ അദ്ദേഹം പിന്നെ താമസിച്ചില്ല.

 

ഒരു ഐ ഡി കാര്‍ഡിന് ഇത്രക്ക് വിലയുണ്ടെന്ന് മനസ്സിലായത് അപ്പോഴാണ്.

നേരേ റൂമിലേക്ക്…..പത്തു മിനുട്ട്… രണ്ടു പെഗ്…. ഭക്ഷണം… ഉറക്കം….

റൂമിലെത്തിയപ്പോ ജിബിക്ക് സംശയം രണ്ടു പേരുടെയും ലഗ്ഗേജ് എങ്ങിനെയാണ് ബൈക്കില്‍ ക്രമീകരിക്കുക.

രണ്ടു സൈഡിലും കാരിയറുള്ള ബൈക്ക്. ആവശ്യത്തിന് മഴസുരക്ഷാ ക്രമീകരണങ്ങള്‍…
സോ ഇങ്ങിനെ പൊതിഞ്ഞ് ഇങ്ങിനെ വെക്കാം എന്ന ഡെമോ ആയി….

ബാഗ് ഇവിടെ…. അതിന്റെ സൈഡില്‍ ടെന്റ്… അതിന്റെ സൈഡില്‍ സ്ലീപ്പിംഗ് ബാഗുകള്‍…

ജിബിക്കും വിവരണം ഇഷ്ടപ്പെട്ടു.

 

അതാണ് മോനേ പ്ലാനിംഗ് എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു അന്നു മേടിച്ചതും പഴയതും ആയ സ്ലീപ്പിംഗ് ബാഗുകള്‍ തറയിലേക്ക് ഒരിടലായിരുന്നു….

 

……

……

…..

 

ഒരു കുപ്പിയുടയുന്ന ശബ്ദം….

ഏയ്….

അല്ലാ കേട്ടെന്ന് ജിബി….

ഏയ്…

 

മുറിയിലാകെ മദ്യത്തിന്റെ ഗന്ധം….

ഡ്രൈ ഡേ ആയതു കൊണ്ട് മേഘാലയയില്‍ പോയി, പോലീസുകാരുടെ കണ്ണു മൂടിക്കെട്ടി കൊണ്ടു വന്ന മദ്യം മുറി മുഴുവന്‍ പരന്നു….

അതു മുഴുവന്‍ തുടച്ചു വൃത്തിയാക്കി….

 

ജിബി ഒരു വെജിറ്റബിള്‍ ഫ്രൈഡ് റൈസ് അകത്താക്കി.
എന്റെ വിശപ്പ് എപ്പോഴോ കെട്ടു പോയി…
നാളത്തെ യാത്രയെക്കുറിച്ചുള്ള സ്വപ്നം ആയിരുന്നു പിന്നത്തെ ആഹാരം….!!!

Tuesday, November 5, 2013

സലാം ദെല്‍ഹി....!!

For reading previous posts of this travel go to


1- http://wp.me/p1tJbG-3d

2- http://wp.me/p1tJbG-3C

3. http://wp.me/p1tJbG-44

ബൈക്കൊഴികെ ബാക്കി ഞാനടക്കം എല്ലാം ട്രെയിനുള്ളില്‍ എത്തിയല്ലോ എന്ന സമാധാനത്തോടെ ട്രെയിനിന്‍റെ ബോഗിയുടെ തറയില്‍ കൈ പരതവേ, ഒരു കാലിലാണുടക്കിയത്…. മദ്രാസിയോടുള്ള പുഛത്തോടെ അയാള്‍ ചോദിച്ചു……


“अरे बेकार, आप आत्महत्या करने की कोशिश कर रहे थे?” (​എടാ വിവരമില്ലാത്തവനേ, ചാകാനിറങ്ങിയതാണോ? )


IMG_0933


ഒരു യാത്രയുടെ തുടക്കം അസുഖകരമാകുക എന്നത് ആദ്യപാദക്കാരെ സംബന്ധിച്ചിടത്തോളം അസുഖകരമായിരിക്കും.  പക്ഷേ യാത്ര രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒരാള്‍ക്ക്  ഇത്തരം അസുഖകരകതകള്‍ ഒക്കെത്തന്നെ യാത്രയുടെ ജീവാത്മാവാണ്. മുള്ളു പാകിയ വഴികളാണ് അവന്‍റെ സ്വപ്നത്തിന്‍റെ കാതല്‍............


എറണാകുളം ജംഗ്ഷനില്‍ നിന്നും ഒരു വിധത്തില്‍ കയറിപ്പറ്റിയ Cattle Class കംപാര്‍ട്ട്മെന്‍റില്‍ നിന്നും എനിക്ക് അവകാശപ്പെട്ട ശയനസുഖമുള്ള കംപാര്‍ട്ട്മെന്‍റിലേക്കുള്ള മാറ്റം സാധ്യമാകുന്ന അടുത്ത സ്റ്റേഷനു വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമാണ് പിന്നീട് മനസ്സിലുണ്ടായിരുന്നത്. വണ്ടി ആലുവാ സ്റ്റേഷനിലെത്തിയപ്പോ നാലു ബാഗുകളും കയ്യിലേന്തി പ്ലാറ്റ് ഫോമിലേക്ക് ചാടിയിറങ്ങി ഒരു വിധത്തില്‍ ഓടി എനിക്ക് അനുവദിക്കപ്പെട്ടിരുന്ന കംപാര്‍ട്ട്മെന്‍റിലെത്തി. അകത്തെത്തിയപ്പോഴേ സമാധാനത്തിന്‍റെ സൈറണ്‍ ഉള്ളില്‍ മുഴങ്ങി... പുറത്തേക്ക് നോക്കിയപ്പോ പരിചയമുള്ള മുഖം.....


ഏതോ ബന്ധുവിനെ കയറ്റിവിടാന്‍ വന്നതാണ്.... ഒരു സലാം, ഒരു ചിരി... അതിനപ്പുറത്തേക്കെന്തെങ്കിലും ആവുന്നതിന് മുന്‍പ് വണ്ടി ചലിച്ചു തുടങ്ങി......


സീറ്റിലേക്ക് ചാഞ്ഞിരുന്ന് വിവരം എന്നെ ഈ വണ്ടിയില്‍ കയറ്റിവിടാന്‍ അദ്ധ്വാനിച്ച സ്വരുപിനും രഞ്ജിത്തിനും ഒരോ മെസ്സേജ് അയച്ചത് ഓര്‍മ്മയിലുണ്ട്.....  പിന്നെ കണ്ണുതുറക്കപ്പെട്ടത്, ജനാലക്കിടയിലൂടെ കുറച്ച് മഴത്തുള്ളികള്‍ മുഖത്തേക്ക് വീണപ്പോഴാണ്.... ഏതോ ഒരു സ്റ്റേഷന്...  ജനലിലൂടെ സ്റ്റേഷന് മീതേ കൂടേ പോകുന്ന പാലം……..അതിനൊപ്പം ഒരു പെണ്‍കുട്ടിയുടെ ശബ്ദവും ചെവിയിലേക്ക് ഒഴുകിയെത്തി. ഉറക്കം ഏതാണ്ട് നഷ്ടപ്പെട്ടു എന്ന് പറയേണ്ടതില്ലല്ലോ.... തിരൂരിലെത്തിയിരിക്കുന്നു വണ്ടി... എതിര്‍വശത്തെ സീറ്റിലേക്കിരിക്കാനും ലഗേജുകള്‍ അടുക്കി വെക്കാനും ധൃതിപ്പെടുന്ന അച്ഛനും മകളും. ഉറക്കത്തിനിടയില്‍ കടന്നു വന്ന ശല്യങ്ങളാണെന്ന് അപ്പോഴേ മനസ്സിലായി. അതുകൊണ്ട് തന്നെ ശ്രദ്ധ കൊടുക്കാതെ അടുത്ത ഘട്ടം ഉറക്കത്തിലേക്ക് കടന്നു.


കാസര്‍ഗോഡു വരെ ഉറങ്ങാവുന്നതേയുള്ളൂ. അവിടെ നിന്നാണ് ഉന്മേഷം വരാനുള്ളത്. അവിടെയാണ് പ്രിയസുഹൃത്ത് ജയ്സണും ഭാര്യയും കാത്ത് നില്ക്കുന്നത്.....  ഇരുള്‍ വീണ പാതകളിലൂടെ കണ്ണൂരും കടന്ന് വണ്ടി കാസര്‍ഗോഡ് ലക്ഷ്യമാക്കി കുതിക്കുന്നു. പുറത്ത് മഴയുടെ തിരയിളക്കം. ഒടുവില്‍ വണ്ടി കാഞ്ഞങ്ങാടും കടന്ന് കാസര്‍ഗോഡെത്തി..... ആശാനും ഭാര്യയും പ്ലാറ്റ്  ഫോമിലുണ്ട്. പുറത്തൊരു ബാഗും..... ഓടിയെത്തി നമസ്കാരം പറഞ്ഞു.... ചില്ലറ വര്‍ത്തമാനങ്ങള്‍... .


IMG_0940


ടി.ടി.ആറും റെയില്‍വേ പോലീസും കാണാതെ ഒരു കൊടുക്കല്‍ വാങ്ങല്‍.......


അതും സര്‍ക്കാരിന് ടാക്സ് കൊടുത്ത കൈമാറ്റം...... വീണ്ടും ചലിക്കുന്ന തീവണ്ടി......കേരളത്തെ കുടഞ്ഞെറിഞ്ഞേ മതിയാകൂ എന്ന പിടിവാശിയില്‍ വണ്ടി ഓടിക്കൊണ്ടേയിരുന്നു......


കുപ്പി വെള്ളവും ഗ്ലാസ്സും തീവണ്ടിയിലെ ശൗചാലയത്തിനരികെ കിന്നാരം പറഞ്ഞു തുടങ്ങിയപ്പോഴേക്കും മണി രാത്രി പത്ത് കഴിഞ്ഞിരുന്നു. എതിര്‍ സീറ്റി്ല്‍ സ്ഥാനം ഉറപ്പിച്ചിരുന്ന അച്ഛനും മകളും ചെറിയ ചിരിയൊക്കെ കൈമാറിത്തുടങ്ങിയിരുന്നു. പുറത്ത് ചുമന്ന് നടക്കേണ്ടുന്ന ബാഗ് താഴെ വെക്കാതെ എപ്പോഴും നടക്കുന്ന എന്നെ ചെറിയ അദ്ഭുതത്തോടെ അദ്ദേഹം, ഗണേശേട്ടന്‍ നോക്കിത്തുടങ്ങിയിരുന്നു…..പിന്നെയും കുപ്പിവെള്ളവും ഗ്ലാസ്സും കിന്നരിച്ചു….


പറയാന്‍ മറന്നു, ഇടക്ക് ഒരു കുടുംബം കൂടി വന്നു. മംഗലാപുരത്ത് നിന്നും. ഇത്തിരി കൗതുകം ആദ്യം ഉണര്‍ത്തിയ ഒരു കുടുംബം. സംഭവം വലുതൊന്നുമല്ല. ട്രെയിനില്‍ കയറി സീറ്റ് ഉറപ്പിക്കാന്‍ എന്നോട് ആ ചേട്ടന്‍ മലയാളത്തിലാണ് സംസാരിച്ചത്. നിമിഷങ്ങള്‍ നീങ്ങവേ, ഞാനിതു വരെ കേട്ടിട്ടില്ലാത്ത ഭാഷയില്‍ അദ്ദേഹം ഭാര്യയോട് സംസാരിക്കുന്നു. മലയാളമല്ല, തമിഴല്ല, കന്നടയല്ല, കൊങ്ങിണിയല്ല, ഹിന്ദിയുമല്ല…. കുറേ നേരം കേട്ടു, ശ്രദ്ധിച്ചു…. അപ്പുറത്ത് രഹസ്യം പറയുന്നത് കാതോര്‍ത്തിരിക്കുക എന്നത് മലയാളിയുടെ ശീലമാണല്ലോ, ജന്മാവകാശവും….. പക്ഷേ ഒന്നും മനസ്സിലായില്ല. പിന്നെ അര്‍ദ്ധരാത്രി വന്നു… ചില്ലുഗ്ലാസ്സ് ചുംബനം നല്കിയതിന് പിന്നാലേയുള്ള ഏതോ ഒരു നിമിഷത്തില്‍ അപ്പര്‍ ബര്‍ത്തില്‍ ആദ്യരാത്രിയിലെ (അയ്യേ..!!!!) ഉറക്കം തുടങ്ങി….. ട്രെയിനിന്‍ ചലിക്കുമ്പോഴുള്ള ശബ്ദത്തിന് നന്ദി വീണ്ടുമര്‍പ്പിച്ച ഒരു രാത്രി കൂടി… ഇല്ലെങ്കില്‍ എന്‍റെ കൂര്‍ക്കം വലിയുടെ ശബ്ദസൗകുമാര്യം കൊണ്ട് ഒരു ജനതക്ക് പൂര്‍ണ്ണമായും ഉറക്കം നഷ്ടപ്പേട്ടേനേ….


IMG_0968


നേരം പരാപരാ പുലര്‍ന്നു….. എന്ന് വെച്ചാല്‍, എപ്പോളോ പുലര്‍ന്നു… ഞാന്‍ എണീറ്റപ്പോളേക്കും ആ നേരം കുളിയും കഴിഞ്ഞ് നല്ല പോലെ വെളുത്ത് തിരിച്ചു വന്നിരുന്നു. ഒരു പത്തര എന്നൊക്കെപ്പറയുന്നത് അത്രക്ക് വെളുക്കുന്ന മാതിരി കുളിക്കാനുള്ള ടൈമുണ്ടല്ലോ…. ഏതായാലും അത്രക്ക് വെളുത്തപ്പോ ഞാനുണര്‍ന്നു. കാറ്ററിംഗുകാര്‍ അവശേഷിപ്പിച്ച പോലെ രണ്ട് പൊതികള്‍ എന്‍റെ ബര്‍ത്തിലുണ്ട്….. ഗണേശേട്ടന്‍ വെളുക്കെ ചിരിച്ചു…. മകളും….. എന്‍റെ ലുക്ക് കണ്ടിട്ട് അവര്‍ രണ്ട് ബ്രേക്ക് ഫാസ്റ്റ് പൊതികള്‍ മേടിച്ചു വെച്ചതാണ്…. ഈ കരുതലൊക്കെയാണ് സ്ളീപ്പര്‍ കോച്ചില്‍ മ്മക്ക് കിട്ടുന്ന ഗുണങ്ങള്‍….. പിന്നെയുള്ള ഒരു മണിക്കൂര്‍ ഇച്ചിരി ദുഷ്കരം തന്നെ. ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യാത്തവര്‍ക്കേ മനസ്സിലാകൂ… രാവിലെ ഒരു ബാലന്‍സിംഗ് കലയുടെ അഭ്യാസമുണ്ട്…  ട്രെയിനിന്‍റെ താളത്തിനൊപ്പിച്ച് കുത്തിയിരിക്കാനുള്ള ഒരു ബാലന്‍സിംഗ് ആക്റ്റ്. അകത്തേക്ക് പോയത് പുറത്തേക്ക് ദഹനക്രിയക്ക് ശേഷം പോകണമല്ലോ…. അതിനിടക്ക് സ്റ്റേഷനെങ്ങാന്‍ വന്നാല്‍ തലേ ദിവസം കഴിച്ച ഉരുളക്കിഴങ്ങിനോട് സമരസപ്പെട്ട് ശബ്ദനിയന്ത്രണം കൂടി ഏറ്റെടുക്കേണ്ടി വരും….. ഏതായാലും ദിവസത്തിന്‍റെ ബാക്കിയിലും ശൗചാലയം അവിടെ തന്നെ കാണുമല്ലോ എന്ന ആശ്വാസത്തില്‍ താലക്കാലിക വിരമാമിട്ട് പുറത്തേക്ക്…. പിന്നെ എല്ലാം പതിവു പോലെ…. അന്നും ബാഗില്‍ കരുതി വെച്ചിരുന്ന ടൂത്ത് ബ്രെഷിനെ മറന്നു. ഇഡ്ഢലി കൊണ്ട് പല്ല് വെളുപ്പിച്ചു….


IMG_0937


അപ്പോ ദാണ്ടേ നമ്മുടെ മംഗലാപുരം ദമ്പതികള്‍ എന്തൊക്കെയോ പരസ്പരം പുലമ്പുന്നു…. സഹികെട്ട് സുവീരനെ മനസ്സില്‍ ധ്യാനിച്ച് ചോദ്യം എറിഞ്ഞു…. ബ്യാരി….?


അവരുടെ മുഖത്ത് അദ്ഭുതം…. അതിങ്ങനെ അറിയാം…. അത് മറ്റൊരു സൗഹൃദത്തിന് തുടക്കം കുറിച്ച്. ദെല്‍ഹിയില്‍ തൊഴിലിടത്തിലേക്ക് പോവുന്ന ബ്യാരി കുടുബം ആണത്….


IMG_0978


പിന്നെയുള്ള ദിവസങ്ങള്‍ ദല്‍ഹി വരെ ബന്ധങ്ങളുടെ ഊഷ്മളത് വര്‍ദ്ധിച്ചതൊഴിച്ചാല്‍ ട്രെയിനിനകത്ത് വല്ല്യ മാറ്റങ്ങള്‍ വന്നില്ല. പുറത്ത് മഴയും വെയിലും മാറി മാറി വന്നു… മലകളും പുഴകളും പാടങ്ങളും പൂപ്പാടങ്ങളും മയിലുകളും വന്നും… വൃത്തിയുള്ളതും അല്ലാത്തതുമായ സ്റ്റേഷനുകള്‍ വന്നു….. ഒടുവില്‍ ദെല്‍ഹിപട്ടണത്തിന് നൂറു കിലോമീറ്റര്‍ ഇപ്പുറത്തെത്തി…


IMG_0991 IMG_0982


പ്ലാന്‍ പ്രാകാരം എന്‍റെ സുഹൃത്ത് സന്ദീപിന്‍റെ ഒരു സുഹൃത്ത് വിശാഖ് റെയില്‍വേ സ്റ്റേഷനിലെത്തും… പിന്നെ ആശാന്‍റെ ബൈക്കിന്‍റെ പിന്നിലിരുന്നാല്‍ താല്ക്കാലിക അഭയകേന്ദ്രത്തിലെത്താം…. നീണ്ട നാലാമത്തെ കോളിന്‍റെ അവസാനം മനസ്സിലായി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേനില്‍ ആരും എന്നെ കാത്ത് നില്ക്കുന്നില്ല. തീര്‍ത്തും അപരിചിതമായ ഒരു നഗരത്തില്‍, ഈ രാജ്യത്തെ തന്നെ ഏറ്റവും വലിയ നഗരത്തില്‍ അപരിചിതനായ ഞാന്‍ ഒറ്റക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ നിര്‍ബന്ധിതനായിരിക്കുന്നു. മലയാള ഭാഷയൊഴികെയെല്ലാം അരമുറിയും പിന്നെ അബദ്ധ മലയാളവും…. ഇതാണല്ലോ ഭാഷാപരമായ സമ്പാദ്യം. അറിവില്ലാത്തവനെന്ത് പേടി…. നിസാമുദ്ദീന്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ആകെയുള്ള നിര്‍ദ്ദേശം അടുത്തുള്ള മെട്രേ സ്റ്റേഷനില്‍ എത്തുക എന്നത് മാത്രമാണ്…. ഓട്ടോവാലാ ആദ്മി എന്നെ അവിടെയെത്തിച്ചു…. ദെല്‍ഹി മെട്രോയില്‍ കാലെടുത്തു കുത്തി…..ഇന്ദ്രപ്രസ്ഥ എന്ന സ്റ്റേഷനില്‍. ഇന്ദ്രപ്രസ്ഥത്തിലെ ആദ്യസന്ദര്‍ശനമാകുമ്പോ ഒട്ടു കുറക്കല്ലോ….. കോട്ടയം-കുമളി ബസില്‍ മുണ്ടക്കയത്തിന് ടിക്കറ്റെടുത്ത് ഏതെലും സീറ്റില്‍ ചാരിയിരുന്നറങ്ങുന്ന എനിക്ക് കിട്ടിയിട്ടുള്ള നിര്‍ദ്ദേശം വളരെ ലളിതമായിരുന്നു….. ഇന്ദ്രപ്രസ്ഥയില്‍ നിന്ന് ഞാന്‍ കയറുന്ന ട്രെയിന്‍ എനിക്കിറങ്ങേണ്ടുന്ന ജി.റ്റി.ബി നഗറില്‍ പോകില്ല. O:) ഇന്ദ്രപ്രസ്ഥ സ്റ്റേഷന്‍ നീല ലൈനിലാണ്. ജി.റ്റി.ബി നഗര്‍ മഞ്ഞ ലൈനിലും. ഇവ രണ്ടും കൂടാതെ ചുമല, പച്ച, പിന്നെ വേറോതെ ഒന്നൂടെ അങ്ങിനെ മൂന്ന് ലൈനുകള്‍ വേറേ ഉണ്ട്…..  എന്‍റെ യാത്ര ഇങ്ങിനെയാണ് നീലലൈനിലെ ഇന്ദ്രപ്രസ്ഥയില്‍ നിന്ന് ദ്വാരക സെക്ടര്‍ 2യിലേക്കുള്ള ട്രെയിന്‍ കയറി അതേ ലൈനില്‍ നാലാമതുള്ള രാജീവ് ചൗക്കിലിറങ്ങണം. അവിടെ നിന്നും പ്ലാറ്റ് ഫോം മാറി മഞ്ഞ ലൈനിലൂടെ ജഹാംഗീര്‍പുരിക്കുള്ള ട്രെയിനില്‍ കയറി ഏഴാമത്തെ സ്റ്റോപ്പായ ജി.റ്റി.ബി നഗറിലിറങ്ങണം…. കയ്യില്‍ അഞ്ച് ബാഗും ഒരു ഹെല്‍മെറ്റും…. കേട്ടപ്പോഴേ തല കറങ്ങിയെന്ന് പറയേണ്ടതില്ലല്ലോ…. ധൈര്യം സംഭരിച്ച് സ്റ്റേഷനിലെത്തി…. അവിടെയല്ലേ മച്ചൂ, കലിപ്പ് സീന്‍… സി.ആര്‍.പി.എഫ് ദാണ്ടേ തോക്കുമായിട്ട് നില്ക്കുന്നു….  ആദ്യാക്ഷരം പഠിപ്പിച്ച ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് പതിനഞ്ച് മിനിറ്റ് അവിടെ നിന്നു…. വന്നു പോകുന്ന സുന്ദരികളെയും സുന്ദരന്മാരെയും നിരീക്ഷിച്ചു…. എല്ലാരും ചെയ്യുന്നതെന്ത് എന്ന് നോക്കി പഠിച്ചു…. ധൈര്യം സംഭരിച്ച് കൗണ്ടറില്‍ ചെന്ന് രണ്ടും കല്പിച്ച് ജി.റ്റി.ബി നഗറിനൊരു ടിക്കറ്റ് ചോദിച്ചു….. ബീസ് വരെ എണ്ണാനറിയാമായിരുന്നത് കൊണ്ട് അഠാരഹ് മനസ്സിലായി… പണം കൊടുത്തു ചെറിയ ടോക്കണ്‍ കൈപ്പറ്റി… ഇനിയാണ് കടമ്പ. സുരക്ഷാപരിശോധന…. ബാഗെല്ലാം മെഷീന് സമര്‍പ്പിച്ച് കാത്തു നിന്നു… ബാഗൊരെണ്ണം സി.ആര്‍.പി.എഫ് അണ്ണന്‍ എടുത്ത് മാറ്റി വെച്ചു. തുറന്നു കാണണം പോലും… ക്യാമറ ആണുള്ളില്‍… അതിലിപ്പോ എന്തിരണ്ണാ എന്ന ഭാവത്തില്‍ ചെന്നപ്പോളാണ് മനസ്സിലായത്, ക്യാമറയിലെയും എക്സ്റ്റേണല്‍ ഫ്ലാഷിലെയും ബാറ്ററികള്‍ മോണിട്ടറില്‍ കുടുങ്ങിയിരിക്കുന്നു. പിന്നെ ഇംഗ്ലീഷ് പഠിപ്പിച്ച ഗുരുനാഥന്മാര്‍ക്ക് ഗുരുദക്ഷിണ വെച്ച് എന്തൊക്കെയോ പറഞ്ഞു….. പട്ടിക്കാട്ടുകാരന്‍റെ സത്യസന്ധതയില്‍ അണ്ണന്‍സ് ഫ്ലാറ്റ്….


സ്ഥലജലവിഭ്രമം ബാധിച്ച് ഒരു പ്ലാറ്റ് ഫോമിലെത്തി….ദ്വാരകക്ക് ഒരു ട്രെയിനും വന്നില്ല… മൂന്നാമത് വന്ന ട്രെയിനില്‍ അത് വരെ ദര്‍ശന സുഖം നല്കിയ പെണ്‍കുട്ടി കയറിപ്പോയി… അടുത്ത ട്രെയിനും ദ്വാരകക്കല്ല…..എല്ലാ ട്രെയിനും നോയിഡക്കാണ്…. പണി പാളിയെന്ന് മനസ്സിലായപ്പോ ഡിഗ്രിക്ക് ഹിന്ദിക്ക് മാര്‍ക്ക് നല്കാതെ എന്നെ തോല്പിച്ച് ടീച്ചറെ മനസ്സില്‍ ധ്യാനിച്ച്, യെഹാം സെ രാജീവ് ചൗക് ജാനേ വാലീ ട്രെയിന്‍ മില്ത്താ ഹെ ക്യാ…. എന്നങ്ങ് ചോദിച്ചു ഒരു ചേട്ടനോട്…. അപ്പോളാണ് ആ സത്യം അറിഞ്ഞത്, അപ്പുറത്ത് പ്ലാറ്റ് ഫോമിലൂടെ ആ സുന്ദരിയുടെ മുഖത്തിനെതിര്‍വശത്തു കൂടി കടന്നു പോയ നാലു ട്രെയിനും എനിക്കുള്ളതായിരുന്ന എന്നത്…. നമ്മുടെ റെയില്‍വേ സ്റ്റേഷന്‍ പോലെ പാളം മുറിച്ചു കടക്കലൊന്നും ചിന്തിക്കാനാകാത്ത ദെല്‍ഹി മെട്രോയില്‍ കുറേ സ്റ്റെപ്പിറങ്ങിയും കയറിയും അടുത്ത പ്ലാറ്റ് ഫോമിലെത്തി.. ഒരു സുന്ദരി പോലും ഇല്ലാതിരുന്ന കൊണ്ട് അടുത്ത ട്രെയിനില്‍ കയറി…..


സത്യം പറയാതെ വയ്യ, ദെല്‍ഹി മെട്രോ ട്രെയിനില്‍ കയറി ആദ്യത്തെ അഞ്ച് നിമിഷത്തിനു ശേഷം എന്‍റെ ആശങ്കകള്‍ പമ്പ കടന്നു. ദിശ സൂചിപ്പിക്കുന്ന മാപ്പുകള്‍, കൃത്യമായ അനൗണ്‍സ്മെന്‍റുകള്‍, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍…. യാത്രയിലെ എല്ലാം ആശങ്കകളേയും നിഷ് പ്രഭമാക്കുന്ന സംവിധാനം….


അതിന് നന്ദി പറഞ്ഞു, രാജീവ് ചൗക്കില്‍ സംശയലേശമില്ലാതെ കൃത്യം കംപാര്‍ട്ട്മെന്‍റിലെത്തി…. ജി.റ്റി,ബി നഗറിനുള്ള ട്രെയിന്‍ പിടിച്ചു…… ജി.റ്റി.ബി നഗറില്‍ അക്ഷമനായി വിശാഖിനായി കാത്തിരുന്നു, ബാഗില്‍ ഇതു വരെ തീരാത്ത കാസര്‍ഗോഡ് മോഡല്‍ സ്നേഹത്തെ ചുംബിക്കാനും ഒന്നുറങ്ങാനുമുള്ള ആകാംക്ഷയോടെ…...


സലാം.... ദെല്‍ഹി... സലാം.....


IMG_0974 IMG_0977  IMG_0980 IMG_0999

Friday, May 10, 2013

രസം ഉണ്ടാകുകയാണ്, ഉണ്ടാക്കുകയല്ല..... :-D

For Earlier posts-

1- http://wp.me/p1tJbG-3d

2- http://wp.me/p1tJbG-3C

 

നനുത്തിറങ്ങുന്ന നൂലു പോലെയുള്ള മഴ ആഗസ്തില്‍ പതിവുള്ളതല്ല.....
എന്നിട്ടും രാവിലെ അലാറം അതിന്‍റെ അലസമായ മൂന്നാമത്തെ വട്ടമെത്തുമ്പോഴേക്കും ഏതോ ഒരൂര്‍ജ്ജത്തില്‍, പുതപ്പിന്‍റെ മറവില്‍ നിന്നും ഞാന്‍ പുറത്തേക്കൂര്‍ന്നിറങ്ങി...അനുഗ്രഹം ആകാശത്ത് നിന്ന് പെയ്തിറങ്ങുന്നത് പോലെ പുറത്ത് മഴ ചിലച്ചു കൊണ്ടിരുന്നു..... പിന്നിട്ട് പോയ ഒരു ദിനം നൂലകലത്തില്‍ കൈവിട്ടു പോയ ഒരു സ്വപ്നത്തെ തിരികെ കൊണ്ടുവന്നിരിക്കയാണ്..... ഒരു സ്വപ്നഭൂമിയിലേക്കുള്ള വിസയാണ് ഇന്നലെ പതിച്ചു നല്കപ്പെട്ടിരിക്കുന്നത്.....

കോട്ടയത്ത് നിന്നും എഴുപതോളം കിലോമീറ്ററോളം അകലെയുള്ള വീട്ടിലെത്തിയ താമസിച്ച വൈകുന്നേരത്ത്, മുന്‍പേ തന്നെ ഒരുക്കിവെച്ചിരുന്ന ബാഗുകളുടെ പുന:പരിശോധന മാത്രമേ നടത്തേണ്ടി വന്നുള്ളു... ബൈക്കിനു വേണ്ടി വരുന്ന സ്പെയറുകള്‍, ടൂള്‍ കിറ്റ്, പിന്നെ വസ്ത്രങ്ങള്‍.... എല്ലാം പഴയ അടുക്കുകളില്‍ തന്നെ ഉണ്ടല്ലോ എന്ന് ഉറപ്പു വരുത്തിയെങ്കിലും ഉറക്കം കടന്നുവരാന്‍ ഇശ്ശി സമയമെടുത്തു. അല്ലെങ്കിലും ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ എന്തെങ്കിലും സംഭവിക്കുമെന്ന് മുന്നേ അറിയാവുന്ന ദിവസങ്ങള്‍ക്ക് മുന്‍പുള്ള രാവുകളില്‍ ഉറക്കം നഷ്ടപ്പെട്ടല്ലേ മതിയാകൂ....... അങ്ങിനെ വളരെ കഷ്ടപ്പെട്ട് രാവിലെ ഒരു മണിക്ക് തുടങ്ങിയ ഉറക്കമാണ് മൂന്നരരക്ക് ഭേദിക്കപ്പെട്ടിരിക്കുന്നത്....

ഒരു വലിയ യാത്ര ആരംഭിക്കുന്നതിന് അവശേഷിക്കുന്ന കടമ്പകള്‍ ഏതാണ്ടിങ്ങനെയാണ്..... 1. നൂറ്റമ്പതോളം കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെത്തണം 2. ബൈക്കില്‍ ചില ചിത്രപ്പണികളൊരുക്കണം 3. ബൈക്ക് സ്റ്റേഷനിലെത്തിക്കണം, പാഴ്സല്‍ ബുക്ക് ചെയ്യണം, ട്രെയിനിലേറ്റണം 4. എന്നെ സുരക്ഷിതമായി ട്രെയിനിലുള്ളിലെത്തിക്കണം..... കുളിയും പാസ്സാക്കി അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് നാലു മണിക്ക് പുറപ്പെട്ടു......ആകെ അഞ്ചു ബാഗുകള്‍.... എല്ലാം ബൈക്കില്‍ സുരക്ഷിതമായി ചേര്‍ത്ത് വെച്ചു.... ഇനിയെത്രയോ കിലോമീറ്ററുകല്‍ തമ്മിലുരുമ്മി യാത്ര ചെയ്യേണ്ടതാണെന്ന് ഉള്ളേ പറഞ്ഞു കൊണ്ട് ബാഗുകള്‍ ബൈക്കിനോടുരുമ്മിയിരുന്നു.....

ഏതാണ്ട് ആറേ കാലായപ്പോള്‍ കലൂരെത്തി..... ഇവിടെ എനിക്ക് വേണ്ടി രണ്ടു പേര്‍ കാത്തിരിക്കുന്നുണ്ട്...... ര‍ഞ്ജിത്തും സ്വരൂപും... രണ്ട് പേരും പേര് കേട്ട ബൈക്കേഴ്സ് ആണ്... www.throttlers.net എന്ന സംരഭത്തില്‍ എന്നോടൊപ്പമുള്ള അഞ്ചു പേരില്‍ രണ്ട് പ്രധാനികള്‍. ബൈക്കില്‍ ചില ചിത്രപ്പണികള്‍ ആണുദ്ദേശം.... രഞ്ജിത്തിന്‍റെ ഫ്ളാറ്റില്‍ വെച്ച് എല്ലാം പൂര്‍ത്തിയാക്കി എട്ടര ആയപ്പോ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടു. ഇനി വേഗം നടക്കേണ്ടുന്നതായ കാര്യങ്ങളാണ് മുന്നിലുള്ളത്.

ബൈക്ക് പാഴ്സല്‍ ആയി ബുക്ക് ചെയ്ത് പായ്ക്ക് ചെയത് ട്രെയിനുള്ളില്‍ കയറ്റണം. ഒരു സുഹൃത്തിന്‍റെ സുഹൃത്തായ സുധീഷാണ് ഇവിടുത്തെ പ്രതീക്ഷ. എനിക്കു പോകേണ്ടുന്ന ട്രെയിനിനും മുന്‍പേ ഉള്ള ട്രെയിനിലേക്കുള്ള പാഴ്സലുകള്‍ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍... സുധീഷും തിരക്കില്‍.... സുധീഷ് ഇടക്ക് വന്ന് ആശ്വാസവചനം നല്കി.... ചേര്‍ത്തല സ്ലാങ്ങില്‍ ആശാന്‍ , എല്ലാം ശരിയാക്കാമെന്നും, അവര്‍ വരുമ്പോഴേക്കും വണ്ടിയുടെ ടാങ്കിലെ പെട്രോളൊക്കെ ഊറ്റി റെഡി ആകൂ എന്ന് പറഞ്ഞു. ഇപ്പോഴാണ് പരമപ്രധാനമായ ഒരു കാര്യം പിടികിട്ടുന്നത്. ടാങ്കില്‍ ഒരു തുള്ളി പെട്രോള്‍ പോലും അവശേഷിച്ചു കൂടാ. അതായത്, വണ്ടി ഓണാക്കി വെച്ച് അവസാനത്തെ തുള്ളി പെട്രോളും ത ീര്‍ന്ന് വണ്ടി ഓഫായാലെ പാഴ്സലെടുക്കൂ. പ്രതിനസന്ധി 1- പെട്രോള്‍ തീര്‍ന്ന് വണ്ടി ഓഫാകുന്ന സാഹചര്യങ്ങള്‍ ഫ്യുവല്‍ ഇന്‍ജെക്ടറിനെ അപകടപ്പെടുത്തിയേക്കാം.... പ്രതിസന്ധി 2- പെട്രോള്‍ ടാപ്പെന്ന് പറയുന്ന പെട്രോള്‍ ഊറ്റള്‍ ജാലകം ഈ വണ്ടിക്കില്ല..... കുടുങ്ങിയല്ലോ എന്ന മട്ടിലായിരുന്നു സ്വരൂപിന്‍റെയും രഞ്ജിത്തിന്‍റെയും എന്‍റെയും മുഖം. കല്പന കല്ലേയും പിളര്‍ക്കുമല്ലോ..... ധര്‍മ്മസങ്കടം സുധീഷിനെ അറിയിച്ചു. അപ്പോ ദാണ്ടേ വരുന്നു, നൂല്‍ക്കമ്പിയും ഒരു തുണിക്കഷ്ണവും.... പെട്രോള്‍ ഒപ്പിയെടുത്ത് വറ്റിക്കണം...... കുടത്തില്‍ ചെറുകല്ലുകളിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ ചെറുപ്പത്തിലെ പഠിപ്പിച്ചതെന്തിനാണെന്ന്(ഗൃഹപാഠം ചെയ്യാതെ ചെന്നതിന് വരാന്തയില്‍ നിന്നപ്പോള്‍ ക്ലാസ്സിനകത്ത്) അപ്പോഴാണ് മനസ്സിലായത്. അങ്ങിനെ നല്ല വില കൊടുത്ത് വാങ്ങിച്ച പെട്രോള്‍ ടാങ്കില്‍ നിന്ന് തുണിയില്‍ ഒപ്പിയെടുത്ത്, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ മുന്‍പിലുള്ള മണ്ണില്‍ പിഴിഞ്ഞൊഴിച്ചു കൊണ്ടേയിരുന്നു...... മൂന്നു പേരുടെയും ഹൃദയം തേങ്ങുകയായിരുന്നു....... സമയം അപ്പോളേക്കും ഒന്‍പതേ കാലു കഴിഞ്ഞിരുന്നു.... തുണിക്ക് ചെയ്യാന്‍ കഴിയുന്ന സേവനത്തിന്‍റെ പരമാവധിയോളം എത്തിയിരിക്കുന്നു. ടാങ്കിലേക്ക് നോക്കിയിട്ട്, പെട്രോള്‍ കാണാനും മാത്രമില്ല. അപ്പോ സംഗതി ഫലിച്ചിരിക്കുന്നു. സമയത്തിന്‍റെ ബാലന്‍സ് മാത്രമാണ് ഇനി. എല്ലാം കിറുകൃത്യമായി നടന്നാല്‍ സംഭവം ഓക്കേ..... പാഴ്സല്‍ ആഫീസിലെ ദേവത വന്നു..... അവരോടുള്ള പ്രേമമോ എന്തോ പുഷ് ബട്ടണ്‍ അമര്‍ത്തിയപ്പോ തന്നെ ബൈക്ക് സ്റ്റാര്‍ട്ടായി....... അതായത് പണി പാളി....... വണ്ടി ഓഫാകാതെ, No രക്ഷ..... തുണി കൊണ്ടിനി രക്ഷ ഇല്ല.... പിന്നെ......

9.25 AM- ഇനി വണ്ടി ഓടിച്ച് പെട്രോള്‍ തീര്‍ക്കയേ ഉള്ളൂ രക്ഷ..... ഒരനുവാദവും ചോദിക്കാതെ മുട്ടിന് മുട്ടിന് പെട്രോള്‍ തീര്‍ത്ത് വഴി കിടത്തിയിട്ടുള്ള ആശാനാണ് ഇപ്പോ ഒന്ന് നിന്നു തരാന്‍ മടി...... ഒരു ലിറ്ററിന് നാല്പത്തഞ്ച് കിലോമീറ്റര്‍ വരെ ഓടും എന്ന അഭിമാനം എട്ടിന്‍റെ പണിയായിത്തീരുകയാണെന്ന് അറിഞ്ഞു തുടങ്ങി..... സൗത്ത് റെയില്‍വേ സ്റ്റേഷനു മുന്നിലൂടെ അഞ്ചോളം കിലോമീറ്ററോളം ഓടിയിട്ടും വണ്ടിക്ക് കുലുക്കമില്ല. അവസാനം ഈ പണി രക്ഷയില്ല എന്ന് വിചാരിച്ച് വണ്ടി വീണ്ടും പാഴ്സല്‍ ആപ്പീസിനു മുന്‍പില്‍ നിര്‍ത്താനായി ഓടിച്ചെത്തിച്ചതും, ഖലാഷ്..... വണ്ടി ഓഫായി...... ശുഭം, മനസ്സ് അങ്ങിനെ മന്ത്രിച്ചു തുടങ്ങിയ നിമിഷത്തില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ മനസ്സിലായി.......

1. ഞാന്‍ പോണ വണ്ടിയ്ക്കുള്ള പാഴ്സല്‍ ബുക്കിംഗ് ക്ലോസ്സ് പണ്ണീട്ടേന്‍....

2. ആ വണ്ടിയുടെ പാഴ്സല്‍ ഏരിയ അടച്ച് പൂട്ടിയ താക്കോല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു.

3. പോകേണ്ടുന്ന വണ്ടിയുടെ അവസാനത്തെ അനൗണ്‍സ്മെന്‍റിന്‍റെ ആദ്യ ഭാഷാ പര്യടനം അവസാനിച്ചിരിക്കുന്നു.....

അല്ലെങ്കിലും നമ്മള്‍ ലേറ്റ് ആകുമ്പോ കൃത്യസമയത്തും നേരത്തേ ചെന്നിരുന്നാല്‍ ലേറ്റ് ആയും സേവിക്കുക റെയില്‍വേയുടെ രീതി ആണല്ലോ.......

ഓടുന്ന വണ്ടിയില്‍ ചാടിക്കയറിക്കൂടാ.....

പക്ഷേ ഒരു വണ്ടി മിസ്സായാല്‍ അടുത്ത വണ്ടിക്ക് മിസ്സായ ടിക്കറ്റും കൊണ്ട് യാത്ര ചെയ്യാന്‍ തീവണ്ടി വകുപ്പ് അവസരം നല്കില്ലല്ലോ എന്നൊക്കെയുള്ള ചിന്ത വയറ്റില്‍ നിന്ന് ഒരാന്തലായി തലച്ചോറിലെത്തിയപ്പോഴേക്കും റെയില്‍വേയുടെ അനൗണ്‍സര്‍ ദേവത ഇംഗ്ലീഷ്‍ അനൗണ്‍സ്മെന്‍റില്‍ നിന്നും അവസാന റൗണ്ട് ഹിന്ദി അനൗണ്‍സ്മെന്‍റിലേക്ക് കടന്നിരുന്നു. തലച്ചോറിന്‍റെ പക്വത പരീക്ഷിക്കപ്പെടുന്ന വിലപ്പെട്ട നിമിഷങ്ങള്‍. മൈക്രോ സെക്കന്‍റുകള്‍ക്ക് പോലും വലിയ വിലയുള്ള ചില നിമിഷങ്ങള്‍...... ബൈക്കിന്‍റെ ആര്‍.സി പേപ്പറുകള്‍ സ്വരൂപിന്‍റെ കയ്യിലേക്ക് കൈമാറി,. ഒപ്പം ആവശ്യമുള്ള രൂപയും...... പിന്നെ കയ്യില്‍ കിട്ടിയത് രണ്ട് ബാഗുകളാണ്.... അതും കയ്യിലെടുത്ത് ഓടുമ്പോഴേക്കും, തീവണ്ടി ചലിച്ചു തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലായി...... സ്ലീപ്പര്‍ കംപാര്‍ട്ട്മെന്‍റുകള്‍ ടാറ്റാ പറഞ്ഞ് പോകുന്നു..... ഏറ്റവും പിന്നിലത്തെ ലോക്കലിലേക്കാണ് കടക്കാനാവുന്നത്....... രണ്ടും കല്പിച്ച് കയ്യിലിരുന്ന രണ്ട് ബാഗുകള്‍ ട്രെയിനുള്ളിലേക്ക് എറിഞ്ഞു..... പിറകെ സ്വയം എറിഞ്ഞു കൊടുത്തു ട്രെയിനുള്ളിലേക്ക്..... എന്‍റെ പിന്നാലെ, സുധീഷ്, രഞ്ജിത്ത്, സ്വരൂപ് എന്നിവരുടെ കൈകളില്‍ നിന്നും മൂന്നു ബാഗുകള്‍ കൂടി എന്‍റെ മേലേക്ക് വന്നു വീണു......

ബൈക്കൊഴികെ ബാക്കി ഞാനടക്കം എല്ലാം ട്രെയിനുള്ളില്‍ എത്തിയല്ലോ എന്ന സമാധാനത്തോടെ ട്രെയിനിന്‍റെ ബോഗിയുടെ തറയില്‍ കൈ പരതവേ, ഒരു കാലിലാണുടക്കിയത്.... മദ്രാസിയോടുള്ള പുഛത്തോടെ അയാള്‍ ചോദിച്ചു......

“अरे बेकार, आप आत्महत्या करने की कोशिश कर रहे थे?” (​എടാ വിവരമില്ലാത്തവനേ, ചാകാനിറങ്ങിയതാണോ? )

Saturday, April 20, 2013

സന്ദിഗ്ധതയുടെ ആരംഭം അന്വേഷിച്ച്.....

For the earlier post, visit - http://wp.me/p1tJbG-3d


ഇന്ന് രാവിലെ കടും കാപ്പിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി ഒരു ദിവസത്തിന്‍റെ ആരംഭത്തിനുള്ള പ്രാര്‍ത്ഥന അര്‍പ്പിക്കവേയാണ്, കഴിഞ്ഞ ദിവസം “ഉയര്‍ത്തിവിട്ട “ സന്ദിഗ്ധതയുടെ തുടക്കത്തെപ്പറ്റി ഓര്‍ത്തത്.... ഹരിച്ചു നോക്കി, ഗുണിച്ചു നോക്കി, കുറച്ചും കൂട്ടിയും നോക്കി..... ഈ യാത്രയില്‍ ഇവിടെ യാണോ അസന്ദിഗ്ധതയുടെ തുടക്കം... പത്താം ക്ലാസ്സ് കടക്കില്ലല്ലോ എന്‍റെ കുട്ടി എന്ന് കരുതി പകച്ചു നിന്ന മേമലക്കുന്നേല്‍ വര്‍ക്കി മകന്‍ മാത്യു (അതാണ് നുമ്മടെ പിതാശ്രീ) പണ്ട് തന്നെ അറിഞ്ഞ അസന്ദിഗ്ധത ഈ യാത്രയില്‍ കാര്യമാത്ര പ്രസക്തി ഇല്ലാത്ത ഒന്നാണല്ലോ എന്നോര്‍ത്ത് തള്ളിക്കളയാം.... എന്നാലും ആ സാധനം പിന്നെയും പലയിടത്തും ഒണ്ടാര്‍ന്നല്ലോ....


മുന്‍പത്തെ കുറിപ്പിലും ഇപ്പോഴും യാത്ര, ദെല്‍ഹി, കാശ്മീര്‍ എന്നൊക്കെ പറഞ്ഞെങ്കിലും അതെന്താണെന്ന് പറഞ്ഞിരുന്നില്ല, അല്ലേ....


ഇച്ചിരി പുറകോട്ട് പോകേണ്ടി വരും.... ലേശം ഫ്ലാഷ്ബാക്ക്... 70mm കളര്‍....


ഒന്നാം വര്‍ഷ ബിരുദ വിദ്യാഭ്യാസകാലത്ത് വെറുതെ ഒരു വെള്ളിയിഴ്ച്ച കോട്ടയത്ത് നിന്നു മുങ്ങി പിറ്റേ ദിവസം മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പൊങ്ങി അവിടുന്ന് കുന്താപുര വഴി കുടജാദ്രിക്ക് നടന്നുകയറി ആരംഭിച്ചതാണ് യാത്രയുടെ പര്‍വ്വം. പിന്നെയും കാലങ്ങള്‍ക്ക് ശേഷമാണ് ഇരുചക്രവാഹനത്തിലെ യാത്രികന്‍ ആകുന്നത്. ആരുമറിയാതെയും എല്ലാരുമറിഞ്ഞും പഴ ബജാജ് പള്‍സറില്‍ എത്രയോ മലയും പുഴയും താണ്ടി. യാത്ര ആത്മാവിനെ നിയന്ത്രിക്കുന്ന ഒന്നില്‍ നിന്നും, വലിയ ലോകത്തിന്‍റെ ആത്മാവിനെയും അതിന്‍റെ വിശാലമായ പരപ്പില്‍ അതിരില്ലാത്ത രീതിയില്‍ പരന്നു കിടക്കുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവിതവും സംസ്കാരവും അറിയാനുള്ള ഒരു വലിയ സപര്യയായി മാറി.... ലോക്കല്‍ കംപാര്‍ട്ട്മെന്‍റില്‍ ഉപ്പൂറ്റിയില്‍ ഊന്നി നിന്നും, വര്‍ഷപാതത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ മനസ്സും ശരീരവും കുളിര്‍പ്പിച്ചും, പെട്രോള്‍ തീര്‍ന്ന് വഴിയില്‍ക്കിടന്നും, തമിഴ്നാട്ടിലെ ടാസ്മാക് ബാറില്‍ പേരക്കാ കൂട്ടി റമ്മടിച്ചും, വണ്ടിയില്‍ നിന്ന് ഉരുണ്ട് വീണും എത്ര രാവുകളും പകലുകളും പിന്നിട്ടിട്ടും ജീവിതമെന്ന ഈ കുണ്ടാമണ്ടിയുടെ സങ്കീര്‍ണ്ണമായ കെട്ടുകള്‍ പിണഞ്ഞു തന്നെ കിടപ്പാണെന്ന തിരിച്ചറിവാണ്, അടുത്ത യാത്ര എന്ന ചിന്തയിലേക്ക് എപ്പോഴും എന്നെ എത്തിച്ചിരുന്നത്...


അതും കഴിഞ്ഞ് 2010ലാണ് ഒന്നാംന്തരം പട്ടിക്കാട്ടുകാരനായ ഞാന്‍ മോഡേണാവാന്‍ ശ്രമിക്കുന്നത്.  പുതിയ വണ്ടി ഒരെണ്ണം വാങ്ങി . കുറച്ചുകൂടി ഗൗരവത്തിലുള്ള ബൈക്ക് യാത്രികനാവാനുള്ള മോഹത്തോടെ.... 2010 ല്‍ ഏതാണ്ട് എന്നെപ്പോലെയുള്ള കുറേപ്പേരെ ഏതായാലും കണ്ടു മുട്ടി.....ഭാഷയുടെയും സംസ്കാരത്തിന്‍റെയും അതിര്‍വരമ്പില്ലാതെ എവിടെയും സ്വന്തെ ബൈക്കിന്‍റെ ചക്രത്തിലെത്താനും പുതിയ ലോകങ്ങളെ അറിയാനും അവിടെ ജീവിക്കാനും ആഗ്രഹിക്കുന്ന ചിലര്‍, നമ്മളെ കൂടാതെ ഈ ലോകത്തുണ്ട് എന്ന തിരിച്ചറിവ് നമ്മുടെ ലോകത്തിന് വികാസം നല്കുന്ന ഘടകം ആണ്.


ഗ്ലാസ്സില്‍ നുരയുന്ന മദ്യത്തിനും എരിഞ്ഞു തീരുന്ന പെട്രോനിളുനമുപ്പറം ജീവിതം മുന്നോട്ട് വെക്കുന്ന അനുഭവത്തിന്‍റെ പാഠങ്ങളെ മനസ്സിലാവാഹിക്കാന്‍ ആഗ്രഹിക്കുന്ന സുഹ‍ൃത്തുക്കളുടെ ഒരു കൂട്ടായ്മ..... അതിനിടയിലെപ്പോഴൊക്കെയോ ആണ്, ലിജോയെയും ആനന്ദിനെയും ശ്രീജിത്തിനെയുമൊക്കെ പരിചയപ്പെടുന്നത്.... പലപ്പോഴും ഒരുമിച്ച് യാത്ര ചെയ്തും, കെട്ടിപ്പിടിച്ചുറങ്ങിയും ആ ബന്ധങ്ങള്‍ക്ക്‍ ആഴം കൂടിക്കൂടി വന്നിരുന്നു..... ലിജോ ആണ് കാശ്മീരിലെ സ്വര്‍ഗ്ഗമായ ലഡാക്കിലേക്ക് ഒന്നു വണ്ടി ഓട്ടിച്ചാലോ എന്നാദ്യം ചോദിക്കുന്നത്.... ലോകത്തിലെ ആയിരക്കണക്കിന് ബൈക്ക് യാത്രികര്‍, കേരളത്തില്‍ ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളുടെ ആത്മാര്‍ത്ഥതയോടെ മനസ്സ് നിറഞ്ഞ് നടത്തുന്ന ഒന്നാണ് ലഡാക്ക് യാത്ര........ ലിജോ, ആനന്ദ്, ശ്രീജിത്ത് എന്നിവരോപ്പം ലദാക്കിലെ മഞ്ഞുമലകളില്‍ നൃത്തം വെക്കുന്ന സ്വപ്നം (ഈസ്റ്റ്മാന്‍ കളര്‍) പല തവണ കണ്ടാണാറുങ്ങിയത്..... ഇത്രയും പറഞ്ഞ് വന്നപ്പോ ഈ പുമാന്മാരോടൊപ്പമാണ് ഞാന്‍ കാശ്മീരില്‍ പോയത് എന്ന് നിങ്ങള്‍ക്കോ തോന്നിക്കാണും.......    ഇപ്പോ പറഞ്ഞ ആ മറ്റേ കളര്‍ സ്വപനം ഉണ്ടല്ലോ,  പണ്ട് +2 ഒക്കെ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് കോണ്‍ഫിഡന്‍സ് ഒക്കെ കാണിച്ച് നിന്നിട്ട് അഞ്ചക്കത്തിലുള്ള റാങ്ക് മാത്രം കിട്ടി, “We will try next time” എന്ന് പറഞ്ഞ് സ്മാര്‍ട്ട് ആയ പോലെയായി.... അതായത് സ്വപ്നത്തിലെ മാവ് പൂത്തുമില്ല, ഉത്തരത്തിലുള്ളത് എടുക്കാനും പറ്റിയില്ല എന്ന് പറഞ്ഞ പോലെ.....




[caption id="" align="aligncenter" width="2333"]Leh കാശ്മീര്‍ യാത്രക്ക് ശേഷം ശ്രീജിത്ത് ഷെയര്‍ ചെയ്ത ചിത്രം. എന്‍റെ സ്വപ്നം എന്തു കൊണ്ട് നടപ്പിലാക്കണം എന്നെനിക്ക് തോന്നിത്തുടങ്ങാന്‍ കാരണമായ ഒന്ന്.[/caption]

അങ്ങിനെ ലിജോയും കൂട്ടരും സ്വപനം പ്രാവര്‍ത്തികമാക്കി ഒരു വര്‍ഷം തികയുന്നതിന് ഒരു വ്യാഴവട്ടം മുന്‍പ് ഏതോ പുണ്യവാളന്‍ പറഞ്ഞിട്ടെന്ന പോലെ തിരുവനന്തപുരത്ത് നിന്നു തന്നെ പുതിയ വാറോല വന്നു..... ലക്ഷ്യം കാശ്മീറും ഹിമാലയവും ഒക്കെത്തന്നെ. പക്ഷേ, ഇത് 2012 ജൂലൈയിലേക്ക് ആണെന്ന് മാത്രം.  തിയേറ്റര്‍ ശ്രീധര്‍ ആയാലും  മുണ്ടക്കയം ഗാലക്സി ആയാലും പടം മുറിച്ചു മാറ്റാതെയും ബിറ്റില്ലാതെയും ഒറിജിനാലായി തന്നെ കാണണമെന്ന് മാത്രം സ്കൂള്‍ കാലം മുതല്‍  പരിമിത മായ നിര്‍ബന്ധം മാത്രമുള്ള ഞാന്‍ തിരോന്തോരംകാരനായ ശ്രീനാഥിന്‍റെ ചോദ്യം  മുഴുമിക്കും മുന്‍പെ “മൂന്നു” കയ്യും പൊക്കി.


ലിജോയുടെയും മറ്റു ഗഡികളുടെയും കൂടെ 2012ല്‍ പോയില്ലെന്ന് പറഞ്ഞല്ലോ..... പക്ഷേ, ഏതാണ്ട് പോയ പോലെയാണ് അത് നടക്കാതിരുന്നത് എന്ന് പറഞ്ഞില്ലല്ലോ... പോവാന്‍ യഥാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി തീരുമാനമെടുത്തിരുന്നു എന്നത് കെ.എസ്.എഫ്.ഇക്ക് മാത്രം അറിവുള്ളതാണ്....  അത് മറ്റൊരു ട്രാജ‍ഡി..... അവരുടെ അലമാരിയില്‍ ഉറങ്ങുന്ന ശമ്പളസര്‍ട്ടിഫിക്കറ്റ് പക്ഷേ അതിനൊരു തെളിവായി ഇപ്പോഴും അവരിടക്കിടെ മേലുദ്യോഗസ്ഥന് അയച്ചുകൊടുക്കന്നുണ്ട് എന്നത് ആ ട്രാജഡിയുടെ എക്സ്റ്റന്‍ഷന്‍ മാത്രമാണ്.  പക്ഷേ ആ വഴിക്കാണ് ഞാനും ഒരു ഫേസ്ബുക്ക് ഫോട്ടോഗ്രാഫറായത്.... :-D


സീന്‍ ഒന്നിനുള്ള ക്ളാപ്പ് വീണ്ടും കൊടുത്ത് സംഭവം കളറാക്കി......


പോകേണ്ടുന്ന വഴികള്‍, കൊണ്ടു പോകേണ്ടുന്ന സാധനങ്ങള്‍, മുന്‍കരുതലുകള്‍ അങ്ങിനെ എല്ലാം അഡ്വാന്‍സായി കുറിച്ചും ചര്‍ച്ചിച്ചും സംഭവം വലിയ താമസം കൂടാതെ മുന്നോട്ട് ഓടിത്തുടങ്ങി.... മോഹന്‍ലാല്‍ ഡയലോഗ് പോലെ ഊരുതെണ്ടിയുടെ ഓട്ടക്കീശ അത് പോലെ തന്നെ വളഞ്ഞ് ചോദ്യച്ചിഹ്നം പോലെ അവശേഷിച്ചു നിന്നു.... എല്ലാ വെളുപ്പിനും ഞെട്ടിയുണരുമ്പോള്‍ സീറോക്കടുത്ത് വരുന്ന എ.ടി.എം സ്ലിപ്പ് കണ്ട് വീണ്ടും അന്തിച്ച് കട്ടിലില്‍ കുത്തിയിരുപ്പ് തുടര്‍ന്നു..... സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ചരമക്കുറിപ്പ് ആകുന്നില്ലല്ലോ, ആ ചിന്തയില്‍  വീണ്ടും ഉറക്കവും ചര്‍ച്ചകളും അവിരാമം തുടര്‍ന്നു കൊണ്ടേയിരുന്നു,,,,,


കോട്ടയത്തെ കോഫീഹൗസിന്‍റെ കാപ്പിക്കപ്പുകള്‍ വീണ്ടും സ്വപ്നങ്ങളുടെ കഥനത്തിന് സാക്ഷിയായി.  ഈ കോഴിക്കിനിയെങ്കിലും മുല വരുമോ എന്ന് പുരികങ്ങളുയര്‍ത്തി പ്രിയസുഹൃത്ത് ചോദിക്കാതെ ചോദിച്ചു കൊണ്ടേയിരുന്നു,,, കഴിഞ്ഞ രണ്ട് കൊല്ലങ്ങളായി ഇതൊക്കെ കേട്ടു കേട്ട് ബോറടിച്ചു തുടങ്ങിയ ചെവി വീണ്ടും കഴുകി, ബ്ലോക്ക്ബസ്റ്റര്‍ സിനിമ വീണ്ടും വീണ്ടും കണ്ട് ബോറഡിക്കുന്ന ഒരു സാദാ മലയാളിയെപ്പോലെ പാവം അപ്പോഴും അവിടുത്തെ ബില്ലിനെ നമസ്കരിച്ചു കൊണ്ടേയിരുന്നു, കോഴിയുടെ മുല ചുരത്തും എന്ന ആത്മവിശ്വാസത്തില്‍ തന്നെ......   റാംജീറാവ് സ്പീക്കിങ്ങിലെ ഓരോ ഡയലോഗും മലയാളിക്ക് കാണാപ്പാടാമയത് പോലെ കാശ്മീരിലെ ഓരോ വഴിയും അവള്‍ക്ക് ഇപ്പോള്‍ കാണാപ്പാടമായിക്കഴിഞ്ഞിരുന്നു.....  അവളുടെ പേഴ്സ് ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു എന്നത് പറയാതിരിക്കാനും വയ്യ. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണം, അതുണ്ടല്ലോ.....


ഇത്രയൊക്കെ പറഞ്ഞിട്ടും ഈ ലഡാക്ക്, ലഡാക്ക് എന്ന് പറയുന്നതല്ലാതെ അതെപ്പറ്റി കൂടുതലൊന്നും പറഞ്ഞില്ലല്ലോ, അല്ലേ. ചരിത്രം ഒരുപാടുള്ള ഒരു നാട്. കാര്‍ഷികവൃത്തികൊണ്ട് പരമ്പരാഗതമായിത്തന്നെ നിനനിന്നു പോരുന്ന ഒരു നാട്. ചെറിയ വീടുകളും, ഗ്ലാസ്സുകളില്ലാത്ത ചെറു ജനാലകളുള്ള, ചെറിയ കാര്‍ഷികകാലവും കഠിനമായ തണുപ്പുമുള്ള ഒരു ചെറിയ ലോകം... ചരിത്രാതീതകാലം മുതല്‍ ലഡാക്ക് അങ്ങിനെയൊക്കെയായിരുന്നു. ` 1960കളില്‍ ടാറിട്ട വഴികള്‍ വന്നതിന് ശേഷം   ല‍ഡാക്കിന്‍റെ ചിത്രം മാറാന്‍ തുടങ്ങിയിരുന്നു.


ഇന്‍ഡസ് നദീതടത്തിന്‍റെ വടക്കേതീരത്തുള്ള ലഡാക്ക്, ചരിത്രപരമായി തന്നെ ഹിമാലയത്തിലെ യാത്രികര്‍ക്ക് കുരിശടയാളം പോലുള്ള പരമ്പരാഗത പാതയിലെ താല്ക്കാലികകേന്ദ്രമായിരുന്നു. ലഡാക്കിലേക്ക് അറിഞ്ഞോ അറിയാതെയോ നടത്തുന്ന യാത്ര സ്വാഭാവികമായും ഒരു പഴയ ക്രമത്തിന്‍റെ ഭാഗമാക്കി നമ്മെ മാറ്റുകയാണ് ചെയ്യുന്നത്. ഒരു വലിയ സംസ്കാരത്തിന്‍റെ ചരിത്രമുള്ള ഒരിടം.... അവിടേക്കെത്തണമെങ്കിലോ ശ്രീനഗറോ മണാലിയോ കടന്നു ദുര്‍ഘടമായ പാതയിലൂടെ ഒന്നുകില്‍ ദ്രാസ്സ്, കാര്‍ഗില്‍ പിന്നിട്ടോ അല്ലെങ്കില്‍ ദുര്‍ഘടമായ Passകള്‍ പിന്നിട്ടോ വേണം...... പിന്നുള്ള വഴി, വിമാനമാര്‍ഗ്ഗമാണ്...... ഇരുചക്രവാഹനപ്രേമികള്‍ക്ക് ഒരു വെല്ലുവിളിയായിത്തന്നെ ഈ ഭൂവിഭാഗം നിലനില്ക്കുന്നു. ഏത് സമയത്തും മാറാവുന്ന കാലാവസ്ഥ, അതിനനുസരിച്ച് സ്വഭാവം മാറാവുന്ന വഴികള്‍, അതൊക്കെയാണ് അവിടെ കാത്തിരിക്കുന്നത്...... പിന്നെ പട്ടാളത്തിന്‍റെ കനത്ത സാന്നിദ്ധ്യവും.... ഈ ചിന്തകള്‍ മനസ്സിലിട്ട് പെരുക്കി പെരുക്കി സ്വപനത്തിന്‍റെ നിറം കൂട്ടി കൂട്ടിക്കാത്തിരിക്കയാണ്


ചര്‍ച്ചകള്‍ മുന്നോട്ടോടി.....


വെളുപ്പാന്‍കാലത്തെ സ്വപ്നത്തിന്‍റെ അന്ത്യം ക്രമേണ അത്യാവശ്യം ശുഭപര്യവസായി ആയിത്തുടങ്ങി. Where there is a will, there is  way എന്നാണല്ലോ. ആ വഴിക്ക്  വേണ്ടി കാത്തിരുന്നു. കണക്ക് കൂട്ടലുകള്‍ക്ക് ചെറിയ റിസള്‍ട്ട് വന്നു തുടങ്ങി. പണം  അത് പല രൂപത്തിലും തെളിഞ്ഞുവന്നു.... ജി.പി.എഫിന്‍റെ എ.ബി.സി.ഡി സ്റ്റേറ്റ്മെന്‍റ് തിരിച്ചും മറിച്ചും കൂട്ടി നോക്കി ട്രഷറി ഓഫീസറും അതില്‍ പങ്കാളി ആയി......   ജൂലൈ, ജൂലൈ എന്ന് ബൈക്കിലെ ക്ലോക്ക് ഇടക്ക് ഇടക്ക് പറഞ്ഞുകൊണ്ടിരുന്നു.....


എ.ടി.എം സ്ലിപ്പുകള്‍ സ്വപ്നത്തില്‍ മാഞ്ഞതിനു ശേഷമുള്ള   ഒരു വെളുപ്പാന്‍ കാലത്ത് ഒരു സ്വപ്നം. ജൂലൈ മാസത്തില്‍ ലഡാക്കിലെ ഏതോ ഒരു മണല്‍കാട്ടില്‍ ഏകനായി ഞാന്‍ മാത്രം എന്‍റെ ബൈക്കില്‍..... എന്‍റെ സംഘത്തിലുണ്ടാവേണ്ടവര്‍ ആരും എന്നോടൊപ്പമില്ല. കാണാവുന്ന ദൂരത്തെങ്ങും ആരുമില്ല. സ്വപ്നത്തിന്‍റെ കുരുക്ക് അഴിഞ്ഞത് അന്നത്തെ ദിവസത്തെ പണിയും കഴിഞ്ഞ് രവി പോയിക്കഴിഞ്ഞാണ്. എന്‍റെ സ്വപ്നം നടക്കുമെന്ന് ഞാന്‍ കണക്കാക്കുന്ന ജൂലൈയില്‍ എന്‍റെ സഹഗഡികളൊക്കെ നാട്ടിലാണ്. പറയുന്നത് ശ്രദ്ധിച്ച കേള്‍ക്കാന്‍ ചിലപ്പോ പറ്റാതെ വരുന്നതിന്‍റെ കുഴപ്പമാണോ അതോ അത്യാഹ്ലാദം മൂലമാണോ എന്നറിയില്ല, ആഗസ്തില്‍ മാത്രം പോവാന്‍ മറ്റുള്ളവര്‍ നടത്താന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന യാത്രയാണ് ഞാന്‍ ജൂലൈക്ക് കണക്കു കൂട്ടി വെച്ചിരിക്കണത്.സഹഗഡികളുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തിനിടയിലാണ് മനസ്സിലാകുന്നത് ഞാന്‍ ഇത്തിരി ഫാസ്റ്റ് ആയാണ് ഒരുക്കം കൂട്ടുന്നത് എന്ന്. ഞാന്‍ പോകാനുള്ള ബാഗ്  ഒക്കെ വാങ്ങി ഉടുപ്പും തയ്പ്പിച്ച് ഒന്നാം ക്ലാസ്സില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയെ പോലെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സൂര്യമാര്‍ക്ക് കുടയിലേക്ക് നോക്കിയിരുന്ന പഴയ അതേ കുട്ടിയുടെ സന്തോഷത്തിലിരുക്കുന്നു. ആരോടും പറയാതെ ജൂണില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് കാന്‍സലാക്കി.... വീണ്ടും ആഗസ്തിലേക്ക് ഒന്നങ്ങ് പെടച്ചു....  ആരോടും പറഞ്ഞില്ല, കോഫിഹൗസിലെ ചായക്കപ്പുകളോടും അതിന്‍റെ സ്പോണ്‍സറോടുമൊഴിച്ച്.......


പഴയ ഒരു സംഭവമുണ്ട്. പ്രീ ഡിഗ്രി അഡ്മിഷന്‍ ഇന്‍റര്‍വ്യൂവിനെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ച് പാതിവഴിയെത്തിയപ്പോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയെന്ന സത്യം മനസ്സിലാക്കി  മേല്‍ വരികളില്‍ പേരെടുത്ത പറഞ്ഞ എന്‍റെ പേരിന്‍റെ രണ്ടാം ഭാഗക്കാരനില്‍ നിന്ന് കവിളത്ത് നക്ഷത്രം എഴുതിച്ച ഒരു പഴയ സംഭവകഥയുണ്ട്. മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയി എന്നതാണല്ലോ, പറച്ചില്‍....   അതന്നെ.... സ്വപ്നങ്ങള്‍ കഴുകിവെളുപ്പിച്ച് അയയില്‍ ഇട്ടിരിക്കുന്ന മെഗ്രാസ്വപ്നകാരന്‍റെ കയ്യില്‍ ചില വാലിഡ് ഡോക്യുമെന്‍റ്സ് ഇല്ല.... ഒരു ബസ്സില്‍ അങ്ങോട്ട് ഫോട്ടോയും പണവും കൊടുത്ത് വിട്ടാല്‍ തിരിച്ചുള്ള ബസില്‍ വണ്ടി ഓടിക്കാനുള്ള തിരിട്ട് താമ്രപത്രം തിരിച്ച് കൊടുത്തു വിടുന്ന പഴയ ലൈസന്‍സ് പത്രമാണ് കയ്യിലുള്ളത്. സാധനം പാമോയില്‍ പോലെ ആണ്.  പിഴ അടക്കാതെ  കാക്കിക്കാരില്‍ നിന്ന് രക്ഷപെടാം, അത്രേയുള്ളൂ.... കാലം തെറ്റാതെ പുതുക്കിപ്പോരുന്ന ലേണേഴ്സ് ലൈസന്‍സ് മാത്രമാണ് ഔദ്യോഗികമായുള്ളത്. അസ്ഥിരമായ കാലാവസ്ഥയും പാതകളുമുള്ള ഒരിടത്തേക്ക് പോവുമ്പോള്‍ അതിന് കടലാസിന്‍റെ വില പോലുമില്ല താനും..... ജൂലൈയില്‍ എല്ലാം ശരിയാക്കാം എന്ന വിശ്വാസത്തിലാണ് സ്വപ്നങ്ങള്‍ ടോപ് ഗിയറില്‍ ഓടിയിരുന്നത്. മുന്‍പ് പറഞ്ഞ ടിക്കറ്റ് കാന്‍സലേഷനും ശേഷം, അകാരണമായ അലസത പിന്നെയും ആ ഔദ്യോഗിക പത്ര ലബ്ധിക്ക് വിഘാതം വരുത്തിക്കൊണ്ടേയിരുന്നു....... സര്‍ക്കാര്‍ സേവനത്തില്‍ “അധോലോക”ഗുമസ്തന്‍ ആയിരുന്നത് കൊണ്ട് വഴികള്‍ പിന്നെയും തേടിക്കൊണ്ടിരുന്നു.....


അങ്ങിനെ ജൂണും ജൂലൈയും പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ഓടി.... ലിസ്റ്റിലുള്ള സാധനങ്ങളൊക്കെ വാങ്ങി വെച്ച്... HIgh Altitude Edemaയെക്കുറിച്ച് ആലോചിച്ച് തള്ളിനീക്കിയ രാത്രികളും മോട്ടോര്‍വാഹനച്ചട്ടങ്ങളെക്കുറിച്ച് കുണ്ഠിതപ്പെടുന്ന പകലുകളും കടന്ന് ആഗസ്ത് മാസം വരവാകാറായി........


ഇപ്പോ ചോദ്യം പോലെ നിക്കണത്, ഡ്രൈവിങ്ങ് ലൈസന്‍സല്ലേ... അത് ഓവര്‍കോണ്‍ഫിഡന്‍സ് പോലെ വീണ്ടും അങ്ങിനെ ജൂലൈയുടെ അവസാനത്തെ ആഴ്ച്ചകളിലും നിന്നു..... എന്തൊക്കെ ആയാലും ഈ വര്‍ഷം ഇത് നടത്തും എന്നതാണ് ഓവര്‍ കോണ്‍ഫിഡന്‍സ്, എങ്ങിനെ എന്നത് ചോദ്യചിഹ്നവും........


എപ്പോഴും കാലാവധി അവസാനക്കാത്ത ലേണേഴ്സ് താമ്രപത്രം കയ്യിലുണ്ട്... നിയമങ്ങളുടെ നൂലാമാലകള്‍ പതുക്കെ അഴിച്ചു തുടങ്ങി. സര്‍ക്കാര്‍ മേഖലയിലെ അച്ചാരം കൊടുത്തോ വാങ്ങിച്ചോ ശീലമില്ലാത്തതിനാല്‍, നേരേ ചൊവ്വേയുള്ള ചട്ടങ്ങളിലും പരിചയങ്ങളിലുമാണ് അന്വേഷണം ഉടക്കി നിന്നത്.....


ഇനിയെല്ലാം ടൈറ്റ് ഫ്രെയിമില്‍ തന്നെ പറയാം....


27-07-2012; 10.30 AM, Location- RTO Office, Kottayam


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ ദിവസവും കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന കോട്ടയം കളക്ട്രേറ്റിന്‍റെ പടികളെല്ലാം തണ്ടി വിയര്‍ത്തുകുളിച്ചം ശ്വാസം മുട്ടി വിമ്മിട്ടപ്പെട്ടും Motor Vehicle Inspectors എന്നെഴുതിയ വാതിലിനു മുന്നിലെത്തി നിന്നത് ആശങ്കകളുടെ കുന്നിന്‍റെ മേലെയെന്ന പോലെയാണ്.... പരിചയം ഭാവിക്കുന്ന ആരെയെങ്കിലും പരതി...


നിയമപരമായി വണ്ടി ഓടിച്ചു കാണിച്ച് ലൈസന്‍സ് നേടണമെങ്കില്‍ ഇനി ഒരു ക്ലാസ്സ് കൂടി കൂടണം പോലും... എല്ലായിടത്തും ക്ലാസ്സ് ഒരു ട്രെന്‍റ് ആണല്ലോ. കല്ല്യാണം കഴിക്കാന്‍ പോലും പ്രത്യേകം ക്ലാസ്സ് കൂടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമല്ലോ... അത് പോലെ തന്നെ..... കൈവിരലില്‍ എണ്ണി നോക്കി  28,29, 30,31,1,2,3 അതിനടുത്ത ദിവസം, അതായത് ആഗസ്ത് നാലിനാണ് ട്രെയിന്‍ ടിക്കറ്റ്.... സംഭവം കുറച്ചുകൂടി കോംപ്ലിക്കേറ്റഡ് ആവുന്നത് ശനിയാഴ്ച്ച മാത്രമേ ആ ക്ലാസ്സുള്ളൂ എന്ന് ഇന്‍സ്പെക്ടര്‍ പറയുമ്പോളാണ്. അതായത് നാളെ  (28-07-2012)  എന്ന ശനിയാഴ്ച്ച മാത്രമേ ക്ലാസ്സിനായി മുന്നിലുള്ളൂ.... അന്നത്തേക്കാവട്ടെ ക്ലാസ്സിനു സീറ്റു ഫുളളും... അപ്പോ മനസ്സിലായി നാലാം തിയതിയിലെ ട്രെയിനിലെ ഒരു സീറ്റ് ഒഴിവാകാന്‍ പോകുന്നു എന്ന്.....


സലാം പറഞ്ഞ്, സ്വന്തം ആപ്പീസിലേക്ക്...... മനസ്സിലെന്തായിരുന്നു എന്നാരും ചോദിക്കില്ലല്ലോ.... മടിയന്‍ മല ചുമക്കും എന്നോ തിന്നാന്‍ നേരത്ത്  പാത്രം അന്വേഷിക്കലെന്നോ എന്തും പറയാം.....


28-07-2012; 08.00 AM,Home


ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ പറഞ്ഞ അതേ പോലെ കടുംകാപ്പിയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടിരുന്നപ്പോളാണ്, അവസാനവട്ടം ഒന്നൂടെ ശ്രമിച്ചു നോക്കിയാലോ എന്ന് മനസ്സില്‍ തോന്നുന്നത്. ഒരു കാരണവശാലും വളയാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു സംവിധാനത്തെ ഏതെങ്കിലും രീതിയില്‍ വരുതിയാലാക്കാം എന്ന അമിതവിശ്വാസമായിരുന്നില്ല, ഏതോ ഒരദൃശ്യപ്രേരണ എന്നെ കൊണ്ടു ചെന്നെത്തിച്ചത് റോഡ് സുരക്ഷാ ക്ലാസ്സ് നടക്കുന്ന സ്കൂളിന്‍റെ മുന്നില്‍.... ക്ലാസ്സ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.  ഒരു ക്ലാസ്സേയുള്ളൂ ഒരു ദിവസം. അതും കൃത്യം ഇരുന്നൂറ് പേര്‍ക്ക്. അപ്പോ നമ്മളു ലേറ്റ് ആയിരിക്കുന്നു, ആ സാദ്ധ്യതയും അടഞ്ഞിരിക്കുന്നു...... സ്വപ്നങ്ങളെല്ലാം മടക്കി സഞ്ചിയിലാക്കി.....മനസ്സിന്‍റെ കനം ആവിയാക്കി കളയാന്‍ ഒരു സ്ട്രോങ്ങ് ചായക്ക് പറഞ്ഞ് സ്കൂളിന്‍റെ മുന്‍പിലുള്ള ചായക്കടയുടെ തിണ്ണയിലിരുപ്പായി..... അടുത്ത മേശയില്‍ നിന്നുള്ള സംസാരം ചെവിയിലേക്കൊഴുകിയെത്തുന്നത് തടയാന്‍ ശ്രമിച്ചിട്ടും അത് തലച്ചോറിലേക്ക് ആവാഹിക്കപ്പെട്ടു..... എല്ലാ വാതിലുകളും അടഞ്ഞിട്ടില്ല എന്ന് തോന്നുവാനും മാത്രം പോന്ന ഒരു വാര്‍ത്ത.... ആര്‍.ടി.ഓ ആപ്പീസിലെ ഒരു ശിപായിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു. ഈ ക്ലാസ്സിനുള്ള ഡേറ്റ് സീല്‍ ചെയ്തു കൊടുത്തു കൊണ്ടിരിക്കവേ ആശാന് മറവി പിണഞ്ഞു പോയി. നിര്‍ദ്ദിഷ്ട എണ്ണമായ ഇരുന്നൂറിനും മേലേയാളുകള്‍ക്ക് ഇന്നേ ദിവസം ക്ലാസ്സിനുള്ള ഡേറ്റ് നല്കപ്പെട്ടിരിക്കുന്നു. അതായത് ഇന്ന് ക്ലാസ്സ് അറ്റന്‍റ് ചെയ്യാന്‍ ക്ലെയിമുള്ള കുറേപ്പേര്‍ ഇപ്പോഴും പുറത്തു നില്ക്കുന്നുണ്ട്.....  ഇത്തരം സാഹചര്യങ്ങളില് ഔദ്യോഗികസ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ ഏതറ്റം വരെയും സഹകരിച്ചേ മതിയകൂ.... അധികം താമസിയാതെ അറിയിപ്പ് വന്നു. “ഇന്നത്തേക്ക് ക്ലാസ്സ് തിയതി ലഭിച്ചവര്‍ കാത്തിരിക്കുക.   ചില അറേഞ്ച്മെന്‍റ്സ്  നോക്കിക്കൊണ്ടിരിക്കയാണ്” ..... ഇതറിയിച്ചത് തലേ ദിവസം ഞാന്‍ സംസാരിച്ച അതേ ഇന്‍സ്പെക്ടര്‍. എവിടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ സ്വാഭാവികമായ ഒരു മെയ് വഴക്കം പണ്ടേ ശീലിച്ചിരുന്നത് കൊണ്ട് രക്ഷപെട്ടു. “നില്ക്ക് . ആളു തികയാന്‍ സാദ്ധ്യത ഇല്ല. അങ്ങനാണേല്‍ കേറിക്കോ എന്ന” തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ എന്നെ നുള്ളിയും കടിച്ചും നോക്കി..... എല്ലാ റിയല്‍ തന്നെ... അങ്ങിനെ അന്നുച്ച കഴിഞ്ഞ് നടന്ന അഡീഷണല്‍ ക്ലാസ്സില്‍ ഞാനും ഒരു വിദ്യാര്‍ത്ഥിയായി.....ഒപ്റ്റിമിസം അത്ര ചെറുതല്ല എന്ന് തിരിച്ചറിഞ്ഞ ഒരു ദിനം കൂടി കടന്നു പോയി...


30-07-2012; 11.00 AM, RTO Office, Kottayam


ഈ കുറിപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനവും പക്ഷേ ഹൃസ്വവുമായ ഒരു ദിനം... നേരേ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മുറിയിലേക്ക്. നന്നായി പരിചയമുള്ള ഒരു ഇന്‍സ്പെകടറോട് കാര്യം പറഞ്ഞു. മുടിയില്ലാത്ത തലയില്‍ ചൊറിഞ്ഞ് (പൊതുവേ തലയില്‍  മുടി ഇല്ലാത്തവരുടെ ഒരു പൊതുവായ വീക്ക്നെസ്സ് ഇതാണല്ലോ) ആകെ തിരക്കാണല്ലോ, നിങ്ങളെ ഉപേക്ഷിക്കാനും വയ്യല്ലോ എന്ന ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ രണ്ടു മിനിട്ട് കൊണ്ട് തീരുമാനം അനുകൂലമായി..ആഗസ്ത് മാസം മൂന്നാം തിയതി ഗ്രൗണ്ട് ടെസ്റ്റിന് ഹാജരായിക്കൊള്ളൂ എന്ന് അനുവാദമായി.


03-08-2012, 07.00 AM, Driving Test Ground


കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്നത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന അതേ  രൂപമൊക്കെത്തന്നെ ആയിരുന്നു ആ ഗ്രൗണ്ടിന്. സ്വപ്നം കണ്ടത് മറ്റൊന്നുമല്ല, എട്ടിന്‍റെ നടുക്കുള്ള ആ കമ്പിയുണ്ടല്ലോ, അത് മറിച്ചു കൊണ്ട് കട്ടിലില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതേ സ്വപ്നം. അലാറം പോലും വെക്കാതെയാണ് ഇന്ന് രാവിലെ ഉണര്‍ന്നത്.... ഭയം കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. മലയും കാടും മുറിച്ചുകടന്ന് യാത്ര ചെയ്തിട്ടുള്ള ഞാന്‍ ഇത് വരെയുള്ള എല്ലാ അനുഭവങ്ങളും അനുഭവത്തിന്‍റെ താലത്തിലെടുത്ത് വെക്കാന്‍ പോകയാണ്.....  അഞ്ചാമന്‍ ആയി പരീക്ഷ തുടങ്ങി..... വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിച്ചില്ല....... ടെസ്റ്റ് പാസ്സ്..... :-D


പരീക്ഷ പാസായി... പക്ഷേ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടണമല്ലോ. വൈകുന്നേരം നാലു മണിക്ക് നേരിട്ട് സാധനം കൈപ്പറ്റി.....


ഇനി ഒരു ടഫ് ടൈമാണ്.... നാളെ രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍.. കണ്‍ഫര്‍മേഷന്‍ ആയി.....


ഇനിയുള്ള കടമ്പകള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍....അറുപത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തണം.... പാക്കപ്പാകണം... രാവിലെ നൂറ്റി ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെത്തണം..... പത്ത് മുണിക്ക് മുന്‍പ് എന്‍റെ ബൈക്ക് പാഴ്സലാക്കി ഞാന്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന ട്രെയിനില്‍ കയറ്റണം..... പിന്നെ ഞാനും ആ ട്രെയിനില്‍ കയറണം.......


ഒറ്റ പാരഗ്രാഫില്‍ എഴുതിത്തീര്‍ന്ന ഇത്രയും കാര്യങ്ങള്‍ എത്ര സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുള്ള നമ്മുടെ വഴിക്കല്ല ഓടിയത് തന്നെ......


(തുടരണമെന്നുണ്ട്)


* The image used in this post is owned by Sreejith Krishnan(www.sreejith.net) and copywrited by himself. Reproduction in any form without the consent of the person will be illegal

Sunday, April 14, 2013

സന്ദിഗ്ധതയുടെ തുടക്കം.....

25-08-2012
ഒരു ദിവസം, പലര്‍ക്കും പല സമയത്താവും ആരംഭിക്കുക..... ഇന്നലത്തെ ദിവസം എനിക്ക് ആരംഭിച്ചത് ഏതായാലും രാവിലെ അല്ല. ഏതാണ്ട് ഉച്ച ഉച്ചര ഉച്ചേമുക്കാലായ സമയത്ത്, നവനീത് എന്ന് വലിയ ശരീരവും വലിയ മനസ്സുമുള്ള മനുഷ്യന്‍ “ഭായി നിങ്ങള്‍ നാട്ടില്‍ പൊണുണ്ടെങ്കില്‍ ഇന്ന് പൊക്കോണം ഇല്ലെങ്കില്‍ ഓണം ഇവിടെ കൂടിക്കോണം” എന്ന് പറഞ്ഞ് കാശ്മീരൊക്കെ കണ്ട് തിരികെ വന്ന ശേഷമുള്ള അകാരണമായ എന്‍റെ ഡെല്‍ഹി ജീവിതത്തിന് അന്ത്യം കുറിക്കുന്ന പഞ്ച് ഡയലോഗ് അടിച്ചത്. വീട്ടിലെ ഓണത്തിനും ഡെല്‍ഹി ഓണത്തിനും ഇടയിലുള്ള (അവിടെ പാലുകാച്ച് ഇവിടെ താലികെട്ട്) ലൈനിലുള്ള ഫ്രെയിം അവസാനം വീട്ടിലെ ഇലക്ക് മുമ്പിലാണ് കട്ട് പറഞ്ഞത്. അപ്പോ പുറപ്പെട്ടേക്കാം.... ഇന്നെത്താന്‍ പറ്റുന്ന അകലത്തിലേക്ക് ഇന്ന് പോവുക.... ദെല്‍ഹിയോട് വിട പറയുക. അതാണ് ലക്ഷ്യം. ഒരു രാവ് കൂടെ പുലര്‍ന്നാല്‍ പിന്നെ വിട പറയാന്‍ പറ്റാനാവാത്ത വിധം ഈ നഗരം എന്നെ വരിഞ്ഞു മുറുക്കിയേക്കാം എന്ന തിരിച്ചറിവാണ് ഉച്ചേമുക്കാലിനുള്ള ആ പുറപ്പെടലിന്‍റെ കാരണം.... ലക്ഷ്യം, മുണ്ടക്കയം.... ഏത് വഴി, പോണ വഴി ഏതാണോ അത് തന്നെ......

കെട്ടും കിടക്കയും കെട്ടിവെച്ച് യാത്ര പുറപ്പെട്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പോ തീരുമാനമെടുത്തു.... അജ്മീര്‍, അതാണ് ആദ്യലക്ഷ്യം.....

ദെല്‍ഹിയില്‍ നിന്നും കാതങ്ങളകലെയുള്ള അജ്മീറില്‍ ഇന്നലെ പാതിരാത്രിക്കും ശേഷമുള്ള ഒരു സമയത്ത് ഒഴുകി എത്തുമ്പോള്‍ എന്ത് ആത്മവിശ്വാസമാണ് എനിക്കുണ്ടായിരുന്നത് എന്നറിയില്ല. ഹിന്ദി നന്നായി അറിയില്ല. മലയാളത്തിനും അപ്പുറത്ത് തമിഴര്‍ക്ക് പോലും മനസ്സിലാകാത്ത തമിഴും മത്സരപ്പരീക്ഷക്ക് ചാടിക്കടക്കാന്‍ മാത്രം എന്നെ കരുത്തനാക്കിയ ഇംഗ്ലീഷുമാണ് കൈമുതല്‍. വെല്ക്കം റ്റു ഊട്ടി, നൈസ് പ്ലേസസ് ലൈന്‍ മാത്രം......

പക്ഷേ,യാത്രകളിലൂടെ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. ഹിന്ദിവാലക്ക് മലയാളിയുടെ പിടിവാശിയില്ല. തളര്‍ന്നു ചെന്ന് ഒരു മലയാളിയോട് വെള്ളം എന്ന് ചോദിച്ചു നോക്കൂ, എന്തിനാ, തണുത്തതോ അതോ, എത്ര വേണം തുടങ്ങി ഒരു മാതിരി ചോദ്യങ്ങളൊക്കെ കഴിഞ്ഞേ വെള്ളമൊഴുകൂ. ഹിന്ദിവാല അങ്ങിനെ അല്ല. അതായിരുന്നിരിക്കണം എന്‍റെ ആത്മവിശ്വാസം.
അജ്മീര്‍ എന്ന പട്ടണത്തില്‍ ഞാനെത്തുമ്പോഴേക്കും ഒരു ചുള്ളന്‍ ചെക്കന്‍ പള്‍സറില്‍ എന്നെ പിന്‍തുടര്‍ന്ന് തുടങ്ങിയിരുന്നു. താമസിയാതെ അവന്‍ നുമ്മടെ ഇംഗ്ലീഷില്‍ പണി തുടങ്ങി. റൂമുണ്ട്, എങ്ങിനാ എന്നത് തന്നെ ചോദ്യം. അല്പസമയത്തിനുള്ളില്‍ ഞങ്ങ ഡീലായി. ഏതോ ഒരു എ.റ്റി.എമ്മില്‍ നിന്ന് പണവും സംഘടിപ്പിച്ച് മൂന്നാം നിലയിലുള്ള ലോഡ്ജിലേക്ക്. റൂം കിട്ടിയപ്പോ വിശപ്പായി പ്രശ്നം. റൊട്ടിയും എന്തോ കറിയും ഫ്രൈഡ് പപ്പടവും. റൊട്ടി+പപ്പടം ഉഷാര്‍. കറി, തെറ്റു പറയല്ലോ ഓരോ തവണയും അത് വായിലോട്ട് വെക്കുമ്പോഴും വേറേ എന്തോ (അതന്നെ....!!!! :-O)വായിലോട്ട് വെക്കുന്ന സുഖം....

പിന്നെ ഒരുറക്കം..... നേരം വെളുത്ത് എഴുന്നേല്‍ക്കുമ്പോ ശശിത്തിരുമേനിയുടെ പുത്രന്‍റെ ശബ്ദമായിരുന്നു ചെവിയില്‍. അജ്മീറില്‍ പോയാല്‍ പുഷ്കറില്‍ പോണം. ഭാരതത്തിലെ തന്നെ ബ്രഹ്മാവിന്‍റെ ഏകക്ഷേത്രം. എലിക്ക് പാല് കൊടുക്കുന്ന ക്ഷേത്രം. ഒരു പടം ഒക്കെ വേണം. വണ്ടി അങ്ങോട്ട് പായിച്ചു.... അജ്മീര്‍ നഗരത്തെ പിന്നിലാക്കി പുഷ്കറിലേക്കുള്ള ഗ്രാമീണപാതയിലൂടെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍, പിന്നില്‍ പടാപടാ ശബ്ദം..... ചെയിന്‍ കവര്‍ ഖലാഷ്..... ഒരു സൈഡ് തൂങ്ങി ആടുകയാണ്..... സ്പാനര്‍ സെറ്റിലേക്ക് കൈയോടി.... നട്ടുകള്‍ അങ്ങ് ഊരി മാറ്റി... ചെയിന്‍ കവര്‍ അടുത്ത ഡെസ്റ്റ് ബിന്നിലേക്ക്.... സലാം ചെയിന്‍ കവര്‍.....

‘മൂന്ന് വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍. ഇനിയൊരുവശത്ത് ശീതള ഛായ പരത്തിക്കൊണ്ട് ശയിക്കുന്ന തടാകം'. പുഷ്കര്‍ എന്ന കൊച്ചുപട്ടണം രാജ്സ്ഥാന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്‘. തീര്‍ത്ഥയാത്രയും വിനോദ സഞ്ചാരവും സമന്വയിക്കുന്ന കാഴ്ചയാണിവിടെ.

അജ്മീറില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു പട്ടണമാണ് പുഷ്കര്‍. ഹിന്ദു വിശ്വാസികളുടെ അഞ്ച് പ്രധാന ധാമങ്ങളില്‍ ഒന്നാണ് ഈ സ്ഥലം‍. ബദരീ നാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവയ്ക്കൊപ്പമാണ് പുഷ്കറിന്‍റെയും സ്ഥാനം. അവാച്യമായ നിഗൂഢ സൌന്ദര്യമാണ് ഈ പട്ടണത്തിന്‍റെ ആകര്‍ഷണം. നാഗ് പര്‍വതമാണ് പുഷ്കറിനെ അജ്മീറില്‍ നിന്ന് വേര്‍തിരിക്കുന്നത്.

പുഷ്പത്താല്‍ നിര്‍മ്മിതമായ കുളമെന്നാ‍ണ് പുഷ്കര്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം. വജ്രനാഭ് എന്ന രാക്ഷസനെ ബ്രഹ്മദേവന്‍ ഒരു താമരപ്പൂ കൊണ്ട് വധിച്ച സമയത്ത് പൂവിന്‍റെ ഇതളുകള്‍ പുഷ്കറിന് ചുറ്റുമുള്ള മൂന്നിടങ്ങളിലായാണ് വന്ന് പതിച്ചത്. ഇങ്ങനെയാണ് പുഷ്കര്‍ തടാകം രൂപം കൊള്ളുന്നത്.
Pushkar

പുഷ്കര്‍ പരിസരം ഞാന്‍ കരുതിയത് പോലെ വിജനമായിരുന്നില്ല. ആളുകള്‍ ഒഴുകുകയാണ്. നമ്മുടെ ഗുരുവായൂര്‍ ഒക്കെ പോലെ. പുറത്ത് മണല്‍ നിറഞ്ഞ മണ്ണ്. കെട്ടിയിടപ്പെട്ടിരിക്കുന്ന ഒട്ടകങ്ങള്‍. വണ്ടി വെറുത ഒന്ന് പാര്‍ക്ക് ചെയത് ഒന്നു നടന്നു. പുഷ്കറിലെ വിശാലമായ കുളം പരന്നു കിടക്കുന്നു.
പ്രതിഷ്ഠയും വിഗ്രഹവുമൊന്നുമില്ലാത്ത ക്ഷേത്രമാണ് പുഷ്കറില്‍. അല്ലെങ്കിലും ബ്രഹ്മാവിനെ അങ്ങിനെ പ്രതിഷ്ഠിക്കാനാവുമോ....എല്ലാ പൂരപ്പറമ്പുകളിലും നാം കാണുന്ന വിപണി സജീവമാണ് പുഷ്കറില്‍. കരിമൂര്‍ഖനെ കയ്യിലെടുത്ത് മാടിവിളിക്കുന്ന ഒരു സുന്ദരി.... (എല്ലാ സ്ത്രീകളും സുന്ദരികളാണ്. പുരുഷന്മാര്‍ സുന്ദരന്മാരും. നുമ്മടെ ബഷീറും ഞാനുമൊക്കെ ആ ലൈനാ....!!!) പാമ്പിനെക്കണ്ട് പേടിച്ച എന്നെ നോക്കി അവള്‍ കൂട്ടുകാരിയോട് എന്തോ പറഞ്ഞു... അവര്‍ക്ക് ചിരി തന്നെ.... കാലാ മദ്രാസി....

ഈ മദ്രാസിയെക്കാത്ത് ഒരു സുഹൃത്ത് അവിടെ പതുങ്ങി നില്പുണ്ടെന്ന് ‍ഞാനറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിനും മുന്‍പുള്ള മൂന്നാമത്തെ വളവിലാണ് ആ ചങ്ങാതി ഒരു യമഹാ RX1ല്‍ എത്തുന്നത്. യമഹയോട് പണ്ടേ നമഹ പറഞ്ഞിട്ടുള്ള ഞാന്‍ അവന്‍റെ ചിരിയില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യാനൊരിടം, അത് അവന്‍ അവന്‍റെ ഉത്തരവാദിത്തമായി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മുന്‍പ് പാര്‍ക്ക് ചെയ്ത അസുരക്ഷിതമായ ഇടത്ത് നിന്ന് അന്വേഷണം ആരംഭിച്ച എനിക്ക് അവന്‍ ബൈക്കിംഗ് ദേവന്‍റെ പ്രതിരൂപമായിരുന്നു അപ്പോള്‍. ബൈക്ക് പാര്‍ക്ക് ചെയ്യിച്ച് അവിടെ നിന്ന പയ്യനോട് കര്‍ശ്ശന നിര്‍ദ്ദേശം നല്കി എന്നോടൊപ്പം ആശാന്‍ കൂടിയപ്പോ ആശ്വാസത്തിന്‍റെ പുഷ്കര്‍ പര്‍വ്വം തുറന്നു കിട്ടിയ സന്തോഷം എനിക്ക്. പുഷ്കര്‍ കാണുക, പറ്റുക ആണെങ്കില്‍ എലിക്ക് പാല് നല്കുന്ന ആ ക്ഷേത്രത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സിലും കാര്‍ഡിലും പകര്‍ത്തി പിന്മാറുക എന്നതാണ് എന്‍റെ ലളിത ലക്ഷ്യം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. KL രജിസ്റ്റ്രേഷന്‍ വാഹനത്തിലെത്തിയ എന്നോടുള്ള ബഹുമാനം അവന്‍ പ്രകടിപ്പിക്കയും ചെയ്തു. കാശ്മീര്‍, ലേ എന്നൊന്നും പറഞ്ഞ് ആ കൊച്ചു മനസ്സിനെ ഞെട്ടിപ്പിക്കാന്‍ ഞാന്‍ പോയതുമില്ല....
.
വീണ്ടും പുഷ്കറിലെ കുളത്തിനരികിലേക്ക്.... നൂറുകണക്കിനാളുകള്‍ സ്നാനം നടത്തുന്നു.... പുഷ്പങ്ങള്‍ ഒഴുകിനടക്കുന്ന കാവിനിറമുള്ള ഒരു കുളം... പിതൃക്കള്‍ക്കായുള്ള പ്രാര്‍ത്ഥനയാണ് പ്രധാനം.... ഒരു പാട് ആളുകള്‍...

നുമ്മടെ പയ്യന്‍ എന്നെ പതിയെ അടുത്ത മണ്ഡപത്തിലേക്ക് ആനയിച്ചു. അവിടെ സുമുഖനായ മറ്റൊരു ചെറുപ്പാക്കാരന്‍. മൃദുഭാഷി. എന്‍റെ ഭാഷാപ്രശ്നം മനസ്സിലാക്കി അയാള്‍ ഇംഗ്ലീഷില്‍ പേച്ചാരംഭിച്ചു. ഇരിക്കാനാവശ്യപ്പെട്ടു. സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. കുളത്തിന്‍റെ പടവിലിരുന്ന് സ്വാതികനായ ആ ചെറുപ്പക്കാരന്‍ പുഷ്കറിന്‍റെ ചരിത്രം, ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ എല്ലാം പറഞ്ഞു തന്നു. അതിനിടയില്‍ എപ്പോഴോ ഒരു താലം ഞങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ട സുഹൃത്ത് എപ്പോഴോ അവിടെയെത്തിച്ച ഒന്ന്. അതില്‍ നിന്ന് ഒരു പൂവെടുക്കൂ എന്ന് പറഞ്ഞപ്പോഴാണ് സംഗതി വേറേ തലത്തിലേക്കൊഴുകുകയാണ് എന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. പ്രവീണ്‍ എന്ന ആദ്യഭാഗത്തിന്‍റെ രണ്ടാം ഭാഗത്തെയും മൂന്നാം ഭാഗത്തെയും അവരുടെ മരണശേഷമുള്ള ആത്മാക്കളെയും കുറിച്ച് ചോദ്യങ്ങളെത്തി. എന്‍റെ പുരികങ്ങള്‍ വളഞ്ഞിരുന്നുവെങ്കിലും വല്ലാത്ത ഒരു മാനസിക അടിമത്തം എന്‍റെ മേല്‍ ആ മൃദുഭാഷി നേടിക്കഴിഞ്ഞിരുന്നു. അനങ്ങനാവാത്ത വിധം ഞാന്‍ കെട്ടപ്പെട്ടിരിക്കുന്നു. പിന്നെ മന്ത്രോച്ചാരണങ്ങള്‍, ഏറ്റുപറച്ചിലുകള്‍.... ഏതൊക്കെയോ കര്‍മ്മങ്ങളുടെ വിവിധ ഘട്ടങ്ങള്‍....

ഒടുവില്‍ പൂക്കളടങ്ങിയ താലം കുളത്തില്‍ അര്‍പ്പിച്ച് തിരികെ വരാന്‍ കല്പന വന്നു. അനുസരിക്കുക തന്നെ..... തിരികെ വന്നു. വീണ്ടും പുഷ്കറിനെപ്പറ്റിത്തന്നെ ഭാഷണം. രത്നച്ചുരുക്കം ഇതായിരുന്നു. “പുഷ്കര്‍ ക്ഷേത്രവും ട്രസ്റ്റും കേവലം ലാഭം കണക്കാക്കി പ്രവര്‍ത്തിക്കുന്ന ഒന്നല്ല, ഇവിടെ കര്‍മ്മികളായ ഞങ്ങള്‍ ദക്ഷിണ വാങ്ങാറുമില്ല. മറിച്ച് ഇവിടെ സാധാരണക്കാരായ ആളുകള്‍ക്ക് ഭക്ഷണം നല്കാന്‍ ഉള്ള സംഭാവന മാത്രമേ വാങ്ങാറുള്ളൂ”

ആശ്വാസത്തിന്‍റെ കാറ്റ് പോലെ തോന്നിയ ആ വാക്കുകളുടെയുള്ളിലുള്ള അസ്ത്രത്തെപ്പറ്റി അറിയാന്‍ മൂന്നേ മൂന്ന് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.ഏറ്റവും കുറഞ്ഞ സംഭാവന 2500 രൂപയാണ്. പക്ഷേ എന്നെപ്പോലെയുള്ളവരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് അതിനും മേലേ 3500 രൂപയാണ്. കിളി പോയെന്ന് പറയേണ്ടല്ലോ.... നാലാം ക്ലാസ്സ് മുതല്‍ അതികായന്മാരായ സാറന്മാരില്‍ നിന്നും സ്കിപ്പ് ആയിട്ടുള്ള നുമ്മള്‍ക്ക് ഇവിടുന്ന് സ്കിപ്പാവാനാണോ പുതിയ സ്കീമിന്‍റെ ആവശ്യം എന്നാലോചിച്ച് ശങ്കിക്കേണ്ടി വന്നില്ല. നുമ്മടെ സ്കില്ലൊന്നും സ്കില്ലല്ല എന്ന് വല്ല്യ താമസമില്ലാതെ മനസ്സിലായി. നാല് “സാത്വിക”രാണ് ചുറ്റും. രസീതെഴാതെ മൂവ്മെന്‍റ് റെസ്ട്രിക്റ്റഡ് ആണെന്ന് മനസ്സിലായി. എട്ടിന്‍റെ പണിയാണ് കിട്ടിയിരിക്കുന്നതെന്ന് മനസ്സിലായപ്പോ, രാജപ്പനെ ജഗതി അഭ്യസിപ്പിച്ച കരുണം പുറത്തെടുത്തു. അഞ്ഞൂറൂ രൂപയേയുള്ളൂ കയ്യില്‍ പണമായി എന്ന സത്യം പറഞ്ഞു. രക്ഷയുടെ സൈറണ്‍ മുഴങ്ങും എന്ന പ്രതീക്ഷയിലാണ് ഇത് പറഞ്ഞത്. പക്ഷേ ഇമ്മാതിരി തുക്കിടി നമ്പര്‍ വേണ്ടാ എന്ന ഭാവത്തില്‍, കാഴ്ച്ചയില്‍ മാഫിയാശശിയുടെ വെളുത്ത ലുക്കുള്ള സാത്വികന്‍റെ ചോദ്യം വന്നു – “Don’t you have a credit or debit card?”

അപ്പോ അവിടെ വരെ എത്തി. ഇവിടുന്ന് പുറത്ത് കടക്കാനുള്ള പിടിവള്ളി കയ്യില്‍ കിട്ടിയല്ലോ എന്ന് വിചാരിച്ച് “ഉണ്ട്“ അതില്‍ നോക്കാം എന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് അഡ്വാന്‍സ് നല്കി പുറത്തുള്ള എ.ടി.എമ്മിന്‍റെ ലൊക്കേഷന്‍ ഇന്‍ഫോയും ചോയ്ച്ച് പുറത്തേക്കിറങ്ങി ഒരൊറ്റ നടപ്പ്. നേരത്തേ കണ്ട കരിമൂര്‍ഖന്‍റെ കറുപ്പ് തിരിച്ച് നടക്കുമ്പോ അല്പം കൂടിയിരുന്നോ..... കാലാ മദ്രാസിയുടെ ഭയം നോക്കിയുള്ള ചിരി പ്രകടിപ്പിച്ച സുന്ദരിയുടെ സൗന്ദര്യം കൂടി മൂര്‍ഖന്‍ കടം വാങ്ങിയത് പോലെ.....

എ.ടി.എമ്മിന്‍റെ വാതില്‍ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് മനസ്സിലായത് എന്‍റെ കാലടികള്‍ക്ക് പുറകേ ആ യമഹാ സ്പര്‍ശമുണ്ടെന്ന്. എ.ടി.എമ്മിലെ എന്‍റെ ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന രണ്ട് കണ്ണുകള്‍ പുറത്ത്...... മെഷീന്‍ ഒരിക്കലും പുറത്തേക്ക് പണം തരാന്‍ സാദ്ധ്യത ഇല്ലാത്ത ഇടപാടുകളുമായി ഞാന്‍ അകത്ത്...... ആത്മവിശ്വാസം നാലായി മടങ്ങി അടിവസ്ത്രത്തിന്‍റെ മടക്കിലേക്ക് ചുരുണ്ട് കയറുന്ന ചില നിമിഷങ്ങള്‍.... ഒരൊന്നാന്തിര മാഫിയയുടെ ഉള്ളില്‍ ചെന്ന് പെട്ടത് പോലെ...... പാല്‍ കുടിക്കുന്ന എലികളും, ബ്രഹ്മാവ് മനസ്സിലില്ലാത്ത ചില നിമിഷങ്ങള്‍......

ഒടുവില്‍ എന്‍ട്രന്‍സ് പരീക്ഷാ റിസല്‍ട്ട് വന്ന ദിവസം സ്വയം മുഖത്തുണ്ടാക്കി വീട്ടില്‍ അവതരിപ്പിച്ച നാടകത്തിലെ അതേ മുഖഭാവവുമായി ഞാന്‍ പുറത്തേക്ക്..... വിമ്മിട്ടമുണ്ടായിട്ടും കാര്യം നടക്കാതെ ശൗചാലയത്തിന്‍റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുമ്പോഴുള്ള അതേ വൈക്ലഭ്യവും ആയിരുന്നിരിക്കണം മുഖത്തപ്പോള്‍...... അക്കൗണ്ടില്‍ പണം ഇല്ലെന്നും ചേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഉച്ച തിരിഞ്ഞേ പണം വരൂ എന്നും കണ്ണടച്ചൊരടി.... നാട്ടില്‍ വരേ വണ്ടി ഓടിച്ചെത്താനുള്ള കാശേ കയ്യിലുള്ളൂ എന്നും ഇപ്പോ രസീതെഴുതിയ വകയില്‍ മുന്‍കൂര്‍ നല്കിയ അഞ്ഞൂറ് രൂപാ വഴിച്ചിലവിലെ ഏതിനത്തില്‍ കുറക്കുമെന്ന ആശങ്കയാണ് വയറിനെ കത്തിക്കുന്നതെന്നുമൊന്നും ഈ ചെക്കനോട് പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള ബോദ്ധ്യത്തിലുമാണ് ഈ കിക്ക് തൊടുത്തത്. ചെക്കന്‍ കനിഞ്ഞു. പക്ഷേ മൊബൈല്‍ നമ്പര്‍ തരൂ,ഉച്ചക്ക് വിളിച്ച് ഓര്‍മ്മിപ്പിക്കാം എന്നായി.

ആശ്വാസം... ഇവന്‍ എന്നെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കുമല്ലോ..... അത് തന്നെ ആശ്വാസം.... ഇവിടുന്ന് പോയാല്‍ പിന്നെ എന്ത് നോക്കാന്‍.... നമ്പര്‍ കൊടുത്തു, നാട്ടിലെ പോലീസുകാരെപ്പോലെ വിളിച്ച് ബെല്ലടി കേട്ട് ഉറപ്പാക്കിയിട്ടേ ആശാന്‍ എന്നെ വിട്ടുള്ളൂ എന്ന് മാത്രം....

15 കിലോമീറ്റര്‍ അകലെയുള്ള അജ്മീറിലേക്ക് തിരികെ വണ്ടി ഓടിക്കുമ്പോ, മനസ്സില്‍ കഴിഞ്ഞ നിമിഷങ്ങളി‍ല്‍ അനുഭവിച്ച ഭയത്തിന്‍റെ ആഴം അളക്കയായിരുന്നു.... ഇനി ലോഡ്ജ് മുറി വെക്കേറ്റ് ചെയ്ത്, പുഷ്ക്കറിലെ സാത്വികരുടേയും സുഹൃത്തിന്‍റെയും കയ്യെത്താത്ത ദൂരത്തേക്ക് നാഷണല്‍ ഹൈവേയിലൂടെ പറന്നു പോകണം..... എന്‍റെ നാടിനോട് അടുത്ത് ചെന്നിരുന്ന് ഇതൊക്കെ ഓര്‍ത്ത് ഒരു ഗ്ലാസ്സ് തണുത്ത നാരാങ്ങാവെള്ളം കുടിക്കണം.....

പോകാനിരിക്കുന്ന വഴിയില്‍ പതിയിരിക്കുന്ന സന്ദിഗ്ധതകളെക്കുറിച്ച് അറിയാതെ അജ്മീറിലെ ലോഡ്ജിലേക്ക് പായുകയായിരുന്നു ഞാന്‍.......
(തുടരും)

Tuesday, November 1, 2011

കിനാവുറങ്ങുന്ന വഴിയിലൂടെ.......

വിവാഹനിശ്ചയവും വിവാഹവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്ന ഒരു കാലമായിപ്പോയല്ലോ ഇത്. ഇരുപത്തിനാലാം തിയതി വിളിച്ചിട്ട് ഇരുപത്തിയേഴാം തീയതി കല്യാണമാണെന്ന് ഒരു (പെണ്‍)സുഹൃത്ത് പറഞ്ഞപ്പോള്‍ അതുകൊണ്ടുതന്നെ അതിശയം തോന്നിയില്ല. ഗുരുവായൂരാണ് കല്യാണം എന്ന് പറഞ്ഞപ്പോള്‍ വര്‍ഷാന്ത്യത്തില്‍  ഒന്നിനും താഴെ നില്ക്കുന്ന അവധിപുസ്തകം മനസ്സിലേക്ക് വന്നു. വീണ്ടും ശമ്പളരഹിത അവധിയുടെ അക്കൗണ്ടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് അപ്പോളാണ് മനസ്സിലായത്...

ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നാണല്ലോ.. ;) അത് കൊണ്ട് തന്നെ ഗുരുവായൂരിലെ കല്യാണത്തിനു ശേഷം അന്ന് പിന്നെ എങ്ങോട്ട് എന്ന ചോദ്യം ഉയര്‍ന്നു വരാന്‍ മണിക്കൂറൊന്നെടുത്തില്ല. ചാവക്കാട് മുതല്‍ ഊട്ടി വരെയുള്ള എല്ലാ സാദ്ധ്യതകളും അളന്നുകൊണ്ടിരിക്കവെയാണ്, യദു എന്ന ചുള്ളന്‍ Xbhpയുടെ വാഗമണ്ണിലെ കൂട്ടുകൂടലില്‍ വെച്ച് തന്‍റെ ഒരു പഴയ മൂന്നാര്‍-വാല്‍പ്പാറ-അതിരപ്പള്ളി യാത്രയുടെ വര്‍ണ്ണന ഓര്‍മ്മയിലേക്ക് വന്നത്.  ഒപ്പം പഴയ ചില ഓര്‍മ്മകളും. ഈ പുതിയ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിന്‍റെ പാതിക്ക് ശേഷമെപ്പോഴോ ആയിരുന്നു ബജാജ് പള്‍സറില്‍ ഒരു സുപ്രഭാതത്തില്‍ മൂന്നാറില്‍ നിന്നാരംഭിച്ച് വാല്‍പ്പാ റ, ആതിരപ്പള്ളി വഴി കാലടിയില്‍ എത്തിയ ഒരു യാത്ര... ഏതൊരു യാത്രികനെയും മോഹിപ്പിക്കുന്ന മോഹിനിയായി ഇണ ചേര്‍ന്ന് കിടക്കുന്ന, ആളിയാര്‍ മുതല്‍ വാല്‍പാറ വഴെയുള്ള മഞ്ഞു വീഴുന്ന പാത... ഏതൊരു തിരിവിലും ഒറ്റയാനെ പ്രതീക്ഷിക്കാവുന്ന പടര്‍ന്നു കിടക്കുന്ന വനം.... നൊടിയിടയില്‍ പ്ലാനിന്‍റെ  പാതിയും തയ്യാറായി എന്ന് പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല.... പക്ഷേ ബാലികേറാമല ബാക്കി പാതിയായിരുന്നു. പോക്കറ്റിലെ പഴ്സിലേക്ക് ചൂണ്ടുവിരലിന്‍റെ അങ്ങേയറ്റം വരെ എത്തിച്ചുനോക്കിയപ്പോളാണ് സ്വപ്നവും യാഥാര്ത്ഥ്യവും തമ്മിലുള്ള അകലം മനസ്സിലായത്.... ഗ്രിപ്പുള്ള പുതിയ മുന്‍ ടയറിനോട് പിണങ്ങി നീങ്ങുന്ന പിഞ്ചുകുഞ്ഞിന്‍റെ മോണപോലുള്ള പിന്‍ടയറാണ് ഒന്നാമത്തെ വില്ലനായി തലപൊക്കിയത്... അതും കഴിഞ്ഞിട്ടു വേണം ഇന്ധനം.... “അല്ലാഹു വലിയ വാഹനങ്ങളിലും ചിലപ്പോള്‍ സഞ്ചരിക്കും” എന്ന് ബെന്യാമീന്‍ പറയുന്നതു പോലെ വ്യാസ് സുകുമാരന്‍ എന്ന സുഹൃത്ത് കനിഞ്ഞു. മുന്നിലെയും പിന്നിലെയും പുതിയ ടയറുകളുടെ ബലത്തിലും വഴി തെറ്റി പോക്കറ്റിലേക്ക് കയറി വന്ന വേറേ ചില ഗാന്ധികളും നല്കിയ ആത്മവിശ്വാസമാണ് ഇരുപത്തിയേഴാം തിയതി രാവിലെ നാലേകാല്‍ മണിക്ക് ചിലക്കുന്ന അലാറത്തിലേക്ക് സംഗതികള്‍ എത്തിയത്. നാലേകാലിന്‍റെ അലാറം നല്കിയ സന്ദേശം കാലുകളെ ചലിപ്പിച്ചത് പക്ഷേ അഞ്ചേകാലിനാണ്.... തണുപ്പുള്ള പ്രഭാതത്തില്‍ 198 കിലോമീറ്ററകലത്തേക്കുള്ള യാത്രയുടെ തുടക്കം. പതിനൊന്ന് മണിക്കുള്ള മുഹൂര്ത്തംക കണക്കാക്കിയുള്ള യാത്ര.... ഈരാറ്റുപേട്ടയും കടന്ന് തൊടുപുഴയിലെത്തുമ്പോള്‍ സമയം ഏഴര... വിസ്താരമുള്ള ഗട്ടറുകളില്ലാത്ത പാത, സ്വാഭാവികമായും ആക്സിലേറ്റര്‍. കേബിളിലെ സമ്മര്‍ദ്ദം വര്ദ്ധിപ്പിക്ക തന്നെ ചെയ്തു..... ഫലം... പറഞ്ഞേറ്റതിനും ഒന്നേ കാല്‍ മണിക്കൂര്‍ മുന്‍പ് ഗുരുവായൂരില്‍.....

[caption id="attachment_191" align="aligncenter" width="692" caption="ഗുരുവായൂര്‍ കേശവന്‍റെ പ്രതിമ"][/caption]

പതിനൊന്നേമുക്കാലിന് പാല്‍പായസം കുടിച്ച നാലാമത്തെ ഗ്ലാസ്സിന് പിന്നാലെ വെള്ളം ഒഴിഞ്ഞ അഞ്ചാമത്തെ ഗ്ലാസ്സ് താഴെ വെക്കുമ്പോഴേക്കും തലച്ചോറില്‍ നിന്നും പായ്ക്ക് അപ്പ് കമാന്‍റ് പുറപ്പെട്ടു കഴിഞ്ഞിരുന്നു.......യാത്ര, അഭിവാദ്യങ്ങള്‍ എന്നിവക്ക് പതിനഞ്ച് മിനുട്ട്.... പന്ത്രണ്ട് മണിക്ക് വീണ്ടും റോ‍ഡിന്‍റെ സുഖത്തിലേക്ക്........................

തൃശ്ശൂര്‍ നഗരം പിന്നിടുമ്പോള്‍ ഹെല്മെറ്റ് വൈസറില്‍ വീണ മഴത്തുള്ളികളാണ് വരാനിരിക്കുന്ന പെരുമഴയെക്കുറിച്ചറിയിച്ചത്.നാഷണല്‍ ഹൈവേയിലെത്തുമ്പോഴേക്കും മഴ അതിന്‍റെ സംഹാരതാണ്ഡവം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒന്നരമണിക്കൂര്‍ ഹൈവേക്കരികിലെ കടത്തിണയില്‍.... കെട്ടിപ്പൊതിഞ്ഞ ബാഗിലെ ലാപ്ടോപ്പും ക്യാമറയും നല്കിയ ഭയത്തിന്‍റെ മുകളിലിരുന്ന ഒന്നരമണിക്കൂ‍ര്‍..... മഴ വഴിമാറിത്തന്നിട്ട് തുടരാന്‍ കഴിയില്ല എന്ന വ്യക്തമായപ്പോള്‍ മഴയെ അവഗണിച്ച് പ്ലാസ്റ്റിക് കവറുകള്‍ നല്കിയ ആത്മവിശ്വാസത്തില്‍ യാത്ര തുടര്ന്നു....

അഞ്ചുമണിക്കാണ് അതിരപ്പള്ളിയിലെത്തുന്നത്.... നേരേ ഒരു മുറിയാണന്വേഷിച്ചത്... കാരണം ലളിതം. നനയാത്തതായി ശരീരത്തില്‍ ഒരിഞ്ചു പോലും ബാക്കിയില്ല.... കാലിനും ഷൂവിനുമിടയില്‍ ഒരു സാഗരം തന്നെ അവശേഷിക്കുന്നു എന്ന ഓര്‍മ്മ പ്പെടുത്തലും....Motorcycle Diaries ഒരിക്കല്‍ കൂടി ലാപ്ടോപ്പിന്‍റെ സ്ക്രീനില്‍... കഴിഞ്ഞു പോയ മണിക്കൂറിലെ പേമാരിയെ നിസ്സാരവല്ക്കനരിക്കുന്ന യാത്രാനുഭവം കണ്ടു തീരുമ്പോഴേക്കും രാവിലെ യാത്ര തുടരാന്‍ തയ്യാറായ മനസ്സുമായി ഉറക്കത്തിന്‍റെ കയത്തിലേക്ക്.....

ഏഴുമണിക്കേ ഉറക്കം തെളിഞ്ഞുള്ളൂ.... ജനലിനിടയിലൂടെ പുറത്തേക്ക് ഒരു നോട്ടമെറിഞ്ഞു...... നേരം വെളുക്കാത്തതാണോ സൂര്യനെ കാര്‍മേഘങ്ങള്‍ ഘെരാവോ ചെയ്തതാണോ എന്നൊന്നും പിടികിട്ടുന്നില്ല....എന്തായാലും ഒരു തരി സൂര്യതാപം പോലും ഭൂമിയിലെത്തുന്നില്ലെന്നുറപ്പ്.. എന്തായാലും യാത്ര തുടരാനുള്ള തയ്യാറെടുപ്പുകളിലേക്ക്....ബാഗുകള്‍ വീണ്ടും പഴയ ബന്ധനങ്ങളിലേക്ക്....

ആതിരപ്പള്ളി വെള്ളച്ചാട്ടം....

[caption id="attachment_152" align="aligncenter" width="500" caption="ആതിരപ്പള്ളി വെള്ളച്ചാട്ടം"][/caption][caption id="attachment_153" align="aligncenter" width="1024" caption="ആതിരപ്പള്ളി വെള്ളച്ചാട്ടം"][/caption]



[caption id="attachment_172" align="alignnone" width="225" caption="ആതിരപ്പള്ളി-വാഴച്ചാല്‍ പാത"][/caption]

എട്ടരക്കാണ് ചെക്ക് പോസ്റ്റിലെത്തിയത്.....നേരത്തെ വന്നപ്പോളുണ്ടായിരുന്നതില്‍ നിന്നും ചെറിയ മാറ്റങ്ങള്‍..... മുമ്പ് പേരും വാഹനത്തിന്‍റെ വിവരങ്ങളും ഒപ്പും രേഖപ്പെടുത്തി പോകലായിരുന്നു രീതി.... ഇപ്പോള്‍ ഒരു സ്ലിപ്പ് കൂടി പൂരിപ്പിച്ച് നല്കുന്നുണ്ട്... എത്ര പ്ലാസ്റ്റിക് സാധനങ്ങള്‍ ബാഗുകളിലുണ്ട് എന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്ലിപ്പ് മലക്കപ്പാറയിലെ ചെക്ക് പോസ്റ്റില്‍ നല്കണമെന്നും സ്ലിപ്പില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും കാട്ടില്‍ ഉപേക്ഷിക്കരുതെന്ന നിര്ദ്ദേശവും ലഭിച്ചു......

[caption id="attachment_161" align="aligncenter" width="300" caption="വനം"][/caption]

കാടിന്റെ‍ ഊഷരതയിലേക്ക് പതിയെ.... വാല്‍പ്പാറയിലേക്ക് 85 കിലോമീറ്റര്‍ ദൂരം.... വഴി പഴയതിനേക്കാള്‍ മോശമായിട്ടില്ല എന്ന് യാത്ര തുടങ്ങിയപ്പോഴേ ബോദ്ധ്യപ്പെട്ടു.... പണ്ട് ഈ വഴിയേ ആദ്യമായി വരുമ്പോള്‍ ആനയെക്കണ്ടിട്ടുണ്ട്.. പിന്നീടൊരിക്കല്‍ കാട്ടുപോത്തിനെയും... എന്നാല്‍ പിന്നീട് പലവട്ടം ഈ വഴി വന്നിട്ടുണ്ടെങ്കിലും ഒരു മൃഗത്തെയും കണ്ടിട്ടില്ല. ഇപ്രാവശ്യവും പ്രതീക്ഷ കുറക്കുന്നതു പോലെ തൊട്ടു മുന്‍പേ പോയ ഒരു ഇന്‍ഡിക്ക കാറും എതിര്‍ദിശയില്‍ നിന്നു വന്ന ട്രാന്‍സ്പോര്‍ട്ട് ബസും  ഇപ്രാവശ്യവും വഴിയില്്ട മൃഗങ്ങളുണ്ടാവില്ല എന്നുറപ്പിച്ചു... കാട്ടില്‍ മൃഗങ്ങളെ നേരിട്ടു കാണുക എന്നത് ഭാഗ്യമാണ് എന്ന് കാടുകയറാന്‍ തുടങ്ങിയ കാലത്തേ പഠിച്ചിരുന്നത് കൊണ്ട് പരിഭവമില്ലാതെ യാത്ര തുടര്‍ന്നു....കാടു തന്നെ ഒരു വലിയ അനുഭവമാണെന്ന് ഒരു പ്രാവശ്യമെങ്കിലും ഈ വഴി പോയിട്ടുള്ളവര്‍ക്ക് അറിയാം..... കോടമഞ്ഞിറങ്ങുന്ന വനമാണ് മുന്‍പിലേക്ക്. വര്‍ഷങ്ങളായി വാഹനങ്ങള്‍ക്ക് പ്രവേശനങ്ങളുള്ള വനപ്രദേശമായതിനാല്‍ സ്വാഭാവികമായും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പകല്‍സമയത്ത് ഇപ്പോള്‍ ഉണ്ടാവാറില്ല. പക്ഷേ, ഈ വനം തുടരുന്നത് ഇടതു വശത്ത് പറമ്പിക്കുളത്തേക്കും വലത് വശത്ത് ചിന്നാര്‍ കാടുകളിലേക്കുമാണെന്ന് അറിയുമ്പോളാണ് ഈ വനത്തിന്‍റെ ജൈവവൈവിധ്യത്തെക്കുറിച്ച് ബോദ്ധ്യപ്പെടൂ. ശുദ്ധവായു എന്നത് മൂക്കിലൂടെ അരിച്ചെത്തുന്നത് തിരിച്ചറിയാം..... നഗരവാസികള്‍ക്ക് അദ്ഭുതം തോന്നുന്ന അനുഭവം......

ഇല്ലിക്കാടുകളും കണ്ണെത്താപ്പൊക്കം വരെ ഉയര്‍ന്നു  നില്ക്കുന്ന മരങ്ങളും കാട്ടുചോലകളും മനസ്സിനും കണ്ണുകള്‍ക്കും ശരീരത്തിനും നല്കുന്ന ശീതളിമയില്‍ യാത്ര മുന്നോട്ട്..... കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ മുന്‍പില്‍  മൂന്ന് ബൈക്കുകള്‍... തമിഴ്നാട്ടില്‍ നിന്നുള്ള ആറുപേര്‍, കയ്യില്‍ കാനോണ്‍; അതിരുകളില്ലാത്ത യാത്ര ആസ്വദിക്കുന്ന അപരിചിതരായ ആറു പേര്‍...

[caption id="attachment_153" align="aligncenter" width="1024" caption="അപ്പര്‍ ഷോളയാര്‍ ഡാം"][/caption]



കാടിനുള്ളില്‍ വളരെ കുറച്ച് സമയം ഫോട്ടോക്ക് വേണ്ടി ചിലവഴിച്ച് 11 മണിക്ക് മലക്കപ്പാറയിലെത്തി.... പ്രതീക്ഷിച്ചതുപോലെ ബാഗുകള്‍ പരിശോധിക്കപ്പെട്ടില്ല. വാഴച്ചാലിലെ ചെക്ക് പോസ്റ്റില്‍ വെച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പുതിയ രീതികളെക്കുറിച്ച് തോന്നിയ സന്തോഷം അസ്ഥാനത്താണെന്നു തോന്നിയ നിമിഷം..... ലൈസന്‍സ് കാണിച്ച് ഞാന്‍ ഞാന്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തി യാത്ര തുടര്‍ന്നു ....

ഇനിയുള്ള യാത്ര പൊളിയാത്ത വഴികളിലൂടെയാണ്. സ്ഥിരമായി പോകുന്ന വഴിക്ക് പകരം ഷോളയാര്‍ ഡാം വഴിയാക്കി യാത്ര. ഷോളയാര്‍ ഡാമിന്‍റെ മുന്‍പില്‍ എത്തിയതോടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടു. ഈ ചിത്രങ്ങള്‍ നിങ്ങളെയും അത് ബോദ്ധ്യപ്പെടുത്തും എന്ന് കരുതുന്നു....

[caption id="attachment_171" align="aligncenter" width="300" caption="ഷോളയാര്‍ ഡാം"][/caption][caption id="attachment_174" align="aligncenter" width="1024" caption="മലക്കപ്പാറക്കും ഷോളയാര്‍ ഡാമിനും മദ്ധ്യേ..."][/caption][caption id="attachment_159" align="aligncenter" width="1024" caption="ഷോളയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശം..."][/caption][caption id="attachment_160" align="aligncenter" width="1024" caption="ഷോളയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശം..."][/caption][caption id="attachment_156" align="aligncenter" width="1024" caption="ചിത്രം വരക്കുന്ന മേഘങ്ങള്‍"][/caption]

വാല്‍പ്പാ റ.... അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ചെറുപട്ടണം.പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് വാല്പാറ. ഒറ്റനോട്ടത്തില്‍ വാല്‍പ്പാറ-മലക്കപ്പാറ ഭാഗം മൂന്നാറിന് സമമാണ്.സൗകര്യങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ ഉള്ളൂ എന്ന് മാത്രം. 100 വര്ഷം മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയില കൃഷി ആരംഭിച്ചത്.

വാല്‍പ്പാ റ പട്ടണം കടന്ന് പുറത്തെത്തിയപ്പോളാണ് മാനത്തേക്ക് അറിയാതെ കണ്ണോടിയത്....കാര്‍മേഘങ്ങള്‍ വിദൂരത്ത് നിന്ന് വിരുന്നുവരുന്നത് കണ്ടപ്പോള്‍ തലേദിവസത്തെ പെരുമഴയെ ആണ് മനസ്സിലേക്ക് കൊണ്ടുവന്നത്... ലോ‍ഡ്ജിലെ തൊട്ടടുത്ത റൂമില്‍ കഴിഞ്ഞ തമിഴാനാട്ടുകാരന്‍ സ്വന്തം നാട്ടില്‍ ഒരാഴ്ച്ചയായി മഴയാണെന്ന് സംസാരമദ്ധ്യേ പറഞ്ഞത് മനസ്സില്‍ മിന്നിമറഞ്ഞു.... ഇനിയും ഉണങ്ങാത്ത ജീന്‍സും നനവു മാത്രം നല്കുന്ന ഷൂവും മനസ്സിനെ വിറപ്പിക്കാന്‍ തുടങ്ങി...പക്ഷേ യാത്രകളിലൂടെ മനസ്സിലുറച്ച ഒരു കാര്യമുണ്ട്. മലമുകളിലെ കാലാവസ്ഥ സമതലത്തില്‍ അതേപോലെ തന്നെ ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ തരമില്ല..... ആവതും വേഗം മലയിറങ്ങുക തന്നെ ശരണം...

[caption id="attachment_177" align="aligncenter" width="1024" caption="വിരുന്നിനെത്തുന്ന കാര്‍മേഘങ്ങള്‍"][/caption]

ആതിരപ്പള്ളി- പൊള്ളാച്ചി യാത്രയുടെ ഹൃദയഭാഗം വാല്‍പ്പാറ മുതല്‍ ആളിയാര്‍ വരെയുള്ളതാണ്..40 ഹെയര്പി ന്നുകളാണ് കാത്തിരിക്കുന്നത്. അതും സാധാരണ ഹെയര്‍പിന്‍ വളവുകളെപ്പോലെ 40 എണ്ണം ഒറ്റയടിക്കല്ല. പാതിയോളമെണ്ണങ്ങള്‍ താഴേക്കും മുകളിലേക്കുമായി... അതായത് എവിടെനിന്ന് എങ്ങോട്ടുപോയാലും കയറ്റത്തിലും ഇറക്കത്തിലും ഉള്ള ഹെയര്‍പിന്നുകള്‍ കണ്ടു കൂടിയേ മതിയാകൂ.....1866 ല്‍ മാത്യു ലോം സായ്പാണ് വാല്‍പാറ പൊള്ളാച്ചി റോ‍ഡ് രൂപകല്പന ചെയ്തത്. വന്‍പാറക്കെട്ടുകള്‍  മുറിച്ച് ഒരുക്കിയ പാത തമിഴ്നാട് സര്‍ക്കാരിന്‍റെ കരുതല്‍.....

40, 39,38…..35. കടുവകളുടെ സ്വന്തം വനമാണ്..... പകല്‍ കടുവയുടെ പൊടി പോലും കാണില്ല.

ചെറുവെള്ളച്ചാട്ടങ്ങള്‍ കണ്ണിനു കൗതുകം പകരുന്ന യാത്ര.... മലയുടെ ഉച്ചിയിലേക്ക് കയറുന്ന ആദ്യത്തെ 12 ഹെയര്‍പിന്നുകള്‍..... പിന്നെ താഴേക്ക് 28 ഹെയര്‍പിയന്നുകള്‍ . ഇറക്കം തുടങ്ങിയപ്പോള്‍ കാലാവസ്ഥ മാറിത്തുടങ്ങി... മഴമേഘങ്ങള്‍ നീങ്ങിത്തുടങ്ങി.... കോടമഞ്ഞ് കടന്നുവരുകയും ക്രമേണ കുറയുകയും ചെയ്തു. ക്രമേണ ചൂട് കടന്നുവന്നു തുടങ്ങി....

20…19…18…17…16…16…16…16…. പതിനാറാമത്തെ ഹെയര്പിന്നില്‍ പെട്ടെന്നാണ് ഫ്രീസായിപ്പോയത്.... Butterfly Effect........... വഴിയരികില്‍ ഇരുകൈകളും വിടര്‍ത്തി നില്ക്കു ന്ന AJ എന്ന ജയമോഹന്‍ ചേട്ടന്‍....മുന്‍പില്‍ കൊച്ചു എന്ന വിവേക്... വളവില്‍ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന മട്ടില്‍ എന്‍റെ ബൈക്ക്........... രണ്ടാഴ്ച്ചകള്‍ക്കു മുന്‍പ് കൊച്ചിയില്‍  നിന്നും പുത്തനോയി ഓടിത്തുടങ്ങിയ കരിസ്മയാണ് നിലത്ത്..... വേദനിപ്പിക്കുന്ന സ്ക്രാച്ചുകള്‍ കവിളുകളില്‍..... വര്‍ത്തമാനത്തിലേക്ക് തിരിച്ചുവന്നപ്പോഴാണ് ആ പതനം ഒന്നര വര്‍ഷത്തിനു മുന്‍പ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്..... കൊച്ചിയില്‍ നിന്നും ഏര്‍ക്കാടിനു പോയ വഴിക്ക് ഒരു ചെറിയ സ്ലിപ്പ്....

[caption id="attachment_163" align="aligncenter" width="1024" caption="ആളിയാര്‍ ഡാം"][/caption]

16 ല്‍ നിന്നും 15….14 വഴി പതിമൂന്നാം വളവില്‍ വ്യൂ പോയിന്‍റില്‍ ഒരു നിര്‍ത്തല്‍.... ലോം വ്യൂ പോയിന്‍റ്.... താഴെ, പരന്നു കിടക്കുന്ന ആളിയാര്‍ ജലസംഭരണി... വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാത.... വെയിലിലും പ്രണയ പരവശരായ രണ്ട് ജോ‍‍ഡികളെയും വിരുന്നുകാര്‍ വലിച്ചെറിയുന്ന ആഹാരത്തിനായി കാത്തിരിക്കുന്ന വാനരസംഘങ്ങളെയും പിന്നില്‍ ഉപേക്ഷിച്ച് ആളിയാര്‍ ഡാമിന്‍റെ പരപ്പിലേക്ക് പതിയെ നീങ്ങി.... വഴിയില്‍ Monkey Falls .... തമിഴ്നാട്ടില്‍ ചെറിയ ജലസ്രോതസ്സുകളില്‍ പോലും എപ്പോഴുമുള്ളതു പോലെ നല്ല തിരക്ക് ഇവിടെയും...... ആളിയാറിന്‍റെ പരപ്പില്‍ നിന്നും നേരേ പൊള്ളാച്ചി റോ‍‍ഡിലേക്ക്.....

[caption id="attachment_149" align="aligncenter" width="1024" caption="ആളിയാര്‍ ഡാം"][/caption]

അടുത്ത ലക്ഷ്യം ഉഡുമല്‍പേ ട്ട റോഡാണ്..... ആളിയാര്‍ കഴിഞ്ഞ് അടുത്ത ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നേരേ... പൊള്ളാച്ചി അയല്‍വക്കത്തായതിന്‍റെ ഗുണം അറിഞ്ഞുതുടങ്ങി.... പൊള്ളാച്ചിയിലെ കാറ്റ് എന്നേക്കാളുമധികം വണ്ടി നിയന്ത്രിക്കാന്‍ തു‍ടങ്ങി....ഇടത്തേക്കുള്ള വളവ് അതിന്‍റെ രസത്തില്‍ ആസ്വദിച്ചു വന്നപ്പോഴാണ് കാറ്റ് ബൈക്കിനെ മറിച്ചുകളയും എന്ന് മനസ്സിലായത്...

ദളിയും കുറിച്ചിക്കോട്ടയും കടന്ന് അമരാവതിയിലെത്തുമ്പോള്‍ സമയം 2.15… പന്ത്രണ്ട് കിലോമീറ്ററിന് ശേഷമുള്ള ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തി വീണ്ടും മുന്നോട്ട്.......................... രാവിലെ 9 മണിക്ക് വാഴച്ചാലില്‍ നിന്നും കഴിച്ച രണ്ട് അപ്പം ശരീരവുമായി സന്ധിയിലായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. അടുത്ത അരമണിക്കൂര്‍ കൊണ്ട് മറയൂരിലെത്തി സ്ഥിരം ഹോട്ടലില്‍ നിന്നും ഭക്ഷണം....

[caption id="attachment_135" align="aligncenter" width="692" caption="അമരാവതി ഡാം"][/caption]

മൂന്നാര്‍..........

വൈകുന്നേരം അഞ്ചിന് മൂന്നാറില്‍.................മൂന്നാറിനെക്കുറിച്ച് എന്ത് പറഞ്ഞു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്ന് പിടിയില്ലാത്തവണ്ണം പ്രണയത്തിലായിപ്പോയ മൂന്നാര്‍..... സീസണ്‍ വ്യത്യാസമില്ലാതെ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സ്ഥലമായി മാറിയ മൂന്നാറില്‍ ഒരു രാത്രി കൂടി....

29.10.2011…. കഴിഞ്ഞ ഒരു വര്‍ഷം പടിയിറങ്ങുകയാണ്.... ഒരു വയസ്സു കൂടി പൂര്‍ത്തി യാകുന്നു എനിക്ക്.... അതും ഒരു യാത്രമദ്ധ്യത്തിലാണ്.... മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ തന്നെ സംഭവിച്ച ഒന്ന്....

പിറ്റേ ദിവസം രാവിലെ 7 മണിക്ക് മൂന്നാറിനോട് വിട ചൊല്ലി... കരയില്‍ ഏകയായ കാമുകിയെപ്പോലെ മൂന്നാര്‍ പിന്നില്‍ മറഞ്ഞു.... 10 മണിക്ക് വീട്ടിലെത്തുമ്പോള്‍ ഓഡോ മീറ്ററില്‍ 670 കിലോമീറ്റര്‍.... റോഡിനോടും പ്രകൃതിയോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി ജീവിതത്തിന്‍റെ അടുത്ത ഏടിലേക്ക്.............................



===========================================================================================

പിന്‍കുറിപ്പുകള്‍.....

1. ചാലക്കുടിയില്‍ നിന്നും ആതിരപ്പള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ട് വാല്പ്പാറ വഴി ആളിയാറിലെത്താം.ചാലക്കുടിയില്‍ നിന്നും വാല്പ്പാറ വരെ 120 കിലോമീറ്ററാണ് ദൂരം. ഈ റൂട്ടില്‍ തമിഴ്നാട്, കേരള സര്‍ക്കാരുകളുടെ ബസ് സര്‍വ്വീസുണ്ട്. ആളിയാറില്‍ നിന്നും പറമ്പിക്കുളം,കോയമ്പത്തൂര്‍,ഷോളയാര്‍,പൊള്ളാച്ചി, കൊടൈക്കനാല്‍, പളനി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് പോകാം

2. ചാലക്കുടി വിട്ടാല്‍ പെട്രോള്‍ പമ്പ് വാല്പ്പാറയിലേ ഉള്ളൂ. 120 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ പമ്പുകള്‍ ഇല്ല.

3. വനപാതകളില്‍ ഇടക്ക് ഇറങ്ങുന്ന സ്ഥലം സുരക്ഷിതമെന്ന് ഉറപ്പാക്കണം. (ഇറങ്ങരുത് എന്നതാണ് ഔദ്യോഗിക നിര്ദ്ദേശം)

4. വാഴച്ചാലില്‍ നിന്ന് മലക്കപ്പാറ എത്തുന്നത് വരെ ഭക്ഷണവും ചായയും കിട്ടില്ല. വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലത്.

5. വാല്‍പ്പാ റയില്‍  താമസിക്കാന്‍

I. ഹോട്ടല്‍  ട്രീറ്റ് - 04253 222981

II. ഹോട്ടല്‍ കൃഷ്ണ - 04253 222387

III. ഹോട്ടല്‍ ഗ്രീന്‍ഇന്‍ - 04253 222861;04253 222862;04253 222863

============================End of the blog=====================================================

 

Wednesday, July 13, 2011

Salt N Pepper



സംവിധാനം- ആഷിക് അബു

നിര്‍മ്മാണം- ലുകാസം ക്രിയേഷന്‍സ്

കഥ- ശ്യാം പുഷ്ക്കരന്‍്, ദിലീഷ് നായര്‍

സംഗീതം- ബിജി ബാല്‍, അവിയല്‍

ക്യാമറ- ഷൈജു ഖാലിദ്

എഡിറ്റര്‍- വി.സാജന്‍

കലാസംവിധാനം- സുരേഷ് കൊല്ലം

താരങ്ങള്‍- ലാല്‍, ആസിഫ് അലി, മൈഥിലി, ശ്വേത മേനോന്‍, കല്പന, വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖ്

 

മുന്നറിയിപ്പ്..!!!

Salt n’ Pepper കാണാന്‍് പോകുമ്പോള്‍് ഇത് മനസ്സില്‍ വെക്കുക. “വിശക്കുന്ന വയറുമായി Salt n’ Pepper എന്ന സിനിമ കാണാന്‍് പോകരുത്”. റ്റൈറ്റില്‍ കാര്‍ഡ് തുടങ്ങുന്നതിനു മുന്‍്പ് തന്നെ സംവിധായകന്‍ ആഷിക് അബു ഈ അറിയിപ്പ് നല്‍കേണ്ടതായിരുന്നു. ഈ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍് ഞാന്‍് ഇരയാകേണ്ടി വന്ന മാനസികപീഢനത്തിന്‍റെ സ്മരണയില്‍് പറഞ്ഞുപോയതാണ്. ഈ സിനിമയുടെ പശ്ചാത്തലം “ഭക്ഷണം” ആയതിനാല്‍് സിനിമ കണ്ടുതുടങ്ങിക്കഴിഞ്ഞ് എ​പ്പോള്‍ വേണമെങ്കിലും നിങ്ങള്‍് വിശപ്പിന് അടിപ്പെട്ടേക്കാം..സിനിമ ആരംഭിക്കുന്നത് തന്നെ വായില്‍ വെള്ളം നിറക്കുന്ന കേരളീയ ഭക്ഷണങ്ങളുടെ മനോഹരമായ ഫ്രെയിമിലാണ്...ദോശ, ഉണ്ണിയപ്പം, ഹല്‍വ, സദ്യ, പാല്‍പായസം, പുട്ട്, ബിരിയാണി തുടങ്ങി മലയാളി ഭക്ഷണം എന്നു കേള്‍ക്കുമ്പോള്‍് തന്നെ ഓര്‍ക്കുന്ന വിഭവങ്ങളെ ദൃശ്യപരമായി അനുഭവിപ്പിക്കുകയാണ് “ചെമ്പാവുള്‍ഠ എന്നു തുടങ്ങുന്ന പാട്ടില്‍് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ കാണാന്‍ പോകുന്ന ഏവരും വായില്‍് ഉണ്ടാകാന്‍് സാദ്ധ്യതയുള്ള വെള്ളപ്പോക്കത്തെ കരുതി ഇരിക്കുക....കാരണം ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഭക്ഷണത്തിനായുള്ള പരക്കം പാച്ചിലിലാണ്....

കാളിദാസന്‍ (ലാല്‍), മായ(ശ്വേത) എന്നീ മുഖ്യകഥാപാത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നവരാണ് ഊ സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. ഭക്ഷണം എന്ന ഒരാവശ്യത്തിനുമേല്‍ അവിചാരിതമായി പരിചയപ്പെടുന്നവരാണ് പുരാവസ്തുഗവേഷകനായ കാളിദാസനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ മായയും. അവരുടെ ആദ്യകൂടിക്കാഴ്ച്ചയും അതിനുശേഷമുള്ള വിധിവിളയാട്ടങ്ങളുമാണ് കഥാപരിസരം. ആവശ്യത്തിന് മസാല മേമ്പൊടിയോടെയുള്ള ട്രീറ്റ്മെന്‍റ് സിനിമയെ ആസ്വാദ്യമാക്കിത്തീര്‍ക്കുന്നുണ്ട്. ഭക്ഷണം സിനിമയിലെ ഒരു കഥാപാത്രമായിത്തന്നെ മാറുന്നു. മാനസികാവസ്ഥകളെ നിയന്ത്രിക്കുന്നതും പ്രകടിപ്പിക്കുന്നതും പശ്ചാത്തലമാകുന്നതും ബന്ധങ്ങളെ സൃഷ്ടിക്കുന്നതും ഓര്‍മ്മകളെ ഉണര്‍ത്തുന്നതും നായക കഥാപാത്രങ്ങളുടെ പ്രണയത്തിന് വിത്തിടുന്നതുമൊക്കെ ഭക്ഷണമാണ്. അതുകൊണ്ടായിരിക്കും ദോശ ഒരു പ്രധാന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഈ സിനിമക്ക് “ഒരു ദോശ ഉണ്ടാക്കിയ കഥ” എന്ന തലവാചകം ഇണങ്ങിച്ചേരുന്നത്. സിനിമ ആരംഭിക്കുന്നത് തന്നെ നാം ജീവിക്കുന്നത് ആഹാരം കഴിക്കാനാണ് അല്ലാതെ ആഹാരം കഴിക്കുന്നത് ജീവിക്കുന്നതിന് വേണ്ടിയല്ല എന്ന പ്രഖ്യാപനത്തില്‍ നിന്നാണ്. ഭക്ഷണത്തെ അതിജീവനത്തിനായുള്ള എന്നതിലപ്പുറം നായകന്‍റെ വിധിയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നായി കഥാകാരന്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കരുത്തുറ്റ തിരക്കഥയോ അസാധാരണമായ അവതരണവും ഒത്തുചേര്‍ന്ന ഒരു സിനിമയായൊന്നും ഈ സിനിമയെ വിശേഷിപ്പിക്കാന്‍ ഞാന്‍് ധൈര്യപ്പെടുന്നില്ല. പക്ഷേ സംവിധായകന്‍ തനിക്ക് ലഭിച്ച തിരക്കഥയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു എന്നു പറയാതെ വയ്യ. കിടിലന്‍ ആദ്യപകുതിക്കു ശേഷം പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും വേദനയുടെ രണ്ടാം പകുതിയിലേക്ക് സിനിമ നടന്നുനീങ്ങുന്നു

ഒരു നടന്‍ എന്ന നിലയില്‍ ലാല്‍് അസ്വസ്ഥനും ഏകാകിയുമായ കാളിദാസനായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മായയായി ശ്വേതമേനോനും. നായകനും നായികയും ഒരുമിച്ച് സിനിമില്‍ പ്രത്യക്ഷപ്പെടുന്നത് വിരലിലെണ്ണാവുന്ന രംഗങ്ങളില്‍ മാത്രമാണെങ്കിലും അവര്‍ തമ്മില്‍് സംഭവിക്കുന്ന അസ്വാഭിവകമായ ഫോണ്‍് സംഭാഷണങ്ങളും അവരകപ്പെടുന്ന സാഹചര്യങ്ങളുമാണ്ഈ സിനിമയുടെ ആകര്‍ഷണങ്ങള്‍് (കാളിദാസന്‍ മായക്ക് ജോആന്‍് കേക്കുണ്ടാക്കിയ കഥ പറഞ്ഞു നല്കുന്നത് ഇത്തരത്തിലൊരു സന്ദര്‍ഭമാണ്. മൂന്ന് അടുക്കുകളുള്ള വര്‍ണ്ണാഭവും രുചികരവുമായ ചോക്കളേറ്റ് സോസാല്‍് പൊതിഞ്ഞ കേക്ക്. മായയും കാളിദാസനും കേക്ക് ഉണ്ടാക്കുകയും ഒരേ സമയം രണ്ട് സ്ഥലങ്ങളിലിരുന്ന് കേക്ക് കഴിക്കുകയും അവരുടെ ചുറ്റുവട്ടമുള്ളവര്‍ സ്വാഭാവികമായും അസൂയാലുക്കാളാവുകയും ചെയ്യുന്നു.)

മനു ഹരിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആസിഫ് അലിയും ഒരു ചെറുപ്പക്കാരന്‍റെ വേഷം നന്നായി ചെയ്തിട്ടുണ്ട്. മൈഥിലി, വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖ് എന്നിവരും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ പ്രകടനം കാഴ്ച്ചവെക്കുന്നത് ബാബുരാജാണ്. മികവുറ്റ ടൈമിംഗും അവതരണവുമാണ് ബാബുരാജ് കാഴ്ച്ച വെക്കുന്നത്. വില്ലന്‍ പ്രതിശ്ചായക്ക് പുറത്ത് സാദ്ധ്യത ബാബുരാജിനുണ്ടെന്ന് തോന്നിക്കുന്ന ആദ്യസിനിമയാണിത്. മൂപ്പന്‍ എന്ന കഥാപാത്രം സിനിമയുടെ ഭൂരിഭാഗം സമയത്തു പ്രത്യക്ഷപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിന്‍റെ പ്രത്യക്ഷപ്പെടലിന്‍റെ ലോജിക് വ്യക്തമാകുന്നില്ലെന്നു മാത്രം.

ഏതൊരു വിഭവവും രുചികരമാകുന്നതിന് എല്ലാ ചേരുവകളും വേണ്ട വിധത്തില്‍ ചേരേണ്ടതുണ്ട്. ബിജു ബാലിന്‍റെ സംഗീതം എടുത്തു പറയത്തക്ക മികവുള്ളത് തന്നെയാണ്. പ്രത്യേകിച്ചും “ചെമ്പവുള്‍ഠ, പ്രേമിക്കുമ്പോള്‍ തുടങ്ങിയ ഗാനങ്ങള്‍്..ക്യാമറ, കലാസംവിധാനം, പശ്ചാത്തലസംഗീതം എന്നിവയും മികച്ചവ തന്നെ

ഡാഡി കൂള്‍ എന്ന സിനിമയിലൂടെ ഒരു പുതുസ്പര്‍ശം മലയാള സിനിമക്ക് നല്‍കിയ ആഷിക് അബു ഈ ചിത്രത്തില്‍് നമ്മെ നിരാശപ്പെടുത്തുന്നതേ ഇല്ല. അടുത്ത നാളുകളില്‍ കണ്ടതില്‍് വെച്ച നല്ല സിനിമ എന്നു വിശേഷിപ്പിക്കാവുന്ന കച്ചവടസിനിമയാണിത്, സംശയമില്ല. വില്ലനും സംഘട്ടനവും ബോംബ് സ്ഫോടനവും ഇല്ലാത്ത ഒരു ക്ലീന്‍ സിനിമ.

താമസിച്ചാണെങ്കിലും മലയാള സിനിമ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി എന്നതും വിജയിക്കുന്നു എന്നതും സന്തോഷകരമാണ്. മലയാള സിനിമയുടെ പരമ്പരാഗത സമ്പ്രദായങ്ങളെയുമ വിശ്വാസങ്ങളെയും തകര്‍ക്കുന്ന സ്വാഗതാര്‍ഹമായ മാറ്റമാ​ണിത് എന്നത് ആശ്വായദായകമാണ്. കോക്ക്ടെയില്‍, ട്രാഫിക് തുടങ്ങിയിങ്ങോട്ടുള്ള സിനിമകള്‍ ഒരു മാറ്റത്തിന്‍റെ തുടക്കമാകട്ടെ. മലയാള സിനിമ റൊമാന്‍റിക് കോമഡികള്‍് കൈകാര്യം ചെയ്യാന്‍ അശക്തം എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആഷിക് അബു ഈ സിനിമയിലൂടെ ആ വിശ്വാസത്തിന് തിരുത്തല്‍ രേഖപ്പെടുത്തുകയാണ്.

പ്രണയം ഇനി വെറും പൈങ്കിളി പ്രശ്നമല്ല........

ഇഷ്ടപ്പെട്ടത്..

  1. സംവിധാനം

  2. സുന്ദരവും മിതവുമായ സംഭാഷണങ്ങള്‍

  3. ബാബുരാജിന്‍റെ പുതിയ അവതാരം

  4. അവസരത്തിലെ ഗാനങ്ങള്‍

  5. കാളിദാസന്‍ എന്ന കഥാപാത്രം

  6. ടൈറ്റില്‍ കാര്‍ഡ്, അവതരണ ഗാനം


ഇഷ്ടപ്പെടാത്തത്..

  1. ദുര്‍ബലമായ കഥാഘടന

  2. ഗണിക്കാവുന്ന ക്ലൈമാക്സ്

  3. രണ്ടാം പകുതിയിലെ സാവധാനത

  4. മൂപ്പന്‍ എന്ന കഥാപാത്രം


ഇഷ്ടപ്പെട്ട രംഗങ്ങള്‍...

  1. കാളിദാസന്‍ പെണ്ണു കാണാന്‍ പോകുന്ന രംഗം കലക്കന്‍. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ‍ഡയലോഗ് “പോരുന്നോ, എന്‍റെ കൂടെ?”

  2. കാളിദാസന്‍റെ ഡയലോഗ് “എല്ലാ മലയാളികളെയും പോലെ, ഞാനും വെള്ളമടിച്ച് വെള്ളമടി നിര്‍ത്താന്‍ പോകുന്നു”

  3. ബാബുരാജിന്‍റെ പ്രഥമ ഡയലോഗ് – “ മല്ലിപ്പൊടി 100, മുളകുപൊടി 50, പച്ചമുളക് 100, ഉള്ളി കാക്കിലോ,  പിന്നെ രണ്ടു രാധാസും”


“ഇപ്പോ ഉപ്പുണ്ടോ. മുളകോ” ,

“എന്താടാ പന്നി”

4.ആസിഫ് അലിയുടെ ആദ്യരംഗം.

5.ടൈറ്റില്‍ കാര്‍ഡ്.